For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?

|

ആവണക്കെണ്ണ നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയതാണ്. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമാണ്. ഇത് കഴിക്കുന്നതിലൂടെ ഒരാളുടെ വയറ്റിലെ എല്ലാ വിധത്തിലുള്ള മാലിന്യങ്ങളും ഇല്ലാതാവുന്നുണ്ട്. ഇത് വയറ്റിലെ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് അതുകൊണ്ട ്തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും മാറ്റി ക്ലീന്‍ ആക്കാന്‍ ഒറ്റമൂലികള്‍ ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും മാറ്റി ക്ലീന്‍ ആക്കാന്‍ ഒറ്റമൂലികള്‍

ആമാശയത്തിലെ വിഷവസ്തുക്കളുടെ സ്തംഭനാവസ്ഥ വര്‍ദ്ധിക്കുകയാണെങ്കില്‍, ഇത് മലബന്ധത്തിന് കാരണമാവുകയും വയറുവേദന അതികഠിനമാക്കുകയും ചെയ്യും. എന്നാല്‍ ആവണക്കെണ്ണ സ്വാഭാവിക പോഷകസമ്പുഷ്ടമായി പ്രവര്‍ത്തിക്കുകയും വയറിലെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വയറിനെ ശുദ്ധീകരിക്കാന്‍ ഇത് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു ചുരുക്കവിവരണം ഈ ലേഖനം നല്‍കുന്നു. ഇത് വായിച്ച് മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ ചെയ്താല്‍ അത് വളരെയധികം ഗുണകരമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചേരുവകള്‍

ചേരുവകള്‍

3 മുതല്‍ 4 ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ (15 മില്ലി - 20 മില്ലി)

3 ടീസ്പൂണ്‍ ഇഞ്ചി ജ്യൂസ് (ചര്‍മ്മമില്ലാതെ) (15 മില്ലി)

3 ടീസ്പൂണ്‍ തേന്‍ (15 മില്ലി)

50 മില്ലി ചെറുചൂടുള്ള വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍, ഇവ മാസത്തിലൊരിക്കല്‍ സേവിച്ചാല്‍ വയറ് ക്ലീന്‍ ചെയ്യാന്‍ ബെസ്റ്റ ്ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

രാത്രിയില്‍ നേരിയ ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ്. രാവിലെയാണ് ഇത് കഴിക്കേണ്ടത്. അതിന് വേണ്ടി ശ്രദ്ധിക്കണം. അതിരാവിലെ വെറും വയറ്റില്‍ വേണം ഇത് കഴിക്കുന്നതിന്. മുകളില്‍ സൂചിപ്പിച്ച അനുപാതമനുസരിച്ച് കാസ്റ്റര്‍ ഓയില്‍, ഇഞ്ചി ജ്യൂസ്, തേന്‍, വെള്ളം എന്നിവ മിക്‌സ് ചെയ്യുക. നിങ്ങളുടെ ശാരീരിക ആരോഗ്യവും തരവും അനുസരിച്ച്, അടുത്ത കുറച്ച് മിനിറ്റിലോ ഒരു മണിക്കൂറിലോ, നിങ്ങള്‍ 3 മുതല്‍ 6 തവണയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ബാത്ത്‌റൂമില്‍ പോവേണ്ടതായി വരുന്നുണ്ട്. ചെറുചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

വയറിന് അധികം അസ്വസ്ഥത ഉണ്ടാവുകയാണെങ്കില്‍ ഒരു ചെറുനാരങ്ങ കട്ടന്‍ചായയില്‍ പിഴിഞ്ഞ് നല്ലതുപോലെ കഴിക്കാന്‍ ശ്രദ്ധിക്കണം. ആറ് പ്രാവശ്യത്തില്‍ കൂടുതല്‍ ടോയ്‌ലറ്റില്‍ പോവുകയാണെങ്കില്‍ നല്ലതുപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ക്ഷണവും നിര്‍ജ്ജലീകരണവും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചെറുചൂടുള്ള വെള്ളമല്ലാതെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. ആവണക്കെണ്ണ കഴിച്ച ശേഷം ശ്രദ്ധിക്കേണ്ടത് ഇവയെല്ലാമാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

വയറിലെ അസ്വസ്ഥത ഇല്ലാതായിക്കഴിഞ്ഞാല്‍ ഉച്ചയ്ക്ക്, ദ്രാവക ഭക്ഷണം കഴിക്കുക, രസം കഴിക്കാന്‍ ശ്രദ്ധിക്കുക. പിന്നീട് അത്താഴത്തില്‍, സെമിസോളിഡ് ഭക്ഷണം ഉള്‍പ്പെടുത്തിന്നതിന് ശ്രദ്ധിക്കുക. അടുത്ത ദിവസം, നിങ്ങള്‍ക്ക് സാധാരണ ഭക്ഷണക്രമം പിന്തുടരാവുന്നതാണ്. കാസ്റ്റര്‍ ഓയില്‍, ഇഞ്ചി, തേന്‍ തുടങ്ങിയവയുടെ അളവ് എല്ലാവര്‍ക്കുമായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചേക്കില്ല. നിങ്ങളുടെ ആവശ്യമനുസരിച്ച് വര്‍ദ്ധിപ്പിക്കാനും കുറയ്ക്കാനും കഴിയും.

ഗുണങ്ങള്‍

ഗുണങ്ങള്‍

മാസത്തില്‍ ഒരു തവണ ഇത്തരത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരീരത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ശരീരത്തെ വിഷലിപ്തമാക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുതിരരുത്. കാരണം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് മാത്രമല്ല രോഗാവസ്ഥകള്‍ ഒന്നുമില്ലെങ്കില്‍ കൂടി നിങ്ങള്‍ ഡോക്ടറോട് ചോദിച്ച് വേണം ശരീരത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിന്.

മറ്റൊരു വിധത്തില്‍ ഉപയോഗിക്കാം

മറ്റൊരു വിധത്തില്‍ ഉപയോഗിക്കാം

ഈ മാര്‍ഗ്ഗവും വെറും വയറ്റില്‍ തന്നെയാണ് ചെയ്യുന്നത്. ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ഫുഡ് ഗ്രേഡ് കാസ്റ്റര്‍ ഓയില്‍ ചേര്‍ത്ത് ഇളക്കി വേഗത്തില്‍ കുടിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുക. അരമണിക്കൂര്‍ ശേഷം നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നതാണ്. ഇതെല്ലാം ചെയ്തതിന് ശേഷം നിങ്ങള്‍ വറുത്തതും മസാലകള്‍ നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അസംസ്‌കൃതമായവ കഴിക്കുന്നത് ഒഴിവാക്കുക.

ഉപയോഗിക്കുമ്പോള്‍

ഉപയോഗിക്കുമ്പോള്‍

എന്നാല്‍ ഈ ആവണക്കെണ്ണ പ്രയോഗം നടത്തുമ്പോള്‍ ഇത് ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും ഒഴിവാക്കുന്നു എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. അതിനാല്‍, ടേപ്പ് വര്‍മുകള്‍ പോലുള്ള പരാന്നഭോജികളെ പുറന്തള്ളുന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് ചെറിയ തോതില്‍ ഭാരക്കുറവ് തോന്നിയേക്കാം. എന്നാല്‍ ഇത് പിന്നീട് മാറുന്നുണ്ട്. മാസത്തില്‍ ഒരു തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

English summary

Ancient Ways to Cleanse Colon Safely With Castor Oil

Here in this article we are discussing about some natural ways to clean your stomach with castor oil. Take a look.
X