Latest Updates
-
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും -
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം
ചെമ്പ് പാത്രത്തില്‍ ഒഴിച്ച് ഒരിക്കലും ഇത് കുടിക്കരുത്; അപകടം
വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ചെമ്പ് പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നതോ? അതും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, ചെമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളില്‍ നിന്ന് ഒരിക്കലും കുടിക്കാന്‍ പാടില്ലാത്ത കുറച്ച് പാനീയങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ട്. ഇങ്ങനെ ചെയ്താല്‍ അവ ചിലപ്പോള്‍ ദോഷകരമാവുകയയും ഉദര പ്രശ്നങ്ങള്‍ വഷളാക്കുകയും ചെയ്തേക്കാം. അതിനാല്‍, ഒരിക്കലും നിങ്ങള്‍ ചെമ്പ് പാത്രത്തില്‍ ഒഴിച്ച് ചില പാനീയങ്ങള്‍ കുടിക്കരുത്. അത്തരം പാനീയങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മോര്
മോര് അഥവാ ബട്ടര്‍ മില്‍ക്കിന് മറ്റു പല ഗുണങ്ങളുമുണ്ടെങ്കിലും ഒരു ചെമ്പ് ഗ്ലാസിലൊഴിച്ച് ഇത് കുടിക്കുന്നത് നല്ല ആശയമല്ല. മോരിന്റെ ഗുണങ്ങള്‍ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കുന്നു, അത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. ചെമ്പ് പാത്രത്തില്‍ ഒഴിക്കുമ്പോള്‍ സത്ത് നശിക്കുന്നതിനാല്‍ ഈ പാനീയം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കില്ല.

പാലും പാലുല്‍പ്പന്നങ്ങളും
തൈര് അല്ലെങ്കില്‍ മറ്റേതെങ്കിലും പാലുല്‍പ്പന്നങ്ങള്‍ ഒരു ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കുന്നത് ദോഷകരമാണ്. ചെമ്പ് പാലില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളോടും വിറ്റാമിനുകളോടും പ്രതിപ്രവര്‍ത്തിക്കുന്നു, ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അത് മാത്രമല്ല, ഇതുകാരണം നിങ്ങള്‍ക്ക് ഓക്കാനവും അസ്വസ്ഥതയും വരെ അനുഭവപ്പെടാം.

അച്ചാര്‍
മാങ്ങയോ നാരങ്ങയോ പോലുള്ളവ കൊണ്ട് തയാറാക്കി അച്ചാര്‍, വിനാഗിരി ഇട്ട അച്ചാര്‍, സോസുകള്‍, ജാമുകള്‍ എന്നിവ ഒരിക്കലും ഒരു ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കരുത്. ഈ ഭക്ഷണങ്ങള്‍ ചെമ്പിനോട് പ്രതികരിക്കുകയും കഴിച്ചുകഴിഞ്ഞാല്‍ ബലഹീനത, ഓക്കാനം അല്ലെങ്കില്‍ വിഷാദം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇവ വിഷബാധയ്ക്കും കാരണമാകും.

നാരങ്ങവെള്ളം
പലപ്പോഴും രാവിലെ വെറും വയറ്റില്‍ നാരങ്ങയും തേനും ചേര്‍ത്ത് കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെങ്കിലും ചെമ്പ് ഗ്ലാസില്‍ ഇവ കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. നാരങ്ങയില്‍ കാണപ്പെടുന്ന ആസിഡ് ചെമ്പുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇത് വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമായേക്കാം.

പഠനം പറയുന്നത്
പഠനങ്ങള്‍ അനുസരിച്ച്, 6.0ല്‍ താഴെ പിഎച്ച് ലെവല്‍ ഉള്ള ഭക്ഷണങ്ങളുമായി ചെമ്പ് സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരോധിച്ചിരിക്കുന്നു. ചെമ്പിന്റെ ഉയര്‍ന്ന സാന്ദ്രത വിഷമുള്ളതും ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമായതുമാണ്. ചെമ്പും ചെമ്പ് അലോയ് പ്രതലങ്ങളും അസിഡിക് ഭക്ഷണങ്ങളുമായി ബന്ധപ്പെടുമ്പോള്‍, ഭക്ഷണത്തിലേക്ക് ചെമ്പ് കൂടിക്കലര്‍ന്നേക്കാം.

ദോഷം മാത്രമല്ല, ഗുണങ്ങളുമുണ്ട്
മുകളില്‍ പറഞ്ഞ പാനീയങ്ങള്‍ ചെമ്പ് പാത്രത്തില്‍ ഒഴിച്ച് കുടിക്കുന്നത് ദോഷകരമാണെങ്കലും ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ചെമ്പ് ഒരു സൂക്ഷ്മ പോഷകമാണ്, ഇത് ശരീരത്തിന്റെ പോഷണവും ധാതുക്കളുടെ ആവശ്യവും നിറവേറ്റാന്‍ സഹായിക്കുന്നു. ചെമ്പ് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് രോഗപ്രതിരോധത്തിനും ദഹനത്തിനും ഉത്തമമാണ്. ഇത് കാന്‍സറിനുള്ള സാധ്യതയും കുറയ്ക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം ക്ഷാരമാണ്, അത് കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നു. ഒരു ചെമ്പ് പാത്രത്തില്‍ രാത്രിയില്‍ വെള്ളം സൂക്ഷിച്ച് രാവിലെ കുടിക്കുക.

ആരോഗ്യ ഗുണങ്ങള്‍
* ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുന്നു. ഇന്‍ഫ്ളുവന്‍സ കാരണം ഇടയ്ക്കിടെ രോഗബാധിതരാകുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്ന ആളുകള്‍ക്ക് ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് പ്രയോജനപ്പെടും.
* അര്‍ബുദത്തിനെതിരായ ഒരു ഏജന്റാണ് ചെമ്പ്. ഇത് ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാത്തരം അര്‍ബുദ സാധ്യതയും കുറയ്ക്കുകയും അതുവഴി ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും ചെയ്യുന്നു

ആരോഗ്യ ഗുണങ്ങള്‍
* ഇത് ഇ-കോളി, സാല്‍മൊണെല്ല തുടങ്ങിയ സാധാരണ ബാക്ടീരിയകളെ പൂര്‍ണ്ണമായും നശിപ്പിക്കുന്നു.
* ബാക്ടീരിയകള്‍ പെരുകാന്‍ അനുവദിക്കാത്തതിനാല്‍ ഇത് ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകളെ തടയുന്നു
* ആയുര്‍വേദ പ്രകാരം, ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, കഫം, ചുമ മുതലായവ പോലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications