For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്തെ റാഷസിന് ഇന്‍സ്റ്റന്റ് പരിഹാരം ആയുര്‍വ്വേദത്തില്‍

|

ആയുര്‍വ്വേദം എന്നത് ഏത് രോഗാവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും സ്ത്രീകളെ പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദത്തെ കൂട്ടുപിടിക്കാവുന്നതാണ്. ആര്‍ത്തവ സമയം സ്ത്രീകളില്‍ വേദന, ശരീരവണ്ണം, മൂഡ് സ്വിങ്‌സ്, അസ്വസ്ഥത എന്നിവയുണ്ടാവുന്നു. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ആര്‍ത്തവം ഒന്നിലധികം കാരണങ്ങളാല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. മാനസികവും വൈകാരികവുമായ അസ്വസ്ഥതകള്‍ ഇവരില്‍ ഈ സമയം ഉണ്ടാവുന്നു. ആര്‍ത്തവ സമയത്ത് നാം ഉപയോഗിക്കുന്ന പാഡ് വരെ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു.

Ayurveda Remedies

സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് പാഡ് വെക്കുന്നത് പലപ്പോഴും റാഷസ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്താണ് ഇതിന് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് ഇതിന് പരിഹാരം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആയുര്‍വ്വേദത്തില്‍ ഇത്തരം റാഷസിന് പരിഹാരമുണ്ട്. അവ എന്തൊക്കെയെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ആര്‍ത്തവ സമയത്തെ റാഷസിന്റെ കാരണങ്ങള്‍

ആര്‍ത്തവ സമയത്തെ റാഷസിന്റെ കാരണങ്ങള്‍

ആര്‍ത്തവ സമയം സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളും പലപ്പോഴും റാഷസ് പോലുള്ള അവസ്ഥക്ക് ഇരയാവുന്നുണ്ട്. അതിന് കാരണം എന്ന് പറയുന്നത് പലപ്പോഴും ഈ സമയം ഉണ്ടാവുന്ന ഈര്‍പ്പമുള്ള അവസ്ഥകള്‍, ചലനം മൂലമുള്ള ഘര്‍ഷണം, ഈര്‍പ്പമുള്ള അടിവസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ്. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ ഈ റാഷസിനേയും ശ്രദ്ധിക്കണം.

ആര്‍ത്തവ സമയത്തെ റാഷസിന്റെ കാരണങ്ങള്‍

ആര്‍ത്തവ സമയത്തെ റാഷസിന്റെ കാരണങ്ങള്‍

പലപ്പോഴും സാനിറ്ററി നാപ്കിന്റെ ഉപയോഗം നിങ്ങളില്‍ കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിന് കാരണമാകും, ഇത് ചര്‍മ്മത്തിന് ചുവപ്പ്, വീക്കം അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയും ഉണ്ടാക്കുന്നു. ചിലപ്പോള്‍, ഇത് ആര്‍ത്തവ രക്തവും സാനിറ്ററി നാപ്കിനിലെ രാസവസ്തുക്കളും തമ്മിലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി നടക്കുന്നതാണ്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് കൂടാതെ ചൂടും ഈര്‍പ്പവും പിരിയഡ് റാഷിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇവയൊന്നും ഇല്ലാതെ നിങ്ങള്‍ വ്യായാമം ചെയ്യുന്ന അല്ലെങ്കില്‍ ആക്റ്റീവ് ആയി ഇരിക്കുന്ന ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം റാഷസിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവയെ പരിഹരിക്കാന്‍ ആയുര്‍വ്വേദ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് ഏത് രോഗാവസ്ഥയേയും പ്രതിരോധിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. വേപ്പിന്റെ ഇലകളില്‍ ഉണ്ടാവുന്ന ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും നിങ്ങളുടെ ആര്‍ത്തവ സമയത്തെ റാഷസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. റാഷസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് റാഷസ് ഉള്ള ഭാഗത്ത് കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ റാഷസിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു. മാത്രമല്ല റാഷസ് മൂലം ഉണ്ടാവുന്ന പുകച്ചിലിന് പരിഹാരം കാണുന്നതിനും ആര്യവേപ്പ് ഉപയോഗിക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും ഇതുപോലെ തന്നെ റാഷസിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. റാഷസ് ഉള്ള സ്ഥലങ്ങളില്‍ കറ്റാര്‍വാഴ ജെല്‍ എടുത്ത് അത് നല്ലതുപോലെ പുരട്ടുക. ഇത് പത്ത് മിനിറ്റ് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്. റാഷസ് ഉള്ള സ്ഥലങ്ങളില്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കുന്നു. എല്ലാ ദിവസും ഇപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴ ആയുര്‍വ്വേദത്തില്‍ ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ കേശസൗന്ദര്യത്തിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീന്‍ കലവറയാണ് ചെറുപയര്‍. ഇത് പൊടിച്ച് അല്‍പം മഞ്ഞള്‍ അരച്ചതും മിക്‌സ് ചെയ്ത് റാഷസ് ഉള്ള സ്ഥലത്ത് തേക്കാവുന്നതാണ്. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയണം. ഇതിലൂടെ റാഷസിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

