For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വ്വേദ ഒറ്റമൂലി ഏത് പഴകിയ മൈഗ്രേയ്‌നും മാറും

By Mini
|

മൈഗ്രേയ്ന്‍ എപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നുണ്ടോ? എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം. കാരണം ഏത് സമയത്താണ് തലവേദന നിങ്ങളെ പ്രശ്‌നത്തിലാക്കുന്നത് എന്ന് പറയാന്‍ സാധിക്കില്ല. ഇനി നിങ്ങള്‍ സാധാരണ മൈഗ്രേന്‍ കൊണ്ടും തലവേദന കൊണ്ടും ബുദ്ധിമുട്ടുന്ന ഒരാളാണോ? നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ വളരെ കുറച്ച് നേരത്തെ ആശ്വാസം മാത്രം നിങ്ങള്‍ക്ക് ഉണ്ടാക്കുന്നുള്ളൂ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെടും. ഇന്നത്തെ കാലത്ത് മൈഗ്രേന്‍ നൂറില്‍ പത്തിലധികം പേരെ ബാധിക്കുന്ന ഒരു സാധാരണ അസുഖമായി മാറിയിട്ടുണ്ട്. അതിശക്തമായ തലവേദനയ്ക്ക് പുറമേ കാഴ്ച മങ്ങല്‍, ഓക്കാനം, ചര്‍ദ്ദി, ശബ്ദത്തിനോടും വെളിച്ചത്തിനോടുമുള്ള വിമുഖത എന്നിവയാണ് മൈഗ്രേനിന്റെ പ്രകടമായ ലക്ഷണങ്ങള്‍.

വായില്‍ രക്തരുചിയോ ലോഹരുചിയോ ഉണ്ടോ? വായില്‍ രക്തരുചിയോ ലോഹരുചിയോ ഉണ്ടോ?

മൈഗ്രേന്‍ തുടങ്ങുമ്പോള്‍ തന്നെ നെറ്റിയില്‍ പുരികങ്ങള്‍ക്ക് മുകളിലായി വേദന കൂടിവരികയാണ് ചെയ്യുന്നത്. അതോടൊപ്പം വെയിലത്ത് കുറച്ചുനേരം നില്‍ക്കുകയാണെങ്കില്‍ തലവേദന അതിവേഗം വഷളാവുകയും ചെയ്യുന്നു. സെക്കന്‍ഡുകള്‍ കൊണ്ട് വര്‍ദ്ധിക്കുന്ന വിങ്ങലു പോലെയാണ് ഇത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.. ഒപ്പം കഴുത്തിലേക്കും തോളുകളിലേക്കും വേദന പടര്‍ന്നു എന്ന് വരാം. സാധാരണഗതിയില്‍ ഇത് രണ്ടു മൂന്നു മണിക്കൂറുകളെ നിലനില്‍ക്കുന്നുവെങ്കിലും ചില കേസുകളില്‍ രണ്ടുമൂന്നു ദിവസം വരെ നീണ്ടുനില്‍ക്കാം. ആയുര്‍വ്വേദ പ്രകാരം മൈഗ്രേയ്ന്‍ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒന്നാണ്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തെ കൂട്ടു പിടിക്കാവുന്നതാണ്. ആയുര്‍വ്വേദം പറയുന്ന ചില കാരണങ്ങള്‍ കൂടി നമുക്ക് നോക്കാം

മൈഗ്രേന്റെ കാരണങ്ങള്‍

മൈഗ്രേന്റെ കാരണങ്ങള്‍

എണ്ണയും, മസാലയും, ഉപ്പും അധികമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത്. അല്ലെങ്കില്‍ കൂടുതല്‍ നേരം വെയില്‍ കൊള്ളുന്നത്, മാനസിക സമ്മര്‍ദ്ദം അധികമായി അനുഭവിക്കുന്നത്, അധിക സമ്മര്‍ദ്ധം, ദഹന കുറവ്, അമിത മദ്യപാനവും പുകവലിയും, ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദങ്ങള്‍, കഫീന്‍ കൂടുതല്‍ കഴിക്കുന്നത് പെട്ടെന്ന് നിര്‍ത്തുന്നത് (ചായ / കാപ്പി എന്നിവയുടെ ഉപയോഗം ), ഇടക്കിടെയുള്ള ഉപവാസം, ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനം പ്രധാനമായും പിരീഡ് സമയത്തും അമിതമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിനാലും വരുന്ന മാറ്റങ്ങള്‍, ഉറക്ക രീതികളില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാമാണ് ആയുര്‍വ്വേദത്തില്‍ മൈഗ്രേയ്ന്‍ ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍.

