For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്പ് പാത്രത്തില്‍ ഒഴിച്ച് ഒരിക്കലും ഇത്‌ കുടിക്കരുത്; അപകടം

|

വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ചെമ്പ് പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നതോ? അതും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, ചെമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളില്‍ നിന്ന് ഒരിക്കലും കുടിക്കാന്‍ പാടില്ലാത്ത കുറച്ച് പാനീയങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ട്. ഇങ്ങനെ ചെയ്താല്‍ അവ ചിലപ്പോള്‍ ദോഷകരമാവുകയയും ഉദര പ്രശ്‌നങ്ങള്‍ വഷളാക്കുകയും ചെയ്‌തേക്കാം. അതിനാല്‍, ഒരിക്കലും നിങ്ങള്‍ ചെമ്പ് പാത്രത്തില്‍ ഒഴിച്ച് ചില പാനീയങ്ങള്‍ കുടിക്കരുത്. അത്തരം പാനീയങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്Most read: കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്

മോര്

മോര്

മോര് അഥവാ ബട്ടര്‍ മില്‍ക്കിന് മറ്റു പല ഗുണങ്ങളുമുണ്ടെങ്കിലും ഒരു ചെമ്പ് ഗ്ലാസിലൊഴിച്ച് ഇത് കുടിക്കുന്നത് നല്ല ആശയമല്ല. മോരിന്റെ ഗുണങ്ങള്‍ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കുന്നു, അത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. ചെമ്പ് പാത്രത്തില്‍ ഒഴിക്കുമ്പോള്‍ സത്ത് നശിക്കുന്നതിനാല്‍ ഈ പാനീയം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കില്ല.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

തൈര് അല്ലെങ്കില്‍ മറ്റേതെങ്കിലും പാലുല്‍പ്പന്നങ്ങള്‍ ഒരു ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കുന്നത് ദോഷകരമാണ്. ചെമ്പ് പാലില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളോടും വിറ്റാമിനുകളോടും പ്രതിപ്രവര്‍ത്തിക്കുന്നു, ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അത് മാത്രമല്ല, ഇതുകാരണം നിങ്ങള്‍ക്ക് ഓക്കാനവും അസ്വസ്ഥതയും വരെ അനുഭവപ്പെടാം.

Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍

അച്ചാര്‍

അച്ചാര്‍

മാങ്ങയോ നാരങ്ങയോ പോലുള്ളവ കൊണ്ട് തയാറാക്കി അച്ചാര്‍, വിനാഗിരി ഇട്ട അച്ചാര്‍, സോസുകള്‍, ജാമുകള്‍ എന്നിവ ഒരിക്കലും ഒരു ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കരുത്. ഈ ഭക്ഷണങ്ങള്‍ ചെമ്പിനോട് പ്രതികരിക്കുകയും കഴിച്ചുകഴിഞ്ഞാല്‍ ബലഹീനത, ഓക്കാനം അല്ലെങ്കില്‍ വിഷാദം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇവ വിഷബാധയ്ക്കും കാരണമാകും.

നാരങ്ങവെള്ളം

നാരങ്ങവെള്ളം

പലപ്പോഴും രാവിലെ വെറും വയറ്റില്‍ നാരങ്ങയും തേനും ചേര്‍ത്ത് കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെങ്കിലും ചെമ്പ് ഗ്ലാസില്‍ ഇവ കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. നാരങ്ങയില്‍ കാണപ്പെടുന്ന ആസിഡ് ചെമ്പുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇത് വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമായേക്കാം.

Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്

പഠനം പറയുന്നത്

പഠനം പറയുന്നത്

പഠനങ്ങള്‍ അനുസരിച്ച്, 6.0ല്‍ താഴെ പിഎച്ച് ലെവല്‍ ഉള്ള ഭക്ഷണങ്ങളുമായി ചെമ്പ് സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരോധിച്ചിരിക്കുന്നു. ചെമ്പിന്റെ ഉയര്‍ന്ന സാന്ദ്രത വിഷമുള്ളതും ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമായതുമാണ്. ചെമ്പും ചെമ്പ് അലോയ് പ്രതലങ്ങളും അസിഡിക് ഭക്ഷണങ്ങളുമായി ബന്ധപ്പെടുമ്പോള്‍, ഭക്ഷണത്തിലേക്ക് ചെമ്പ് കൂടിക്കലര്‍ന്നേക്കാം.

ദോഷം മാത്രമല്ല, ഗുണങ്ങളുമുണ്ട്

ദോഷം മാത്രമല്ല, ഗുണങ്ങളുമുണ്ട്

മുകളില്‍ പറഞ്ഞ പാനീയങ്ങള്‍ ചെമ്പ് പാത്രത്തില്‍ ഒഴിച്ച് കുടിക്കുന്നത് ദോഷകരമാണെങ്കലും ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ചെമ്പ് ഒരു സൂക്ഷ്മ പോഷകമാണ്, ഇത് ശരീരത്തിന്റെ പോഷണവും ധാതുക്കളുടെ ആവശ്യവും നിറവേറ്റാന്‍ സഹായിക്കുന്നു. ചെമ്പ് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് രോഗപ്രതിരോധത്തിനും ദഹനത്തിനും ഉത്തമമാണ്. ഇത് കാന്‍സറിനുള്ള സാധ്യതയും കുറയ്ക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം ക്ഷാരമാണ്, അത് കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നു. ഒരു ചെമ്പ് പാത്രത്തില്‍ രാത്രിയില്‍ വെള്ളം സൂക്ഷിച്ച് രാവിലെ കുടിക്കുക.

Most read:തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴിMost read:തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴി

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

* ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുന്നു. ഇന്‍ഫ്‌ളുവന്‍സ കാരണം ഇടയ്ക്കിടെ രോഗബാധിതരാകുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്ന ആളുകള്‍ക്ക് ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് പ്രയോജനപ്പെടും.

* അര്‍ബുദത്തിനെതിരായ ഒരു ഏജന്റാണ് ചെമ്പ്. ഇത് ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാത്തരം അര്‍ബുദ സാധ്യതയും കുറയ്ക്കുകയും അതുവഴി ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും ചെയ്യുന്നു

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

* ഇത് ഇ-കോളി, സാല്‍മൊണെല്ല തുടങ്ങിയ സാധാരണ ബാക്ടീരിയകളെ പൂര്‍ണ്ണമായും നശിപ്പിക്കുന്നു.

* ബാക്ടീരിയകള്‍ പെരുകാന്‍ അനുവദിക്കാത്തതിനാല്‍ ഇത് ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകളെ തടയുന്നു

* ആയുര്‍വേദ പ്രകാരം, ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, കഫം, ചുമ മുതലായവ പോലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതംMost read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം

English summary

Avoid Having These Drinks From A Copper Vessel in Malayalam

Besides drinking water from a copper vessel, avoid consuming these drinks from it as they can become poisonous. Take a look.
Story first published: Friday, September 24, 2021, 15:43 [IST]
X
Desktop Bottom Promotion