For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്തെ അമിതരക്തസ്രാവം നിസ്സാരമാക്കരുത്, പിന്നീട് ഗുരുതരമാവാം

|

ആര്‍ത്തവ സമയത്ത് വളരെയധികം പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നുണ്ട്. ഓരോ സ്ത്രീകളും വ്യത്യസ്തമായ ശരീര പ്രകൃതിയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവവും വ്യത്യസ്തമായതായിരിക്കും. ചിലരില്‍ ആര്‍ത്തവ സമയത്ത് അതികഠിനമായ വേദനയുണ്ടായിരിക്കാം. എന്നാല്‍ ചിലരില്‍ യാതൊരു വിധത്തിലുള്ള വേദനയും ഉണ്ടായിരിക്കില്ല. ഇത് കൂടാതെ ചിലര്‍ക്ക് ശാരീരികമായി പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം, എന്നാല്‍ ചിലര്‍ക്കാകട്ടെ യാതൊരു വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും സംഭവിക്കുകയില്ല. അതുകൊണ്ട് തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആര്‍ത്തവ സമയത്തുണ്ടാവുന്ന അമിത രക്തസ്രാവം പലരിലും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ പലരിലും വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആര്‍ത്തവ സമയത്തുണ്ടാവുന്ന അമിത രക്തസ്രാവം പല വിധത്തിലാണ് ആശങ്കയിലേക്ക് എത്തിക്കുന്നത്. എന്താണ് ഇതിന് പിന്നില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആര്‍ത്തവ സമയത്ത് ഉണ്ടാവുന്ന ഇത്തരം ഗുരുതര പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

എന്താണ് അസാധാരണമായ രക്തസ്രാവം

എന്താണ് അസാധാരണമായ രക്തസ്രാവം

അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവമാണ് ഇത്. ഗര്‍ഭാശയത്തില്‍ നിന്ന് ഉണ്ടാകുന്ന കനത്തതോ അസാധാരണമോ ആയ രക്തസ്രാവത്തെ വളരെയധികം കരുതിയിരിക്കണം. നിങ്ങളുടെ സാധാരണ ആര്‍ത്തവ കാലയളവ് ഉള്‍പ്പെടെ, നിങ്ങളുടെ പ്രതിമാസ ആര്‍ത്തവ സമയത്ത് ഏത് സമയത്തും ഇത് സംഭവിക്കാം. ഇത് അപകടകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം രക്തസ്രാവത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള അമിത രക്തസ്രാവം അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന്റെ ഒരു ലക്ഷണമാണ്. നിങ്ങളുടെ ആര്‍ത്തവസമയത്ത് വളരെ കനത്ത രക്തസ്രാവം ഉണ്ടാകുന്നത് അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവമായി കണക്കാക്കേണ്ടതാണ്. ആര്‍ത്തവ സമയത്ത് വളരെ കനത്ത രക്തസ്രാവം കൂടാതെ/അല്ലെങ്കില്‍ 7 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന രക്തസ്രാവത്തെ മെനോറാജിയ എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, സ്ത്രീകള്‍ക്ക് ഓരോ മണിക്കൂറിലും ഒന്നോ അതിലധികമോ ടാംപണുകളോ സാനിറ്ററി പാഡുകളോ മാറ്റേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് വളരെയധികം അപകടകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാരണങ്ങള്‍

കാരണങ്ങള്‍

പലതരം കാര്യങ്ങള്‍ അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന് കാരണമായിട്ടുണ്ട്. ഗര്‍ഭധാരണം ഒരു സാധാരണ കാരണമാണ് എന്ന് നമുക്കെല്ലാം അറിയാം. ഏതെങ്കിലും മാസം ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ ആര്‍ത്തവം ഉണ്ടാവുന്നില്ല. എന്നാല്‍ ഗര്‍ഭധാരണം സംഭവിക്കാതിരുന്നാല്‍ ആര്‍ത്തവം സംഭവിക്കുന്നു. എന്നാല്‍ ഗര്‍ഭാശയത്തിലെ പോളിപ്‌സ് അല്ലെങ്കില്‍ ഫൈബ്രോയിഡുകള്‍ (ചെറുതും വലുതുമായ വളര്‍ച്ചകള്‍) അമിത രക്തസ്രാവത്തിനും കാരണമാകും. അപൂര്‍വ്വമായി, തൈറോയ്ഡ് പ്രശ്‌നം, സെര്‍വിക്‌സിലെ അണുബാധ, അല്ലെങ്കില്‍ ഗര്‍ഭാശയത്തിലെ ക്യാന്‍സര്‍ എന്നിവ അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന് കാരണമാകും. അതുകൊണ്ട് ഈ അപകടം കണ്ടെത്തിയാല്‍ ഉടനെ തന്നെ ചികിത്സ എടുക്കേണ്ടതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

മിക്ക സ്ത്രീകളിലും അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന് പ്രധാന കാരണം എന്ന് പറയുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്. ഹോര്‍മോണുകള്‍ പ്രശ്‌നമാകുമ്പോള്‍, ഡോക്ടര്‍മാര്‍ പ്രശ്‌നത്തെ പ്രവര്‍ത്തനരഹിതമായ ഗര്‍ഭാശയ രക്തസ്രാവം അല്ലെങ്കില്‍ DUB എന്ന് വിളിക്കുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന അസാധാരണ രക്തസ്രാവം കൗമാരക്കാരിലോ ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലോ ആണ് സാധാരണയായി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമായി കണക്കാക്കുന്നത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

