For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉറക്കത്തിനായി നിര്‍ത്തണം വൈകിട്ടുള്ള ഈ മോശം ശീലങ്ങള്‍

|

നാമെല്ലാവരും ദീര്‍ഘവും തടസ്സമില്ലാത്തതുമായ ഉറക്കം കൊതിക്കുന്നു. ചില്ലറ അസൗകര്യങ്ങളൊന്നുമില്ലാത്ത ശാന്തമായ ഉറക്കം ഏവരും ആഗ്രഹിക്കുന്നു. എന്നിട്ടും ക്ഷീണിച്ചാല്‍ പോലും പലര്‍ക്കും ഉറങ്ങാന്‍ പറ്റാത്ത സമയങ്ങളുണ്ട്. ഒരു ദിവസത്തെ കഠിനമായ ജോലിക്ക് ശേഷം, മനസ്സിന് അര്‍ഹമായ വിശ്രമം നല്‍കുന്നതിനായി കിടക്കയില്‍ വീണ് സുഖമായി ഉറങ്ങാന്‍ സാധിക്കാത്തത് നിരാശാജനകമായ കാര്യമാണ്. ഒരു നല്ല രാത്രി ഉറക്കം ഒരു വ്യക്തിയെ വരാനിരിക്കുന്ന ദിവസത്തേക്ക് പുതുക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയും. എന്നാല്‍ പലര്‍ക്കും അതൊരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു. ഉറങ്ങാന്‍ കഴിയാതെ അര്‍ദ്ധരാത്രിയില്‍ പലരും ഉണരുന്നു, അല്ലെങ്കില്‍ അവരുടെ മനസ്സ് സമ്മര്‍ദ്ദകരമായ ചിന്തകളുടെ അനന്തമായ ശൃംഖലയില്‍ കുടുങ്ങിക്കിടക്കുന്നു. മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ കാരണം ഇത് സംഭവിക്കാം.

Most read: കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴിMost read: കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴി

അസ്വസ്ഥമായതോ നേരിയതോ ആയ ഉറക്കം രോഗശാന്തിയെ വൈകിപ്പിക്കുകയും ശ്രദ്ധ കുറയ്ക്കുകയും ജോലിയുടെ ഫലപ്രാപ്തി, ദഹനം എന്നിവയെ ബാധിക്കുകയും കൂടുതല്‍ ഉത്കണ്ഠ സമ്മാനിക്കുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ഒരാള്‍ക്ക് രോഗപ്രതിരോധ വൈകല്യങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള പല വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും. ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ത്വക്ക് പ്രശ്‌നങ്ങള്‍, കാന്‍സര്‍, ലൂപ്പസ്, തൈറോയ്ഡ് എന്നിവയുള്ള രോഗികള്‍ക്ക് അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ശാരീരികമായും മാനസികമായും മെച്ചപ്പെട്ടതായി പഠനങ്ങള്‍ പറയുന്നുണ്ട്.

ഒഴിവാക്കണം ഈ തെറ്റുകള്‍

ഒഴിവാക്കണം ഈ തെറ്റുകള്‍

ഉറക്കത്തിന്റെ ഗുണനിലവാരം നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തിനും ആരോഗ്യത്തിനും സന്തോഷത്തിനും നേരിട്ട് ആനുപാതികമാണ്. നമ്മുടെ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതിലും വിഷവിമുക്തമാക്കുന്നതിലും ഉറക്കം ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കത്തെ ഏറ്റവും മികച്ച ധ്യാനമായി ദലൈലാമ കണക്കാക്കിയിരുന്നു. നമ്മളെല്ലാവരും നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലും, നമ്മളില്‍ ചിലര്‍ അറിയാതെ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ചെയ്യുന്ന ചില സാധാരണ തെറ്റുകള്‍ നമ്മുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു.

കഫീന്‍ ഉപയോഗം

കഫീന്‍ ഉപയോഗം

ദിവസത്തിന്റെ ആദ്യ പകുതിയില്‍ കുറച്ച് കപ്പ് ചായയും കാപ്പിയും കഴിക്കുന്നത് കുഴപ്പമില്ലെങ്കിലും, ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കഫീന്‍ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാല്‍, നിങ്ങള്‍ കഫീന് ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍, ഉച്ചയ്ക്ക് 12 മണിക്ക് ശേഷമെങ്കിലും അവ ഒഴിവാക്കുന്നതാണ് നല്ലത്.

