For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ക്ക് ഫ്രം ഹോം കണ്ണിന് പണി തരുന്നോ; ആയുര്‍വ്വേദം പരിഹാരം

|

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പല കമ്പനികളും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആണ് നല്‍കുന്നത്. എന്നാല്‍ സാധാരണ ഓഫീസ് ജോലിയേക്കാള്‍ കഠിനമാണ് വര്‍ക്ക്ഫ്രം ഹോം. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് എന്തുകൊണ്ടും എളുപ്പമാണ് എന്ന് നമുക്ക് തോന്നുമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ കഠിനമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ ഒരു സിഎംആര്‍ പഠനമനുസരിച്ച്, ഇന്ത്യക്കാരുടെ ശരാശരി സ്‌ക്രീന്‍ സമയം കഴിഞ്ഞ വര്‍ഷം 25 ശതമാനം മുതല്‍ 6.5 മണിക്കൂര്‍ വരെ ഉയര്‍ന്നു.

ഇന്നത്തെ ലേഖനത്തില്‍ കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനും നേത്ര ആരോഗ്യം നിലനിര്‍ത്തുന്നതിനുമുള്ള വളരെ ഉപയോഗപ്രദമായ ചില നുറുങ്ങുകളും വീട്ടുവൈദ്യങ്ങളും നമുക്ക് നോക്കാംയയ ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ കണ്ണിന്റെ പ്രശ്‌നം ഇല്ലാതാവുകയും കാഴ്ചക്ക് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യും. കൂടുതല്‍ അറിയാന്‍ വായിക്കൂ

നീല വെളിച്ചത്തിന്റെ അപകടങ്ങള്‍

നീല വെളിച്ചത്തിന്റെ അപകടങ്ങള്‍

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ നിങ്ങളുടെ ടാബ്ലെറ്റുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും ടെലിവിഷന്‍ സെറ്റുകളിലും പലരും കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഈ ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തിലേക്ക് ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് കണ്ണുകള്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിലെ ഏറ്റവും വേഗതയേറിയതും സജീവവുമായ പേശിയാണ് നമ്മുടെ കണ്ണുകള്‍. മിക്കപ്പോഴും, നമ്മുടെ കാഴ്ചയില്‍ ശരിക്കും എന്തോ കുഴപ്പമുണ്ടെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ഞങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ അവഗണിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്ന 50 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകള്‍ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ (സിവിഎസ്) ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലവേദന, വരണ്ട ചുവന്ന കണ്ണുകള്‍, നിരന്തരമായ ചൊറിച്ചില്‍, കാഴ്ച മങ്ങല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഓവര്‍ടൈം, സ്‌ക്രീനില്‍ നിന്നുള്ള നിരന്തരമായ മിന്നലും തിളക്കവും നിങ്ങളുടെ കണ്ണുകള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നത് കണ്ണിന്റെ പേശികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. സാധാരണയായി, ഒരു മിനിറ്റിനുള്ളില്‍ നിങ്ങള്‍ 16 മുതല്‍ 18 തവണ വരെ കണ്ണടക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ സ്‌ക്രീനില്‍ വായിക്കുമ്പോഴോ ഉറ്റുനോക്കുമ്പോഴോ, നിങ്ങള്‍ ഏകദേശം 8-10 തവണ മാത്രമാണ് കണ്ണ്ടച്ച് തുറക്കുന്നത്.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

എന്നാല്‍ ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാരണം കണ്ണ് അടച്ച് തുറക്കാന്‍ സാധിക്കാത്തത് പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ണുകള്‍ നമ്മള്‍ ഇടക്കിടെ അടച്ച് തുറക്കുമ്പോള്‍ കോര്‍ണിയയില്‍ കണ്ണുനീര്‍ എത്തുന്നു. ഇത് കണ്ണിനെ വരള്‍ച്ചയില്‍ നിന്ന് കരകയറ്റുന്നു. കണ്ണില്‍ ചില പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്, അത് കണ്ണിന് ആവശ്യമായ പോഷണം നല്‍കുന്നു. ഇടയ്ക്കിടെ കണ്ണടച്ച് തുറക്കുന്നത് മാക്യുലറിന് വിശ്രമം നല്‍കുന്നു. നമ്മുടെ കാഴ്ചക്ക് ഉത്തരവാദിയായ റെറ്റിനയുടെ ഒരു ഭാഗമാണ് മാക്യൂലര്‍. ഇതിന് എങ്ങനെ ആയുര്‍വ്വേദ പരിഹാരം കാണാം എന്ന് നോക്കാം.

പാമിംഗ്

പാമിംഗ്

ആയുര്‍വേദത്തില്‍ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് കണ്ണിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും കണ്ണുകള്‍ക്ക് തല്‍ക്ഷണം വിശ്രമം നല്‍കുകയും ചെയ്യുന്നു. ആദ്യം, നിങ്ങളുടെ കൈപ്പത്തി ശക്തമായി തടവുക. നിങ്ങളുടെ കണ്ണുകള്‍ അടച്ച് ചൂടുള്ള കൈകള്‍ നിങ്ങളുടെ കണ്ണുകളില്‍ വയ്ക്കുക. എന്നാല്‍ നിങ്ങളില്‍ ഐ ബോളില്‍ അധികം സമ്മര്‍ദ്ദം ചെലുത്തരുത്. മന്ദഗതിയില്‍ ആഴത്തിലുള്ള ശ്വാസം എടുക്കുക. ഏകദേശം 2 മുതല്‍ 3 മിനിറ്റ് വരെ ഇത് ചെയ്യുക. പാമിംഗ് പരിശീലിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഉറങ്ങുന്നതിന് മുന്‍പാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും.

