For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയനാട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു: അറിയാം ലക്ഷണങ്ങളും കാരണവും പരിഹാരവും

|

വയനാട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു, മാനന്തവാടിയിലെ രണ്ട് ഫാമുകളിലാണ് വെള്ളിയാഴ്ച ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിലെ രണ്ട് ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഒരു ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തടുര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെങ്കിലും പന്നികളില്‍ ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഈ അവസരത്തില്‍ പന്നിയിറച്ചി കഴിക്കുന്നവരും അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

African swine fever reported in Keralas Wayanad

പന്നിപ്പനി സ്ഥീരികരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഫാമുകളിലും പരിശോധന നടത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെ കൊണ്ട് വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗത്തിന് പ്രതിരോധ മരുന്ന് കണ്ടെത്താത്തതുകൊണ്ട് തന്നെ രോഗം ബാധിക്കപ്പെട്ട പന്നികളെ കൊന്നുകളയുകയാണ് ചെയ്യുന്നത്. രോഗത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും അറിയുന്നതിന് വേണ്ടി ഈ ലേഖനം കൂടുതല്‍ വായിക്കാം.

പന്നിപ്പനി

പന്നിപ്പനി

ആഫ്രിക്കന്‍ പന്നിപ്പനിയാണ് ഇപ്പോള്‍ പന്നികളെ ബാധിക്കുന്നത്. ഇത് വളര്‍ത്തു പന്നികളെ ബാധിക്കുന്ന വളരെ ഗുരുതരമായ പകര്‍ച്ച വ്യാധിയാണ്. ഇതിനെതിരേ മുന്‍കരുതലുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഇത് മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ബാധിക്കുന്നില്ല എന്നതാണ് ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യം. രോഗം പ്രതിരോധിക്കുന്നതിന് പ്രത്യേക വാക്‌സിന്‍ ഇല്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ പ്രതിരോധത്തിലൂടെ രോഗത്തെ കീഴടക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാവുന്ന രീതി.

എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി?

എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി?

എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി എന്ന് നമുക്ക് നോക്കാം. വളര്‍ത്ത് പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന വൈറല്‍ രോഗമാണ് പന്നിപ്പനി. ആഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്. അതുകൊണ്ടാണ് ഇതിനെ ആഫ്രിക്കന്‍ പന്നിപ്പനി എന്ന് പറയുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ സാധാരണ പന്നിപ്പനിയുമായി സാമ്യമുള്ളതാണ്. എന്നാല്‍ ഇത് വേര്‍തിരിച്ചറിയുന്നതിന് വേണ്ടി കൃത്യമായ ലാബ് പരിശോധന ആവശ്യമാണ്. രോഗം ബാധിച്ച കാട്ടുപന്നികളുമായോ വളര്‍ത്തു പന്നികളുമായോ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഇത് ആരോഗ്യമുള്ള പന്നികളിലേക്ക് പെട്ടെന്ന് പടരുന്നു.

എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി?

എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി?

മനുഷ്യരില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വേവിക്കാത്ത പന്നി ഇറച്ചി ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധയോടെ അത് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രോഗബാധയുള്ള മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പലപ്പോഴും ഇത് മറ്റ് പന്നികളെയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ രോഗം ബാധിച്ച പന്നിയുടെ രക്തം കുടിക്കുന്ന ചെള്ളുകളും കൊതുകുകളും വഴി ഇത് മറ്റ് പന്നികളിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ സഞ്ചാരം, മലിനമായ പന്നികളുടെ അവശിഷ്ടമായ അവയവങ്ങള്‍, മൃഗങ്ങളുടെ ശവശരീരങ്ങള്‍ നിയമവിരുദ്ധമായി സംസ്‌കരിക്കല്‍ എന്നിവയാണ് രോഗം പരത്തുന്ന പ്രധാന കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രോഗം ബാധിച്ച് കഴിഞ്ഞാല്‍ പന്നികളില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പലപ്പോഴും എല്ലാ പന്നികളേയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പന്നികളില്‍ കടുത്ത പനി, ശക്തിക്കുറവ്, തീറ്റയെടുക്കാതിരിക്കുക, ചര്‍മ്മത്തില്‍ തിണര്‍പ്പും ചുവപ്പും, ചര്‍മ്മത്തില്‍ മുറിവുകള്‍, പ്രത്യേകിച്ച് വാലുകളിലും ചെവികളിലും കാലുകളിലും കാണപ്പെടുന്ന മുറിവുകള്‍, മൂക്കില്‍ നിന്ന് ഡിസ്ചാര്‍ജ്, ശ്വാസം മുട്ടല്‍, അതിസാരം എന്നിവയെല്ലാമാണ് പന്നിപ്പനിയുടെ ലക്ഷണങ്ങളില്‍ പ്രധാനമായും കാണപ്പെടുന്നത്.

