For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ

|

ഇല്ലാത്തവര്‍ കൂട്ടാനും ഉള്ളവര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്ന ഒന്നാണ് ശരീരവണ്ണം. മിക്ക മലയാളിയുടെയും ചിന്തകളില്‍ ഒന്നായിരിക്കും ഈ കാര്യം. വണ്ണം വയ്ക്കാനും വണ്ണം കുറക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ധാരാളം സഹായികളുണ്ട്. ഭക്ഷണമായും വ്യായാമമായും ഗുളികകളായും അങ്ങനെ പലവഴികള്‍. ഇതില്‍ ശരീരവണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യമെടുക്കാം. ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കിയ കാലത്ത് ഇന്ന് മിക്കവരിലും കണ്ടുവരുന്നതാണ് ബോഡി മാസ് ഇന്‍ഡക്‌സിലും എത്രയോ അധികമായ തടി, അമിതവണ്ണം അഥവാ ഓവര്‍വെയിറ്റ്.

Most read: എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംMost read: എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇത്തരക്കാര്‍ക്ക് അവരുടെ ഭാവിതന്നെ ആപത്തിലെത്തിക്കുന്നതാണ് അവരുടെ തടി. ആരോഗ്യപരമായി പല പ്രശ്‌നങ്ങളും അപ്രതീക്ഷിതമായി ഉടലെടുത്തേക്കാം. അതില്‍ നിന്നു മുക്തമാകാന്‍ തുടര്‍ജീവിതത്തില്‍ ആരോഗ്യത്തോടെയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും പാലിക്കേണ്ടതായുണ്ട്. തടി കുറക്കാന്‍ ഡയറ്റ് ചെയ്യുന്ന ഒരാളെ സഹായിക്കുന്ന പോഷകസമ്പുഷ്ടമായി പല ഭക്ഷണസാധനങ്ങളും ഇന്നുണ്ട്. ഇതില്‍ പ്രകൃതി തന്നെ അറിഞ്ഞു കരുതിവച്ചൊരു ഫലമുണ്ട്, ആഫ്രിക്കന്‍ മാങ്ങ(ഇര്‍വിന്‍ജിയ ഗബോണന്‍സിസ്).

ഒരു പോഷക കലവറ

ഒരു പോഷക കലവറ

ആഫ്രിക്കന്‍ മാമ്പഴത്തില്‍ ഫൈബര്‍, അമിനോ ആസിഡുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍, ധാതുക്കള്‍ എന്നിവയുള്‍പ്പെടെ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ശരീരത്തിന്റെ പലപല പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിശപ്പ് അടിച്ചമര്‍ത്തുന്നതിലൂടെയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിലൂടെയും കൊഴുപ്പ് വര്‍ദ്ധിക്കുന്നത് തടയുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാന്‍ ആഫ്രിക്കന്‍ മാമ്പഴം സഹായിക്കുന്നു. കൂടാതെ, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആഫ്രിക്കന്‍ മാമ്പഴത്തിന് കഴിയുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

തലച്ചോറില്‍ നിന്നുള്ള വിശപ്പ് സിഗ്‌നലുകള്‍ കുറയ്ക്കുകയും അതുവഴി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്ന ഒരു ഹോര്‍മോണാണ് ലെപ്റ്റിന്‍. ആഫ്രിക്കന്‍ മാമ്പഴം ലെപ്റ്റിന്‍ രൂപീകരണത്തിനും നിയന്ത്രണത്തിനും സഹായിക്കുന്നു. അമിതവണ്ണമുള്ളവരും തടിച്ചവരുമായ ആളുകള്‍ ഇതു കഴിക്കുന്നതിലൂടെ ധാരാളം ലെപ്റ്റിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി വിശപ്പ് കുറയുകയും അമിതമായി ഭക്ഷണം അകത്തുചെല്ലാതിരിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന അഡിപോനെക്റ്റിന്‍ എന്ന പ്രോട്ടീനും ആഫ്രിക്കന്‍ മാമ്പഴം വര്‍ദ്ധിപ്പിക്കുന്നു. ഫാറ്റി ആസിഡ് തകരാറിനും അഡിപോനെക്റ്റിന്‍ സഹായിക്കുന്നു. അമിതവണ്ണമുള്ളവര്‍ ദിവസവും 150 മില്ലിഗ്രാം ആഫ്രിക്കന്‍ മാമ്പഴം കഴിക്കുന്നത് കൊഴുപ്പ് കത്തിക്കല്‍, വിശപ്പ് നിയന്ത്രണം, ശരീരഭാരം കുറയ്ക്കല്‍ എന്നിവയ്ക്ക് സഹായിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ആഫ്രിക്കന്‍ മാമ്പഴം. ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ആഫ്രിക്കന്‍ മാമ്പഴത്തെ പ്രിയങ്കരമാക്കുന്നു.

