For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയ ജലത്തിൽ കാലുകളിലെ അണുബാധ ഗുരുതരം

|

കേരളം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ അലയൊലികൾ ഇപ്പോഴും ഓരോ സ്ഥലങ്ങളിൽ നിന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇനി അതിജീവനമാണ്. ശാരീരികപരമായും മാനസികപരമായും എല്ലാം അതിജീവിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ട് തന്നെ മാനസികമായി കരുത്ത് ചോർന്ന് പോയവർക്ക് കരുത്ത് വർദ്ധിപ്പിക്കുന്നതിന് എല്ലാവരും കൂടെ നിൽക്കേണ്ടതും അത്യാവശ്യമാണ്. എല്ലാ വിധത്തിലുള്ള ശാരീരികവും മാനസികവും സാമ്പത്തികവുമായ പിന്തുണയാണ് ഇത്തരത്തിൽ നിങ്ങള്‍ ദുരന്തബാധിതർക്ക് ഇപ്പോൾ നൽകേണ്ടത്.

പ്രളയമൊഴിയുന്നതിലൂടെ വീട്ടിലേക്ക് തിരികെ എത്തുന്നവർ ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. വീടുകളിലേക്ക് തിരികെ എത്തുന്നവരും ക്യാമ്പുകളിൽ കഴിയുന്നവരും എല്ലാം ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാര്യങ്ങൾ ഉണ്ട്. പ്രളയ ജലം എവിടെ നിന്നൊക്കെ വരുന്നതാണെന്നോ ഏതൊക്കെ മാലിന്യങ്ങൾ അതിൽ പെട്ടിട്ടുണ്ടെന്നോ നമുക്ക് പറയാൻ സാധിക്കുകയില്ല.

<strong>Most read: പൊണ്ണത്തടിക്ക് പരിഹാരം ഈ പാനീയത്തിൽ</strong>Most read: പൊണ്ണത്തടിക്ക് പരിഹാരം ഈ പാനീയത്തിൽ

അതുകൊണ്ട് തന്നെ ഓരോ അവസ്ഥയും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കാലിലുണ്ടാവുന്ന വളം കടി ഇത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും പ്രളയ ജലത്തിൽ കൂടുതൽ സമയം നിൽക്കുന്നവരിൽ ഇത് വളരെയധികം ബാധിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്നും എങ്ങനെ പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

ഫംഗസ് കാരണം

ഫംഗസ് കാരണം

ഡെർമറ്റോഫെറ്റ് എന്ന ഇനത്തിൽ പെട്ട ഫംഗസ് ആണ് ഇത്തരം അണുബാധ ഉണ്ടാക്കുന്നത്. ടീനിയ പീഡിസ് എന്ന ഫംഗസ് ആണ് ഇതിന് പിന്നിൽ. ഇത് പലപ്പോഴും കായിക താരങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിനെ അത്ലറ്റ് ഫൂട്ട് എന്ന പേര് വന്നതും. പ്രളയ ജലവുമായി സമ്പർക്കം പുലർത്തുന്നവരിലും ഇത് കൂടുതലായി കണ്ട് വരുന്നുണ്ട്.

ഈര്‍പ്പം നിലനിൽക്കുന്നത്

ഈര്‍പ്പം നിലനിൽക്കുന്നത്

കാലുകളിൽ ഈർപ്പം നിലനിൽക്കുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത് കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നതിന്റെ ഫലമായി കാലുകളിൽ വളരെയധികം അസഹ്യമായ ചൊറിച്ചിൽ ഉണ്ടാവുന്നു. അതിനെത്തുടർന്ന് കുമിള പോലെ വിരലുകൾക്കിടയിലും മറ്റും കാണപ്പെടുന്നുണ്ട്. രോഗം ഏറെ നാൾ നീണ്ടു നിന്നാൽ കാൽ വെള്ളയിലേക്കും എന്തിനധികം നഖത്തിലേക്ക് വരെ അണുബാധ വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മലിനജം കാരണം

