For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഗത്തിച്ചീര ദിവസവും കഴിക്കണം - ആയുസ്സിന്റെ കാര്യത്തില്‍ തര്‍ക്കമില്ല; ഇരട്ടിയാണ് ഫലം

|

ആരോഗ്യ സംരക്ഷണത്തിന് നാം കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ രോഗങ്ങളില്ലാതെ നമുക്ക് മു ന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. സെബാനിയ ഗ്രാന്‍ഡിഫ്‌ലോറ, അഗതി കീര, അഗത്തി ചീരഅല്ലെങ്കില്‍ വെജിറ്റബിള്‍ ഹമ്മിംഗ്ബേര്‍ഡ് എന്നെല്ലാം ഈ പച്ചക്കറി അറിയപ്പെടുന്നുണ്ട്. പേരില്‍ ചീരയുണ്ടെങ്കിലും ഇത് പയര്‍വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു കുറ്റിമരമാണ്. ഇതില്‍ വെളുത്ത പൂവും ചുവന്ന പൂവും ഉണ്ട് എന്നുള്ളതാണ്. ഇത് വെയിലില്ലാത്ത സ്ഥലങ്ങളിലാണ് വെച്ച് പിടിപ്പിക്കേണ്ടത്.

Agathi Keerai Health Benefits

കൊവിഡ് വാക്‌സിന്‍ ആര്‍ത്തവത്തില്‍ മാറ്റം വരുത്തുന്നോ, പഠനം പറയുന്നത്കൊവിഡ് വാക്‌സിന്‍ ആര്‍ത്തവത്തില്‍ മാറ്റം വരുത്തുന്നോ, പഠനം പറയുന്നത്

ആരോഗ്യ സംരക്ഷണത്തിനായി ഇത് ഉപയോഗിക്കാവുന്നതാണ്. അതില്‍ തെന്നെ ഇതിന്റെ ഇലയും പൂക്കളും വിത്തുകളും എല്ലാം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഇതിലുള്ള ഇലയില്‍ ഫൈബറിന്റെ അളവ് കൂടുതലായത് കൊണ്ട് തന്നെ മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് അഗത്തി ചീര. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആരോഗ്യ ഗുണങ്ങള്‍ മികച്ചത്

ആരോഗ്യ ഗുണങ്ങള്‍ മികച്ചത്

ആരോഗ്യ സംരക്ഷണത്തിന് അഗത്തിച്ചീര എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നും എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. വയറിളക്കം, ഛര്‍ദ്ദി, അണുബാധ, കോശജ്വലന രോഗങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് അഗത്തിചീര ഉപയോഗിക്കാവുന്നതാണ്. ഇതില്‍ വിറ്റാമിന്‍ എ, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഈ ഇല പാചകം ചെയ്ത് കഴിക്കുന്നതിലൂടെ അത് അസ്ഥികളുടെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നു.

പോഷക വസ്തുതകള്‍

പോഷക വസ്തുതകള്‍

ഇതിന്റെ പൂക്കളിലും ഇലകളിലും പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ഫോളേറ്റ്, തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ സി എന്നിവയുടെ നല്ല ഉറവിടമാണ് ഈ ചെടി. ഇത് കൂടാതെ ധാരാളം മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലകളില്‍ 8 ഗ്രാം പ്രോട്ടീന്‍, 8ഗ്രാം അവശ്യ അമിനോ ആസിഡുകളും അവിശ്വസനീയമായ അളവില്‍ 1111 മില്ലിഗ്രാം കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ഇതിന്റെ വിത്തുകളില്‍ ല്യൂക്കോസയാനിഡിന്‍, സയാനിഡിന്‍ തുടങ്ങിയ ശക്തമായ കീമോപ്രൊട്ടക്ടീവ് ഏജന്റുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, വിത്തുകളില്‍ ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള സാപ്പോണിനുകളും സെസ്ബാനിമിഡും അടങ്ങിയിരിക്കുന്നു. ഇതെല്ലാം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്.

ആയുര്‍വേദത്തില്‍ പറയുന്നത്

ആയുര്‍വേദത്തില്‍ പറയുന്നത്

മൈഗ്രെയ്ന്‍, സൈനസൈറ്റിസ്, പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ ഇതിന്റെ ഇലകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇലകള്‍ക്ക് ശക്തമായ ആന്തെല്‍മിന്റിക്, ഡൈയൂറിറ്റിക്, പോഷകഗുണങ്ങളുണ്ട്. മൈഗ്രേയ്ന്‍ എന്ന വിട്ടുമാറാത്ത തലവേദനയെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നതിന് അഗത്തിച്ചീര സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലവേദനയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നു.

