For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രദ്ധിക്കൂ!! ഈ പ്രായത്തിലുള്ളവരാണ് കോവിഡ് പടര്‍ത്തുന്നത്

|

ലോകത്തിന്റെ പല ഭാഗത്തും കൊറോണവൈറസിനെതിരെയുള്ള വാക്‌സിനേഷനുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ചിലയിടങ്ങളില്‍ ഇന്നും കോവിഡ് അണുബാധയുടെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഈ പകര്‍ച്ചവ്യാധി എപ്പോള്‍ അവസാനിക്കുമെന്നും ജീവിതം എപ്പോള്‍ സാധാരണ നിലയിലാകുമെന്നും പറയാന്‍ ഇനിയും സമയമായിട്ടില്ല. എല്ലാ ദിവസവും പുതിയ പുതിയ അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനാല്‍ സുരക്ഷിതമായി തുടരാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടന്നത് പ്രധാനമാണ്. വൈറസിനെക്കുറിച്ചുള്ള പുതിയൊരു പഠനം പറയുന്നത് പൊതുസ്ഥലങ്ങളില്‍ മുതിര്‍ന്നവരില്‍ നിന്ന് കൂടുതല്‍ അകന്നുനില്‍ക്കണമെന്നാണ്.

Most read: ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതിMost read: ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതി

അണുബാധ പടര്‍ത്താന്‍ സാധ്യതയുള്ളവര്‍

അണുബാധ പടര്‍ത്താന്‍ സാധ്യതയുള്ളവര്‍

പകര്‍ച്ചവ്യാധി പടര്‍ത്തുന്നതിന് മുഖ്യപങ്ക് വഹിക്കുന്നത് മുതിര്‍ന്നവരാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെ 10 ദശലക്ഷത്തിലധികം വ്യക്തികളില്‍ നിന്നുള്ള സെല്‍ ഫോണ്‍ ഡാറ്റ ഉപയോഗിച്ച് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് നിരീക്ഷിച്ചത്. 20 നും 49 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരാണ് വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്ക് കാരണമായതെന്ന് കണ്ടെത്തലുകള്‍ പറയുന്നു. 100-ല്‍ 65 ഓളം അണുബാധകള്‍ ഈ പ്രായത്തിലുള്ളവരില്‍ നിന്നാണ് ഉത്ഭവിച്ചത്. അതേസമയം കുട്ടികളില്‍നിന്നും കൗമാരക്കാരില്‍നിന്നും വൈറസ് പടരുന്നത് വളരെ കുറവാണ്.

കുട്ടികളില്‍ നിന്നു പടരാന്‍ സാധ്യത കുറവ്

കുട്ടികളില്‍ നിന്നു പടരാന്‍ സാധ്യത കുറവ്

പ്രായമായവരെ സംബന്ധിച്ചിടത്തോളം, അവര്‍ വൈറസിന് കൂടുതല്‍ ഇരയാകുന്നു. പക്ഷേ അവര്‍ മറ്റുള്ളവരിലേക്ക് പടര്‍ത്താനുള്ള സാധ്യത കുറവാണ്. ഡാറ്റ പ്രകാരം, 9 വയസും 9 വയസ്സിന് താഴെയുള്ള കുട്ടികളും 5 ശതമാനത്തില്‍ താഴെ മാത്രമാണ് അണുബാധയ്ക്ക് കാരണമാകുന്നത്. 10 നും 19 നും ഇടയില്‍ പ്രായമുള്ളവര്‍ 10 ശതമാനം വൈറസ് പടര്‍ത്തുന്നു. ബാക്കി 85 ശതമാനം വൈറസ് ബാധയ്ക്കും കാരണം 20നും 49നും വയസ്സിന് ഇടയിലുള്ളവരാണെന്നാണ് കണ്ടെത്തല്‍.

Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

ഗവേഷകരുടെ നിഗമനം

ഗവേഷകരുടെ നിഗമനം

ഈ കണ്ടെത്തലിന്റെ വെളിച്ചത്തില്‍, മുതിര്‍ന്നവര്‍ക്കിടയില്‍ അധിക പ്രതിരോധ നടപടികള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 20 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കൂടുതല്‍ ജാഗ്രത കാണിക്കുകയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. പകര്‍ച്ചവ്യാധി വൈറസില്‍ നിന്ന് തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, ശുചിത്വ മര്യാദകള്‍ എന്നിവ പാലിക്കണം.