തല്‍ക്ഷണം തന്നെ ഈ റാഷസിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് വെളിച്ചെണ്ണ. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണമാണ് നല്‍കുന്നത്. ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങളാണ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്. പലപ്പോഴും മാജിക് പോലെ പ്രവര്‍ത്തിക്കുന്നതാണ് വെളിച്ചെണ്ണ. ഇത് പുരട്ടുന്നതിലൂടെ അത് ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും മോയ്‌സ്ചുറൈസ് ആയി സൂക്ഷിക്കുകയും ചെയ്യുന്നു. ഇവക്കൊന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഗുണങ്ങളും. വെളിച്ചെണ്ണ പുരട്ടി അടുത്ത ദിവസം കുളിക്കുമ്പോള്‍ കഴുകിക്കളഞ്ഞാല്‍ മതി. ഇത് നിങ്ങളുടെ ചര്‍മ്മത്തിനെ റാഷസില്‍ നിന്ന് പരിഹരിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളില്‍ റാഷസ് ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാനിറ്ററി പാഡ് നിങ്ങള്‍ക്ക് യോജിക്കുന്നില്ലെങ്കില്‍ അനുയോജ്യമായ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ആര്‍ത്തവ കപ്പുകളും , ടാംപണുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവയൊന്നും റാഷസ് ഉണ്ടാക്കുന്നില്ല. വിയര്‍പ്പ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതോ ചര്‍മ്മത്തിന് ശ്വസിക്കാന്‍ ഇടം ലഭിക്കാത്തതോ ആയ തരത്തിലുള്ള അടിവസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം ഇടയ്ക്കിടെ സാനിറ്ററി പാഡ് മാറ്റുന്നതിനും ശ്രദ്ധിക്കുക. നിങ്ങളുടെ ആര്‍ത്തവ രക്തത്തിന്റെ അളവ് കൂടുതലെങ്കില്‍ നാല് മണിക്കൂറില്‍ ഒരിക്കലെങ്കിലും പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് ഇത്തരം അണുബാധകളെ പ്രതിരോധിക്കുന്നു.

ഓക്കാനവും വയറുവേദനയും നാല്‍പ്പതിന് ശേഷം- പിത്താശയ ആരോഗ്യം തകരാറില്‍ഓക്കാനവും വയറുവേദനയും നാല്‍പ്പതിന് ശേഷം- പിത്താശയ ആരോഗ്യം തകരാറില്‍

ആര്‍ത്തവ ദിനം ഒന്നോ രണ്ടോ ദിവസം മാത്രമോ: കാരണങ്ങള്‍ ഇതെല്ലാംആര്‍ത്തവ ദിനം ഒന്നോ രണ്ടോ ദിവസം മാത്രമോ: കാരണങ്ങള്‍ ഇതെല്ലാം

English summary

Ayurveda Remedies To Get Relief From Rashes During Periods In Malayalam

Here in this article we are sharing some home ayurveda remedies to get rid of rashes during periods in malayalam. Take a look.
Story first published: Friday, September 2, 2022, 18:44 [IST]
X
Desktop Bottom Promotion