Most read:ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍Most read:ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍

സൂര്യാസ്തമയത്തിനു ശേഷമുള്ള കനത്ത വ്യായാമം

സൂര്യാസ്തമയത്തിനു ശേഷമുള്ള കനത്ത വ്യായാമം

സായാഹ്ന സമയം അതായത് സൂര്യാസ്തമയത്തിനു ശേഷം, നമുക്ക് വിശ്രമിക്കാനുള്ള സമയമാണ്. വൈകുന്നേരത്തെ കഠിനമായ വ്യായാമം ഉറക്കമില്ലായ്മയ്ക്കും മറ്റ് ഉറക്ക പ്രശ്നങ്ങള്‍ക്കും ഇടയാക്കും. കാരണം വ്യായാമം നമ്മെ ബോധവാന്മാരും ഊര്‍ജ്ജസ്വലരുമാക്കുന്നു. കൂടുതല്‍ ഊര്‍ജം ശാരീരികമായും മാനസികമായും നമ്മെ കൂടുതല്‍ സജീവമാക്കുന്നു, ഇത് ഉറങ്ങാന്‍ പോകുമ്പോള്‍ നമ്മുടെ തലച്ചോറിനെ തടസ്സപ്പെടുത്തുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും.

വൈകിയുള്ള അത്താഴം

വൈകിയുള്ള അത്താഴം

സൂര്യാസ്തമയത്തിനു ശേഷമുള്ള നമ്മുടെ ദഹന അഗ്‌നി ഭക്ഷണം ദഹിപ്പിക്കാന്‍ അത്ര അനുയോജ്യമല്ല. അതിനാല്‍ അത്താഴത്തിന് ലഘുവായ എന്തെങ്കിലും കഴിക്കുന്നതോ സൂര്യാസ്തമയത്തിന് 1-2 മണിക്കൂറിനുള്ളില്‍ കഴിക്കുന്നതോ നല്ലതാണ്. നല്ല ഉറക്കത്തിനായി 9 മണിക്ക് ശേഷമുള്ള അത്താഴം പൂര്‍ണമായും ഒഴിവാക്കണം. വൈകിയ വേളയില്‍ കനത്ത അത്താഴം കഴിക്കുന്നത് വയറുവേദന, അസ്വസ്ഥത, വയറിലെ അസ്വസ്ഥത, ദഹന പ്രശ്‌നങ്ങള്‍, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവര്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്ക് കാരണമാകും.

Most read:ദഹനക്കേട്, നെഞ്ചെരിച്ചില്‍; വീട്ടിലുണ്ട് ഫലപ്രദമായ പരിഹാരംMost read:ദഹനക്കേട്, നെഞ്ചെരിച്ചില്‍; വീട്ടിലുണ്ട് ഫലപ്രദമായ പരിഹാരം

മൊബൈല്‍ഫോണ്‍ ഉപയോഗം

മൊബൈല്‍ഫോണ്‍ ഉപയോഗം

നമ്മളില്‍ പലരും ഗാഡ്ജെറ്റുകളില്ലാതെ വിശ്രമിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, പ്രലോഭനം കാരണം അത് ഉപേക്ഷിക്കാനാവില്ല. ഉറക്കത്തിന് 1 മണിക്കൂര്‍ മുമ്പ് ഗാഡ്ജെറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദിവസം മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തതിന് ശേഷം നിങ്ങളുടെ മനസ്സിനെ വിശ്രമിക്കാനും ഷട്ട്ഡൗണ്‍ ചെയ്യാനും സഹായിക്കുന്നു. കൂടാതെ, ഈ ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുന്ന നീല-വെളിച്ചത്തിന് മെലറ്റോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ഇത് ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീഴാന്‍ നമ്മെ സഹായിക്കുന്ന ഹോര്‍മോണാണ്. ഉറക്കസമയത്തിനു മുമ്പായി ഫോണുകള്‍ ഒഴിവാക്കുന്നത് കോര്‍ട്ടിസോള്‍ (സ്‌ട്രെസ് ഹോര്‍മോണ്‍) കുറയ്ക്കുകയും ആഴത്തിലുള്ള ഉറക്കം എളുപ്പമാക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശം ലഭിക്കാത്തത്

സൂര്യപ്രകാശം ലഭിക്കാത്തത്

രാവിലെ അല്‍പം സൂര്യപ്രകാശം ലഭിക്കുന്നത് അല്ലെങ്കില്‍ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് വൈകുന്നേരം പ്രകൃതിദത്ത വെളിച്ചം ശരീരത്തില്‍ തട്ടുന്നത് യഥാര്‍ത്ഥത്തില്‍ നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു വഴിയാണ്. നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന സര്‍ക്കാഡിയന്‍ താളം സജ്ജമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

English summary

Avoid Making These Mistakes Post Sunset For a Healthy Sleep in Malayalam

The quality of sleep is directly proportional to the quality of your life. Avoid making these mistakes post sunset for a healthy sleep.
Story first published: Friday, December 24, 2021, 11:01 [IST]
X
Desktop Bottom Promotion