ആരോഗ്യകരമല്ലാത്ത ഭക്ഷണത്തിനെതിരെ പോരാടുന്നു

ആരോഗ്യകരമല്ലാത്ത ഭക്ഷണത്തിനെതിരെ പോരാടുന്നു

അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ജങ്ക് ഫുഡുകള്‍. തടിയുള്ളവര്‍ ഭക്ഷണപ്രിയരായതിനാല്‍ ഇഷ്ടമുള്ള ഭക്ഷണം ഏതുനേരത്തും പുറത്തുനിന്ന് കഴിക്കാനും ആഗ്രഹിക്കുന്നവരായിരിക്കും. വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇത്തരം ജങ്ക് ഫുഡുകളോടുള്ള ആസക്തി നിങ്ങള്‍ക്ക് തോന്നുന്ന സമയത്ത് ആഫ്രിക്കന്‍ മാമ്പഴത്തെ കൂട്ടുപിടിക്കുക. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ആഫ്രിക്കന്‍ മാമ്പഴവും ഉള്‍പ്പെടുത്തുക.

നിങ്ങളുടെ വയറു നിറയുന്നു

നിങ്ങളുടെ വയറു നിറയുന്നു

ആഫ്രിക്കന്‍ മാമ്പഴം നിങ്ങളുടെ വയറു നിറച്ചുകൊണ്ട് വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ നിങ്ങളെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്താനും ഭക്ഷണ ആസക്തികളെ അടിച്ചമര്‍ത്താനും ഇത് സഹായിക്കുന്നു. ആഫ്രിക്കന്‍ മാമ്പഴം അടിസ്ഥാനപരമായി ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നു

ആഫ്രിക്കന്‍ മാമ്പഴം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നുവെന്ന വസ്തുത ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. ശരീരത്തില്‍ കൊളസ്‌ട്രോള്‍ അളവ് കൂടുതലുള്ളവര്‍ക്ക് ഉത്തമ ഔഷധമാണ് ആഫ്രിക്കന്‍ മാമ്പഴം.

ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ കൊഴുപ്പ് കത്തുന്ന സംവിധാനമാണ് മെറ്റബോളിസം. മെറ്റബോളിസം കുറയുമ്പോള്‍ കലോറി കത്തിക്കുന്നതില്‍ ശരീരം ഫലപ്രദമാകാതിരിക്കുന്നു. ഒരാളെ തടിയനാക്കാനും ഇത് കാരണമാകുന്നു. ആഫ്രിക്കന്‍ മാമ്പഴം ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം കൂടുന്നതിനനുസരിച്ച് ശരീരം കൂടുതല്‍ പ്രവര്‍ത്തിക്കുന്നു. പതിവിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ശരീരത്തിലെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അത് കൊഴുപ്പ് കത്തുന്നതിനിടയാക്കുന്നു. വ്യായാമം ചെയ്യുന്നവരോ ഫിറ്റ്‌നസ് സെന്ററില്‍ പോകുന്നവരോ ഉണ്ടെങ്കില്‍ ആഫ്രിക്കന്‍ മാമ്പഴം നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

കൊഴുപ്പ് കത്തിക്കുന്നു

കൊഴുപ്പ് കത്തിക്കുന്നു

തെര്‍മോജെനിസിസ് പ്രക്രിയയിലൂടെ ആഫ്രിക്കന്‍ മാമ്പഴം കൊഴുപ്പ് കത്തിക്കുന്നു. പേശികളുടെ ശക്തി നഷ്ടപ്പെടാതെ ശരീരത്തിന്റെ പ്രധാന താപനില വര്‍ദ്ധിപ്പിച്ച് വലിയ അളവില്‍ കൊഴുപ്പ് കത്തിക്കുന്നതിന് ഇത് കാരണമാകുന്നു. മറ്റു ഭക്ഷണങ്ങളില്‍ സാധാരണമായി കാണപ്പെടുന്ന അസ്വസ്ഥതകളില്ലാതെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ആഫ്രിക്കന്‍ മാമ്പഴം.

English summary

African Mango Benefits and Uses for Weight Loss

Here we discussing the benefits of African mango and Uses for Weight Loss. Read on.
Story first published: Friday, December 13, 2019, 17:35 [IST]
X
Desktop Bottom Promotion