ഐസിംഗ്

ഐസിംഗ്

ആയുര്‍വേദത്തില്‍ ഐസിംഗ് എന്താണെന്ന് പലര്‍ക്കും അറിയില്ല. കണ്ണിലെ അമിതമായ താപത്തിന്റെ പ്രത്യാഘാതത്തെ പ്രതിരോധിക്കാന്‍, അല്‍പം പഞ്ഞിക്കഷ്ണങ്ങള്‍ അല്‍പം പാല്‍ / റോസ് വാട്ടര്‍ എന്നിവയില്‍ മുക്കിവയ്ക്കുക, നിങ്ങളുടെ കണ്ണിലെ ലിഡുകളില്‍ 5 മിനിറ്റ് വയ്ക്കുക. ഇത് ഒരുമിനിറ്റ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കണ്ണിലെ സ്‌ട്രെയിന്‍ കുറക്കാന്‍ സഹായിക്കുന്നുണ്ട്.

കുളിക്കുന്ന വെള്ളം

കുളിക്കുന്ന വെള്ളം

കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, നേത്ര ആരോഗ്യം നിലനിര്‍ത്താന്‍, കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം വളരെ ചൂടോ തണുപ്പോ ആയിരിക്കരുത്, എന്നാല്‍ ഇളം ചൂടുള്ളതായിരിക്കണമെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് അഗ്‌നി മൂലകത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

കണ്ണു നോക്കി രോഗം പറയാം!!കണ്ണു നോക്കി രോഗം പറയാം!!

മണ്‍സൂണ്‍: കണ്ണിനേകാം അല്‍പം കരുതല്‍മണ്‍സൂണ്‍: കണ്ണിനേകാം അല്‍പം കരുതല്‍

പ്രാണാ മുദ്രചെയ്യുക

പ്രാണാ മുദ്രചെയ്യുക

നിങ്ങള്‍ നട്ടെല്ല് നിവര്‍ത്തി നിവര്‍ന്നുനില്‍ക്കുക, ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുക. കണ്ണുകള്‍ അടയ്ക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈപ്പത്തി മടിയില്‍ വെക്കുക. ഇത് കൂടാതെ

നിങ്ങളുടെ ചെറുവിരലിന്റെയും മോതിരവിരലിന്റെയും അറ്റത്തേക്ക് തള്ളവിരലിന്റെ അറ്റം മടക്കുക. എന്നിട്ട് സാധാരണ പോലെ ശ്വസിക്കുക. ഏകദേശം 15 മിനിറ്റ് ഈ പ്രാണ മുദ്ര പതിവായി പരിശീലിക്കുക. ഇത് കാഴ്ച മെച്ചപ്പെടുത്താനും കണ്ണിന്റെ പ്രകോപനം മാറ്റാനും സഹായിക്കുന്നു.

വെള്ളം തെറിക്കുന്നു

വെള്ളം തെറിക്കുന്നു

മുഖത്തെ ധമനികളും ഞരമ്പുകളും സജീവമാക്കുന്നതിന് കണ്ണില്‍ 3-5 തവണ വെള്ളം ചെറുതായി തെറിപ്പിച്ച് കഴുകേണ്ടതാണ്. ഇതിലൂടെ കണ്ണിന് ഫ്രഷ് ഫീലിംഗ് കിട്ടുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്. അതുകൊണ്ട് തന്നെ ധൈര്യമായി കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടി ഈ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്.

ജീവിതശൈലി മാറ്റങ്ങള്‍

ജീവിതശൈലി മാറ്റങ്ങള്‍

നിങ്ങളുടെ കണ്ണുകള്‍ക്ക് അനാവശ്യമായി കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു ശീലം ഇല്ലാതാക്കി നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുക. ഭക്ഷണ സമയത്തോ ഒരു സുഹൃത്തിനോട് സംഭാഷണത്തിലോ ആയിരിക്കുമ്പോള്‍ നിങ്ങളുടെ കണ്ണട വെക്കാതിരിക്കുക. കാരണം കണ്ണട വേണ്ട എന്ന് തോന്നുന്ന അവസ്ഥയില്‍ കണ്ണട വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടുതല്‍ ആരോഗ്യമുള്ള കണ്ണുകള്‍ നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക

ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക

അമിത ദേഷ്യവും നിരാശയും എല്ലാം പലപ്പോഴും നിങ്ങളുടെ കണ്ണിനേയും ബാധിക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒരു വികാരമെന്ന നിലയില്‍ ദേഷ്യപ്പെടുമ്പോള്‍ നമ്മുടെ രക്തത്തിലേക്ക് അഡ്രിനാലിന്‍ പുറപ്പെടുവിക്കുന്നു. ഇത് കണ്ണിന് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥയില്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കഴിവതും ശാന്തമായിരിക്കുന്നതിന് ശ്രദ്ധിക്കണം.

English summary

Ayurveda Remedies to Reduce Eye Strain While Working From Home

Here in this article we are discussing about the ayurveda remedies to reduce eye strain while working from home. Take a look.
Story first published: Saturday, July 24, 2021, 15:41 [IST]
X
Desktop Bottom Promotion