തലവേദന, നിശാന്ധത, തിമിരം എന്നിവ ഒഴിവാക്കാന്‍ തിന്റെ പൂക്കള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, വയറിളക്കം, ഗൊണോറിയ, മലേറിയ, വസൂരി എന്നിവ ചികിത്സിക്കാന്‍ ഇതിന്റെ പുറംതൊലി ഉപയോഗിക്കുന്നു. ഇതോടൊപ്പം ഇതിന്റെ ഇലകള്‍ പിത്തരോഗത്തെ ഇല്ലാതാക്കുകയും ചുമ, കഫക്കെട്ട് എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ ഇലകള്‍ ഫ്രീ റാഡിക്കല്‍ ഓക്സിഡേഷനില്‍ നിന്നും ഫ്രീ ഹൈഡ്രോക്‌സി റാഡിക്കലുകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ഡിഎന്‍എ കേടുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഈ ഇലകള്‍ക്ക് രക്തത്തിലെ സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കാനും ദോഷകരമായ സംയുക്തങ്ങളായ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ പാകം ചെയ്ത് കഴിക്കുന്നത് കൊണ്ട് ദോഷകരമായ ഒന്നും സംഭവിക്കില്ല എന്നുള്ളതാണ് സത്യം.

ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍

ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍

അഗത്തിച്ചീരയുടെ ഇലകളില്‍ ധാരാളം ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ ഉണ്ട്. ഇത് ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശത്തെ ഇല്ലാതാക്കുന്നു. മോശം ആന്റിഫംഗല്‍ ഇഫക്റ്റുകള്‍ കാന്‍ഡിഡ പോലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഇ കോളി ബാക്ടീരിയകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും മികച്ചതാണ് അഗത്തിച്ചീര. ഇത് കൂടാതെ ഇവയുടെ വേരുകള്‍ക്ക് മൈകോബാക്ടീരിയം ക്ഷയരോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പാന്‍ക്രിയാസിന്റെ കേടായ കോശങ്ങള്‍ നന്നാക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും അഗത്തിച്ചീര സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവയുടെ ഇലകള്‍ക്ക് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കാനും ലിപിഡ് പ്രൊഫൈല്‍ നിലനിര്‍ത്താനും കഴിവുണ്ട്. കൊളസ്‌ട്രോള്‍ ചീത്തയാണെങ്കില്‍ അതിനെ കുറക്കുന്നതിനും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാവുന്ന നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് അഗത്തിച്ചീര ഉപയോഗിക്കുന്നതിലൂടെ.

കാന്‍സര്‍ പ്രതിരോധം

കാന്‍സര്‍ പ്രതിരോധം

ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഈ ഇലകള്‍ ലിപിഡ് പെറോക്‌സൈഡേഷന്‍ തടയുകയും ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. പൂക്കള്‍ക്ക് ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്കെതിരെ അപ്പോപ്‌റ്റോട്ടിക് ഫലങ്ങളുണ്ടെന്നും വന്‍കുടല്‍ കാന്‍സറിനെ തടയുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം സഹായിക്കുന്ന പല ഗുണങ്ങളും അഗത്തിച്ചീരയിലുണ്ട് എന്നുള്ളതാണ് സത്യം.

എല്ലുകളെ ശക്തിപ്പെടുത്തുന്നു

എല്ലുകളെ ശക്തിപ്പെടുത്തുന്നു

അഗത്തിച്ചീരയുടെ ഇലകളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ നിങ്ങളുടെ ആരോഗ്യത്തില്‍ മികച്ച ഗുണങ്ങളാണ് കാണിക്കുന്നത്. ഇത് പ്രായമായവരില്‍ അസ്ഥികളെയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനെയും ശക്തിപ്പെടുത്തുന്നതിന് വിലപ്പെട്ടതാണ്. എന്നാല്‍ എന്ത് തന്നെയാണെങ്കിലും എല്ലാ ഭക്ഷണവും കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് നോക്കാവുന്നതാണ്. അമിതമായി കഴിക്കുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ പാകം ചെയ്യുമ്പോള്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ഇതിന്റെ കയ്പ്പ് രുചിയെ ഇല്ലാതാക്കുന്നതിന് വറ്റല് തേങ്ങ ചേര്‍ക്കുന്നത് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Agathi Keerai Health Benefits, Uses And Side Effects in Malayalam

Here in this article we are discussing about the health benefits, uses and side effects of Agathi Cheera in malayalam. Take a look.
Story first published: Wednesday, June 30, 2021, 16:14 [IST]
X
Desktop Bottom Promotion