മലിനജം കാരണം

മലിനജലമാണ് ഇതിന്‍റെ പ്രധാന കാരണം. ഇത് എപ്പോഴും പാദങ്ങളിൽ തട്ടുന്നതിലൂടെ അത് ഇത്തരം ഇൻഫെക്ഷനെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത്ലറ്റുകൾ ആണെങ്കിൽ പോലും എപ്പോഴും നനഞ്ഞ സോക്സും, ഇറുകിയ ഷൂസും ധരിക്കുന്നതും ഇത്തരം അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്. വൃത്തിഹീനമല്ലാത്ത സാഹചര്യത്തിൽ ഉണ്ടാവുന്ന കുളിമുറികളും മറ്റും ഉപയോഗിക്കുന്നതിലൂടേയും ഈ അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ദുർഗന്ധം വമിക്കുന്നു

ദുർഗന്ധം വമിക്കുന്നു

വിരലുകളില്‍ അണുബാധ ഉള്ള സ്ഥലങ്ങളിൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാവുന്നുണ്ട്. അതിലുപരി ഈ സ്ഥലങ്ങളിൽ നിന്ന് ദുർഗന്ധവും വരുന്നുണ്ട്. ഇതെല്ലാം ഇത്തരം പ്രതിസന്ധികളിൽ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. വിരലുകൾക്ക് ഇടയിൽ ഉണ്ടാവുന്ന മുറിവ് പലപ്പോഴും നിങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

പ്രതിരോധിക്കേണ്ടത് എങ്ങനെ

പ്രതിരോധിക്കേണ്ടത് എങ്ങനെ

എങ്ങനെ ഇത്തരം അവസ്ഥയെ പ്രതിരോധിക്കാം എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിന് വേണ്ടി ചില മാർഗ്ഗങ്ങൾ നമുക്ക് നോക്കാം. കാൽപ്പാദങ്ങൾ എപ്പോഴും വൃത്തിയായിയ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്. ഇത് സ്ഥിരമായി ചെയ്താൽ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് നമുക്ക് രക്ഷ നേടാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ ഷാമ്പൂ ഒഴിച്ച് കഴുകുന്നതും ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കുക.

ഈർപ്പമില്ലാതെ സൂക്ഷിക്കുക

ഈർപ്പമില്ലാതെ സൂക്ഷിക്കുക

ഷൂവും സോക്സും ഉപയോഗിക്കുന്നവർ ഈർപ്പമില്ലാതെ കാലുകൾ സൂക്ഷിക്കാൻ ശ്രദ്ധഇക്കണം. മാത്രമല്ല നനഞ്ഞ സോക്സുകളും മറ്റും ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇത് നിങ്ങളിൽ അണുബാധക്കുള്ള സാധ്യത വളരെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് വിരലുകൾക്ക് ഇടയിലുള്ള ഭാഗമാണ് ഈർപ്പമില്ലാതെ സൂക്ഷിക്കേണ്ടത്.

കഴുകിയുണക്കിയ സോക്സുകൾ

കഴുകിയുണക്കിയ സോക്സുകൾ

എല്ലാ ദിവസവും കഴുകിയുണക്കിയ സോക്സുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് അണുബാധക്ക് കാരണമാകുന്നുണ്ട്. വായു സഞ്ചാരമില്ലാത്ത ഇറുകിയ ഷൂസുകള്‍ ഒരു കാരണവശാലും ധരിക്കരുത്. ഇത് നിങ്ങൾക്ക് വിയർപ്പ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ചെരുപ്പുകൾ ഉപയോഗിക്കണം പ്രത്യേകിച്ച് പൊതു കുളിമുറികളും കക്കൂസുകളും ഉപയോഗിക്കുമ്പോൾ.

English summary

Athlete's Foot: Causes, Symptoms, and Diagnosis

We have listed some of the causes, symptoms and diagnosis of athlete’s foot. Read on.
Story first published: Monday, August 12, 2019, 16:44 [IST]
X
Desktop Bottom Promotion