ഭക്ഷണരീതികളിലെ മാറ്റങ്ങള്‍

ഭക്ഷണരീതികളിലെ മാറ്റങ്ങള്‍

ചില ഭക്ഷണങ്ങളും മൈഗ്രയ്‌ന് കാരണമാകാറുണ്ട്. ഇവ പെട്ടെന്ന് വാത പിത്ത കഫ ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പുളിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍, നിലക്കടല, ഉള്ളി, ദഹനത്തിന്, ബുദ്ധിമുട്ടുള്ള ഇറച്ചി അടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവയൊക്കെ മൈഗ്രെയിന് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നിസ്സാരമായി വിടരുത്.

എന്തുകൊണ്ട് മൈഗ്രേന്‍?

എന്തുകൊണ്ട് മൈഗ്രേന്‍?

മുകളില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍കൊണ്ട് വാത ദോഷത്തിന്റെ ഒഴുക്കിനെ പിത്ത ദോഷം തടസ്സപ്പെടുത്തുന്നു. വിങ്ങുന്ന വേദനയോ അല്ലെങ്കില്‍ അതിശക്തമായ തലവേദനയോ ആണ് ഇതിന്റെ ഫലം. ഉച്ചയ്ക്ക് ശേഷം പിത്തത്തിനാണ് ആധിപത്യം എന്നതിനാല്‍ തലവേദന അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. വൈകുന്നേരത്തോടു കൂടി കുറഞ്ഞുതുടങ്ങും. ആയുര്‍വേദത്തില്‍ മൈഗ്രേനിനു കുറച്ച് പ്രതിവിധികള്‍ പറയുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മൈഗ്രേന്‍ തുടക്കത്തില്‍തന്നെ വളരെ ലളിതമായ ചില പൊടിക്കൈകള്‍ കൊണ്ട് നിയന്ത്രിക്കാം അവയില്‍ ചിലത് ഇതൊക്കെയാണ്.

ഉണക്കമുന്തിരിയും ബദാമും

ഉണക്കമുന്തിരിയും ബദാമും

ഉണക്കമുന്തിരിയും ബദാമും ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഉണക്കമുന്തിരിയും ബദാമും തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം പിറ്റേന്ന് അവ കഴിക്കുക. കുതിര്‍ക്കാന്‍ ഉപയോഗിച്ച വെള്ളവും കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് മൈഗ്രേയ്‌നിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ജീവിതചര്യ പിന്തുടരുന്നതിനും കാരണമാകുന്നുണ്ട്. ഒരുപിടി കറുക പുല്ലിന്റെ നീരില്‍ ഒരു നുള്ള് ഇരട്ടിമധുരം ചേര്‍ത്ത് ദിവസവും ഉച്ചയ്ക്ക് ശേഷം ഒരുമാസം തുടര്‍ച്ചയായി കഴിക്കുക ഇതു രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒറ്റമൂലികള്‍

ഒറ്റമൂലികള്‍

ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ വെച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുല്ലയുടെയും മാതളനാരകത്തിന്റെയും തളിരിലകള്‍ മൈഗ്രേന്‍ സുഖപ്പെടുത്തുന്നതിനു വളരെ നല്ലതാണ്. ഇലകള്‍ പിഴിഞ്ഞു നീരെടുത്ത് അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഒന്നോ രണ്ടോ തുള്ളി വീതം അതിരാവിലെ മൂക്കില്‍ ഒഴിക്കുക. ഇത് മൈഗ്രേയ്ന്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ട്. മൈഗ്രൈന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖമാണ്. വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. മൈഗ്രൈനിനെ അകറ്റി നിര്‍ത്തുവാന്‍ ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഒരിക്കലും അധിക സമ്മര്‍ദ്ദത്തിനെ കൂടെക്കൂട്ടാതിരിക്കുക. എന്നും കൃത്യസമയത്തും മതിയായ സമയവും (ഏഴ് - എട്ട് മണിക്കൂര്‍) ഉറങ്ങാന്‍ ശ്രമിക്കുക. കാപ്പിയും ചായയും കുടിക്കുന്നത് കുറയ്ക്കുക. പ്രഭാതത്തില്‍ ഒരു 10 മിനിറ്റ് എങ്കിലും നടക്കുന്നത് വളരെ നല്ലതാണ്. ഇത് ശാരീരികമായും മാനസികമായും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. എരിവും പുളിയും അധികമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ വെളിച്ചം പരമാവധി കുറച്ച് ഉപയോഗിക്കുവാന്‍ ശ്രമിക്കുക. പുറത്തുപോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക. ചിട്ടയായ ജീവിതചര്യ നിങ്ങളെ ഈ കഠിന സാഹചര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക്് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

Ayurveda Treatment And Home Remedies For Migraine

Here in this article we are discussing about some home remedies and ayurveda treatment for migraine. Take a look.
X