For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍

|

ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയില്‍ ഊര്‍ജ്ജക്കുറവും ക്ഷീണവും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമവും നിഷ്‌ക്രിയമായ ജീവിതശൈലിയും സ്റ്റാമിന നിലനിര്‍ത്താനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തും. ശാരീരിക ശക്തി വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല, രോഗങ്ങളെയും സമ്മര്‍ദ്ദങ്ങളെയും നേരിടാനും സ്റ്റാമിന അത്യാവശ്യമാണ്. ദിവസവും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ശക്തിയും ഊര്‍ജവും ലഭിക്കുന്നതില്‍ നിങ്ങള്‍ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍, വിഷമിക്കേണ്ട!

Most read: വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍Most read: വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

ശരിയായ ഭക്ഷണങ്ങളും ഔഷധസസ്യങ്ങളും കഴിക്കുന്നതിലൂടെ നിങ്ങളുടെ ഊര്‍ജത്തിന്റെ അളവ് നിലനിര്‍ത്താനും ശാരീരികമോ മാനസികമോ ആയ കഴിവ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. ആയുര്‍വേദത്തില്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ചില ഔഷധങ്ങള്‍ പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ നിങ്ങളുടെ സ്റ്റാമിന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. നിങ്ങളുടെ സ്റ്റാമിന സ്വാഭാവികമായി വീണ്ടെടുക്കാന്‍ ഇവ കഴിക്കൂ.

അശ്വഗന്ധ

അശ്വഗന്ധ

'അശ്വഗന്ധ' എന്ന സംസ്‌കൃത പദത്തിന്റെ വിവര്‍ത്തനം 'കുതിരയുടെ മണം' എന്നാണ്. പരമ്പരാഗതമായി, ഈ പച്ചമരുന്ന് കഴിക്കുന്ന ഒരാള്‍ക്ക് കുതിരയെപ്പോലെ ശക്തിയും ഉന്മേഷവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഊര്‍ജ്ജം മെച്ചപ്പെടുത്തുന്നതിനും, സഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നതിനും അറിയപ്പെടുന്നു. അശ്വഗന്ധ പൊടിയായോ ഗുളികയായോ നിങ്ങള്‍ക്ക് കഴിക്കാം. ദിവസം മുഴുവനും നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജം നിലനിര്‍ത്താനും രാത്രിയില്‍ ശാന്തവും സമാധാനപരവുമായ ഉറക്കം നല്‍കാനും അശ്വഗന്ധ സഹായിക്കുന്നു.

തുളസി

തുളസി

തുളസിയെ നമ്മുടെ രാജ്യത്ത് പലരും ആരാധിക്കുന്നു. എന്നിരുന്നാലും, ഈ ചെടിക്ക് ആത്മീയവും മതപരവുമായ പ്രാധാന്യത്തേക്കാള്‍ കൂടുതല്‍ ഗുണങ്ങളുണ്ട്. ജേര്‍ണല്‍ ഓഫ് ആയുര്‍വേദ ആന്‍ഡ് ഇന്റഗ്രേറ്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, തുളസിയുടെ നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യവും അതുപോലെ തന്നെ കരുത്തും വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് തുളസിക്കുണ്ട്. മലിനീകരണം, രാസവസ്തുക്കള്‍, അണുബാധകള്‍ തുടങ്ങിയ പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളുടെ ആഘാതം കുറയ്ക്കുന്നതിലൂടെ തുളസി നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ദിവസവും ഒരു തുളസി ഇല കഴിച്ചാല്‍ ഒരുപാട് പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടംMost read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

ബ്രഹ്‌മി

ബ്രഹ്‌മി

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മെമ്മറി ബൂസ്റ്ററാണ് ബ്രഹ്‌മി. നിങ്ങളുടെ തലച്ചോറിനെ ശക്തിപ്പെടുത്താനും കൈ-കണ്ണ് ഏകോപനം മെച്ചപ്പെടുത്താനും പ്രായമാകല്‍ മൂലമുള്ള ഓര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനും ബ്രഹ്‌മി സഹായിക്കുന്നു. ഇത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനുള്ള നിങ്ങളുടെ കഴിവും വളര്‍ത്തുന്നു. 2012-ലെ ഒരു പഠനമനുസരിച്ച്, ദിവസവും 300 മില്ലിഗ്രാം അളവില്‍ ബ്രഹ്‌മി കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നിലയും സ്റ്റാമിനയും വര്‍ദ്ധിപ്പിക്കുകയും വിട്ടുമാറാത്ത ക്ഷീണം അകറ്റാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പറയുന്നു.

ശതാവരി

ശതാവരി

ശതാവരിയെ 'നൂറ് രോഗങ്ങളുടെ അന്തകന്‍' എന്ന് വിളിക്കപ്പെടുന്നു. കൂടാതെ ഇത് സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി ഉയര്‍ത്താനും ഗുണകരമാണെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വാഴ്ത്തപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ശരീരത്തെ സജ്ജമാക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതിലുണ്ട്. പരിസ്ഥിതിയില്‍ നിന്നുള്ള ഹാനികരമായ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും അങ്ങനെ, ഉള്ളില്‍ നിന്ന് നിങ്ങളെ ശക്തിപ്പെടുത്താനും ഇതിന് സാധിക്കും. ടാബ്ലെറ്റ്, പൊടി എന്നീ രൂപങ്ങളില്‍ ചിറ്റമൃത് വ്യാപകമായി ലഭ്യമാണ്.

ചിറ്റമൃത്

ചിറ്റമൃത്

പുരുഷന്മാരില്‍ ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പേരുകേട്ട സസ്യമാണ് ചിറ്റമൃത്. ഈ ആയുര്‍വേദ സസ്യം നിങ്ങളുടെ ഊര്‍ജത്തിന്റെയും സ്റ്റാമിനയുടെയും അളവ് വളര്‍ത്താന്‍ സഹായിക്കും. 2012 ലെ ഒരു പഠനമനുസരിച്ച്, ശരീരത്തിലെ മൈറ്റോകോണ്‍ഡ്രിയല്‍ ഫംഗ്ഷന്‍ വര്‍ദ്ധിപ്പിച്ച് വിട്ടുമാറാത്ത ക്ഷീണത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ മൈറ്റോകോണ്‍ഡ്രിയ കോശങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം സ്റ്റാമിന കുറയുന്ന പ്രശ്നവും ഇതിന് പരിഹരിക്കാനാകുമെന്ന് ആന്‍ഡ്രോലോജിയ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

English summary

Ayurveda Approved Herbs To Increase Your Stamina in Malayalam

Try these herbs to boost your stamina and see the difference in your performance.
Story first published: Tuesday, May 17, 2022, 12:36 [IST]
X
Desktop Bottom Promotion