രോഗലക്ഷണമില്ലാത്തവരില്‍ നിന്നും പടരാം

രോഗലക്ഷണമില്ലാത്തവരില്‍ നിന്നും പടരാം

ജമാ നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനമനുസരിച്ച്, കോവിഡ് 19 കേസുകളില്‍ പകുതിയും രോഗലക്ഷണങ്ങളില്ലാത്ത ആളുകളാല്‍ ഉണ്ടാകാം എന്നാണ്. വ്യാപനത്തിന്റെ 59 ശതമാനവും പ്രീ സിംപ്‌റ്റോമിക്, അസിംപ്‌റ്റോമാറ്റിക് വ്യക്തികള്‍ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ രോഗലക്ഷണമുള്ളവരെ തിരിച്ചറിയുന്നതും ക്വാറന്റൈന്‍ ചെയ്യുന്നതും കൊണ്ടുമാത്രം കാര്യമില്ലെന്ന് ഈ പഠനം പറയുന്നു.

Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍

കോവിഡിന്റെ മൂന്ന് സാധാരണ ലക്ഷണങ്ങള്‍

കോവിഡിന്റെ മൂന്ന് സാധാരണ ലക്ഷണങ്ങള്‍

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യു.കെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (എന്‍.എച്ച്.എസ്) വ്യക്തമാക്കിയത് കോവിഡ് -19 ന്റെ ഏറ്റവും സാധാരണമായ മൂന്ന് ലക്ഷണങ്ങള്‍ പനി, നിരന്തരമായ ചുമ, നിങ്ങളുടെ മണം അല്ലെങ്കില്‍ രുചി എന്നിവ നഷ്ടപ്പെടല്‍ എന്നിവയാണെന്നാണ്. ഈ മൂന്ന് ലക്ഷണങ്ങളും തുടക്കത്തിലേ കണ്ടുവരുന്നതാണ്. കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്ലിക്കേഷന്‍ അനുസരിച്ച്, നിങ്ങള്‍ക്ക് വൈറസ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ നിങ്ങളുടെ ശരീര താപനില സഹായിക്കും. ശരീര താപനില സാധാരണ ശരീര താപനിലയേക്കാള്‍ കൂടുതലാണെങ്കില്‍, ഇത് കോവിഡ് 19 ന്റെ സൂചനയാണ്.

വൈറസിന്റെ മറ്റ് ഏഴ് ലക്ഷണങ്ങള്‍

വൈറസിന്റെ മറ്റ് ഏഴ് ലക്ഷണങ്ങള്‍

കോവിഡിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഇതിനകം തന്നെ അറിയാമെങ്കിലും, മാരകമായ രോഗം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ബ്രിട്ടനിലെ ചെഷയര്‍ വാരിംഗ്ടണ്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഏഴ് പുതിയ കോവിഡ് ലക്ഷണങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്.

* തൊണ്ടവേദന

* പേശിവേദന, സന്ധി വേദന

* അതിസാരം

* ചെങ്കണ്ണ്

* തലവേദന

* ചര്‍മ്മ ചുണങ്ങ്

* വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറംമാറ്റം

Most read:ദീര്‍ഘകാല കോവിഡ് കുട്ടികളെ മോശമായി ബാധിക്കുന്നത് ഇങ്ങനെMost read:ദീര്‍ഘകാല കോവിഡ് കുട്ടികളെ മോശമായി ബാധിക്കുന്നത് ഇങ്ങനെ

പ്രതിരോധ ഘട്ടങ്ങള്‍

പ്രതിരോധ ഘട്ടങ്ങള്‍

കോവിഡ് 19 ലക്ഷണങ്ങള്‍ ജലദോഷം അല്ലെങ്കില്‍ മറ്റ് അലര്‍ജിയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണെങ്കിലും, വൈറസിന്റെ മറ്റ് ഏതെങ്കിലും മാരകമായ ലക്ഷണങ്ങള്‍ വികസിപ്പിച്ചാലുടന്‍ നിങ്ങള്‍ സ്വയം പരിശോധന നടത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ, വൈറസിന്റെ വ്യാപനം തടയുന്നതിനായി നിങ്ങള്‍ ക്വാറന്റൈനില്‍ തുടരണം. സന്ദര്‍ശകരെയൊന്നും അനുവദിക്കരുത്, പൊതു ഇടങ്ങളും ഒഴിവാക്കുക.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

മിതമായ വൈറസ് ലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് വീട്ടില്‍ തന്നെ ചികിത്സിക്കാം. ശരീരതാപനില ഉയര്‍ന്നതാണെങ്കില്‍, ധാരാളം വെള്ളം കുടിക്കാനും ധാരാളം വിശ്രമം നേടാനും ശ്രദ്ധിക്കുക. രോഗലക്ഷണങ്ങള്‍ വഷളാകുകയോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍, ആശുപത്രി സന്ദര്‍ശിച്ച് വൈദ്യസഹായം തേടുക.

Most read:ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാംMost read:ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാം

English summary

Adults in the 20-49 Years Age Group More Likely to Spread COVID: Study

A recent study has said that the age group between 20 and 49 years old are most likely to spread the coronavirus. Read on.
Story first published: Tuesday, February 9, 2021, 10:28 [IST]
X
Desktop Bottom Promotion