രോഗം ബാധിക്കുന്നത് എപ്പോള്‍

രോഗം ബാധിക്കുന്നത് എപ്പോള്‍

രോഗബാധിതനായ പന്നിയില്‍ നിന്ന് മൂന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ മറ്റ് പന്നികള്‍ക്ക് രോഗം ബാധിക്കുന്നു. അതുപോലെ തന്നെ രോഗലക്ഷണങ്ങളും പെട്ടെന്ന് പ്രകടമാവുന്നു. ഇത് പന്നികള്‍ പത്ത് ദിവസത്തിനുള്ളില്‍ മരിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ചില പന്നികളില്‍ ഈ വൈറസ് രോഗം മാറിയാലും മാസങ്ങളോളം നിലനില്‍ക്കുന്നു. ഇത് പലപ്പോഴും മറ്റ് പന്നികളില്‍ വീണ്ടും രോഗബാധക്ക് കാരണമാകുന്നു.

ആഫ്രിക്കന്‍ പന്നിപ്പനി ചികിത്സയും പ്രതിരോധവും

ആഫ്രിക്കന്‍ പന്നിപ്പനി ചികിത്സയും പ്രതിരോധവും

പന്നികളില്‍ ഉണ്ടാവുന്ന ആഫ്രിക്കന്‍ പന്നിപ്പനിയ്ക്ക് പരിഹാരം തീര്‍ക്കുന്നതിന് വേണ്ടി ഇതുവരെ വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല എന്നതാണ്. എന്നാല്‍ രോഗവ്യാപനത്തെ തടയുന്നതിന് വേണ്ടി ചില പ്രതിരോധ നടപടികള്‍ എടുക്കാവുന്നതാണ്. മറ്റ് പന്നികള്‍ക്ക് അസംസ്‌കൃതമായ പന്നിയുടെ ഇറച്ചിയും മറ്റും നല്‍കുന്നത് ഒഴിവാക്കുക. രോഗം ബാധിച്ചു എന്ന് തോന്നിയാല്‍ ആ പന്നിയെ ഉടനേ തന്നെ മാറ്റുക. മറ്റ് പന്നികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ദിവസവും പന്നികളുടെ ആരോഗ്യം നിരീക്ഷിക്കുകയും രോഗലക്ഷണങ്ങള്‍ വിലയിരുത്തുകയും ചെയ്യുക. രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് പന്നികളോ പന്നിയിറച്ചി ഉല്‍പന്നങ്ങളോ അനധികൃതമായി ഉപയോഗിക്കുന്നതും കൊണ്ട് പോവുന്നതും തടയുക. രോഗം നിയന്ത്രണത്തിലാക്കാന്‍ ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുക.

കുട്ടികളില്‍ പാരെക്കോവൈറസ്: ലക്ഷണങ്ങള്‍, കാരണം, പരിഹാരംകുട്ടികളില്‍ പാരെക്കോവൈറസ്: ലക്ഷണങ്ങള്‍, കാരണം, പരിഹാരം

അതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുംഅതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും

English summary

African swine fever reported in Kerala's Wayanad; Know Signs, Symptoms and Prevention in Malayalam

African swine fever reported in Kerala's Wayanad; Know Signs, Symptoms and Prevention in Malayalam. Take a look.
Story first published: Friday, July 22, 2022, 16:32 [IST]
X
Desktop Bottom Promotion