For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

|

ഇഞ്ചി ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, വളരെ പ്രചാരമുള്ള ആയുര്‍വേദ ഔഷധം കൂടിയാണ്. ഇത് പല രോഗങ്ങള്‍ക്കുമുള്ള വീട്ടുവൈദ്യമായി ഉപയോഗിക്കുന്നു. ദഹനസംബന്ധമായ അസുഖമോ ജലദോഷമോ വിട്ടുമാറാത്ത ചുമയോ ആകട്ടെ, ഇഞ്ചി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇതെല്ലാം സുഖപ്പെടുത്താം. പല ഔഷധക്കൂട്ടുകളിലും ഇഞ്ചി ഒരു പ്രധാന ഘടകമാണ്. ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിന് പേരുകേട്ടതാണ് ഇഞ്ചി.

Most read: ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌Most read: ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

എന്നാല്‍ ഈ മാന്ത്രിക ഘടകം പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. ഇഞ്ചിക്ക് ചില പരിമിതികളും ഉണ്ട്. അതിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കും അത്ര നല്ലതാവണമെന്നില്ല. അതെ! ഈ പ്രകൃതിദത്ത മരുന്ന് ചില ആരോഗ്യ അവസ്ഥകളുള്ള ആളുകള്‍ക്ക് ഹാനികരമാണ്. ഇത്തരം ചില ആരോഗ്യ അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, ഉടന്‍ തന്നെ ഇഞ്ചി ഉപയോഗം നിര്‍ത്തേണ്ടതുണ്ട്.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഉയര്‍ന്ന അളവില്‍ ഇഞ്ചി കഴിക്കുന്നത് ചില ഹൃദയ അവസ്ഥകളെ വഷളാക്കിയേക്കാം. രക്തസമ്മര്‍ദ്ദത്തിന് മരുന്നുകള്‍ കഴിക്കുന്നവര്‍ ഇഞ്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഹൃദയാരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള ഇഞ്ചി ഹൃദയത്തിന്റെ അവസ്ഥയെ വഷളാക്കുന്നുവെന്നും ഇത് ഹൃദയമിടിപ്പിന്റെ ക്രമക്കേടുകള്‍ക്ക് കാരണമാകുമെന്നും കണക്കാക്കപ്പെടുന്നു.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ഇഞ്ചി പലപ്പോഴും രക്തം കട്ടപിടിക്കുന്നത് മന്ദഗതിയിലാക്കിയേക്കാം. അതിനാല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ മുന്‍പും ശേഷവും അല്‍പകാലം ഇഞ്ചി കഴിക്കുന്നത് നിര്‍ത്തുക. കാരണം, ഇത് അധിക രക്തസ്രാവത്തിന് കാരണമായേക്കാം. ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് 2 ആഴ്ച മുമ്പെങ്കിലും ഇഞ്ചി ഉപയോഗിക്കുന്നത് നിര്‍ത്തുക.

Most read:രോഗപ്രതിരോധശേഷി ഉറപ്പുനല്‍കും ഈ യോഗാസനങ്ങള്‍Most read:രോഗപ്രതിരോധശേഷി ഉറപ്പുനല്‍കും ഈ യോഗാസനങ്ങള്‍

ശരീരഭാരം കുറഞ്ഞ ആളുകള്‍

ശരീരഭാരം കുറഞ്ഞ ആളുകള്‍

ശരീരഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന ഘടകമായി ഇഞ്ചി അറിയപ്പെടുന്നു. ഇത് ആമാശയത്തിലെ ദഹന എന്‍സൈമുകളെ നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഇതിനകം ശരീര ഭാരം കുറവുള്ള ആളുകള്‍ക്ക് ഇഞ്ചി ഉപയോഗിച്ചാല്‍ ചില പ്രത്യാഘാതങ്ങളുണ്ട്. ഇതിനകം പോഷകാഹാരക്കുറവുള്ളവരും കുറഞ്ഞ ബോഡി മാസ് സൂചികയുള്ളവരുമായ ആളുകള്‍ക്ക് അമിത വിശപ്പ്, മുടി കൊഴിച്ചില്‍, വിറ്റാമിന്‍ കുറവുകള്‍ എന്നിവ അനുഭവപ്പെടാം. ഇത്തരം അവസ്ഥകളുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ പോലും അനുഭവപ്പെടാം. അതിനാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഇഞ്ചി ഒഴിവാക്കുക.

ഹീമോഫീലിയ ഉള്ളവര്‍

ഹീമോഫീലിയ ഉള്ളവര്‍

രക്തം കട്ടപിടിക്കാനുള്ള കഴിവ് തടയുന്ന അപൂര്‍വ രോഗാവസ്ഥയാണ് ഹീമോഫീലിയ. ചില അവസ്ഥകളില്‍ രക്തം കട്ടപിടിക്കുന്നത് അപകടകരമാണെങ്കിലും ഇത് ശരീരത്തിന് പലപ്പോഴും പ്രധാനമാണ്. രക്തം കട്ടപിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് പലപ്പോഴും മുറിവില്‍ അമിത രക്തസ്രാവത്തിന് കാരണമാകും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി കഴിക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ ഹീമോഫീലിയ ഉള്ളവര്‍ ഈ വഴി സ്വീകരിക്കരുത്. ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിക്കുന്നതിനാല്‍ ഹീമോഫീലിയ ഉള്ളവര്‍ക്ക് ഇഞ്ചി കഴിച്ചാല്‍ കടുത്ത രക്തസ്രാവമുണ്ടാകാം. ചില ജീവന്‍രക്ഷാ മരുന്നുകളുടെ ഫലങ്ങള്‍ പോലും ഇത് ഇല്ലാതാക്കിയേക്കാം.

Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരംMost read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരം

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രഭാത അസ്വസ്ഥതകളും ബലഹീനതയുമൊക്കെ പതിവാണ്. ഈ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് ഇഞ്ചി സ്ത്രീകളെ സഹായിക്കുമെങ്കിലും, അവസാന മൂന്നു മാസം ഗര്‍ഭിണികളായ സ്ത്രീകള്‍ ഇഞ്ചി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഗര്‍ഭാവസ്ഥയുടെ അവസാന ത്രിമാസത്തില്‍ ഇഞ്ചി കഴിക്കുന്നത് അകാല സങ്കോചങ്ങളെയും പ്രസവത്തെയും പ്രേരിപ്പിക്കും.

ചില മരുന്നുകള്‍ കഴിക്കുന്നവര്‍

ചില മരുന്നുകള്‍ കഴിക്കുന്നവര്‍

പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ഇഞ്ചി ഒഴിവാക്കുന്നതാണ് നല്ലത്. ബീറ്റാ-ബ്ലോക്കറുകള്‍, ആന്റികൊയാഗുലന്റുകള്‍, ഇന്‍സുലിന്‍ തുടങ്ങിയ മരുന്നുകള്‍ ഇഞ്ചിയുമായി ചേരുമ്പോള്‍ വളരെ ദോഷകരമാണ്. രക്തം കെട്ടാന്‍ ഇഞ്ചി കാരണമാവുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഇവ രണ്ടും ഇത്തരം മരുന്നുകളെ ദോഷകരമായി ബാധിക്കുന്നതാണ്.

Most read:ഭീഷണിയായി പുതിയ കോവിഡ് വകഭേദം; കണ്ടെത്തിയത് വിയറ്റ്‌നാമില്‍

ഇഞ്ചി നേരിട്ട് കഴിച്ചാല്‍

ഇഞ്ചി നേരിട്ട് കഴിച്ചാല്‍

കൃത്യമായ രീതിയില്‍ കഴിക്കുമ്പോള്‍ ഇഞ്ചി സുരക്ഷിതമാണ്. എന്നാല്‍ ഇഞ്ചി വെറുതേ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, വയറിളക്കം, വയറിലെ അസ്വസ്ഥത എന്നിവ ഉള്‍പ്പെടെയുള്ള നേരിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. ചില സ്ത്രീകളില്‍ ഇഞ്ചി കഴിക്കുമ്പോള്‍ അമിതമായ ആര്‍ത്തവ രക്തസ്രാവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചര്‍മ്മ പ്രശ്‌നം

ചര്‍മ്മ പ്രശ്‌നം

ഉചിതമായ രീതിയില്‍, ഹ്രസ്വകാലത്തേക്ക് ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ ഇഞ്ചി സുരക്ഷിതമാണ്. എന്നാല്‍ ഇത് ചില ആളുകള്‍ക്ക് ചര്‍മ്മത്തില്‍ പ്രകോപനമുണ്ടാവാനും കാരണമാകുന്നു. അതിനാല്‍ അലര്‍ജി അല്ലെങ്കില്‍ പ്രകോപനം ഒഴിവാക്കാന്‍ ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഇഞ്ചി ഉപയോഗിക്കുക

English summary

Avoid Eating Ginger If You Have These Health Problems

Though ginger is root solution for a number of health issues, people with some health issues need to refrain from it. Take a look.
Story first published: Saturday, June 5, 2021, 14:26 [IST]
X
Desktop Bottom Promotion