ഏത് പ്രായത്തിലും

ഏത് പ്രായത്തിലും

ഏത് പ്രായത്തിലും ഇത് സംഭവിക്കാവുന്നതാണ്. അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന് കാരണമാകുന്ന ചില പ്രശ്‌നങ്ങള്‍ മാത്രമാണ് മുകളില്‍ പറഞ്ഞത്. ഈ പ്രശ്‌നങ്ങള്‍ ഏത് പ്രായത്തിലും ഉണ്ടാകാം, എന്നാല്‍ അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിനുള്ള സാധ്യത സാധാരണയായി നിങ്ങളുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. ഓരോ പ്രായത്തിലും ഉള്ള സ്ത്രീകളില്‍ ഓരോ തരത്തിലാണ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

കൗമാരപ്രായത്തിലും 20കളിലും 30കളിലും

കൗമാരപ്രായത്തിലും 20കളിലും 30കളിലും

യുവതികളിലും കൗമാരക്കാരിലും അസാധാരണ രക്തസ്രാവത്തിനുള്ള ഒരു സാധാരണ കാരണം ഗര്‍ഭധാരണമാണ്. സാധാരണ ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ പല സ്ത്രീകള്‍ക്കും അസാധാരണമായ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നുണ്ട്. ചില ഗര്‍ഭനിരോധന ഗുളികകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ ഉപകരണം (IUD) അസാധാരണമായ രക്തസ്രാവത്തിന് കാരണമാകും. ഇത് ഉപയോഗിക്കുന്നവരില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

അണ്ഡോത്പാദനത്തിലെ പ്രശ്‌നങ്ങള്‍

അണ്ഡോത്പാദനത്തിലെ പ്രശ്‌നങ്ങള്‍

അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവമുള്ള ചില യുവതികള്‍ അവരുടെ ആര്‍ത്തവചക്രത്തില്‍ അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവിടാറില്ല. ഇവരില്‍ അണ്ഡോത്പാദനം നടക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആര്‍ത്തവം ആരംഭിക്കുന്ന കൗമാരക്കാര്‍ക്ക് ഇത് സാധാരണമാണ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്‍ നിങ്ങളുടെ ഗര്‍ഭാശയത്തിന്റെ എന്‍ഡോമെട്രിയം പാളി വളരെയധികം കട്ടിയാകുന്നതുവരെ വളരാന്‍ ഇടയാക്കുന്നു. നിങ്ങളുടെ ആര്‍ത്തവ സമയത്ത് നിങ്ങളുടെ ശരീരം ഈ പാളിയില്‍ നിന്ന് മുക്തി നേടുമ്പോള്‍, രക്തസ്രാവം വളരെ കൂടുതലായിരിക്കും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ നിങ്ങളുടെ ശരീരത്തിന് എപ്പോള്‍ ലൈനിംഗ് ചൊരിയണമെന്ന് അറിയാതിരിക്കാന്‍ കാരണമായേക്കാം. ഇത് നിങ്ങളുടെ ആര്‍ത്തവങ്ങള്‍ക്കിടയില്‍ ക്രമരഹിതമായ സ്‌പോട്ടിംഗിന് കാരണമാകുന്നുണ്ട്.

40-കളിലും 50-കളിലും ഉള്ള സ്ത്രീകള്‍

40-കളിലും 50-കളിലും ഉള്ള സ്ത്രീകള്‍

ആര്‍ത്തവവിരാമത്തിന് മുമ്പുള്ള വര്‍ഷങ്ങളിലും ആര്‍ത്തവവിരാമം ആരംഭിക്കുമ്പോഴും സ്ത്രീകള്‍ക്ക് അണ്ഡോത്പാദനം നടക്കാത്ത മാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന് കാരണമാകും, അതില്‍ കനത്ത ആര്‍ത്തവവും നേരിയ, ക്രമരഹിതമായ രക്തസ്രാവവും ഉള്‍പ്പെടുന്നു. ഇത് കൂടാതെ ഇവരില്‍ ഗര്‍ഭാശയത്തിന്റെ ആവരണം കട്ടിയാകുന്നതും ഇത്തരത്തില്‍ അമിത രക്തസ്രാവത്തിന് കാരണമാകുന്നുണ്ട്. ഈ തടിപ്പ് ഗര്‍ഭാശയ അര്‍ബുദത്തിന്റെ മുന്നറിയിപ്പ് ആകാം.

40-കളിലും 50-കളിലും ഉള്ള സ്ത്രീകള്‍

40-കളിലും 50-കളിലും ഉള്ള സ്ത്രീകള്‍

അവഗണിക്കുന്ന ലക്ഷണങ്ങള്‍ പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവമുണ്ടെങ്കില്‍, നിങ്ങള്‍ ഈ പ്രായത്തിലുള്ള ആളാണെങ്കില്‍, ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. ഇത് പ്രായമാകുന്നതിന്റെ ഒരു സാധാരണ ഭാഗമായിരിക്കാം, പക്ഷേ ഗര്‍ഭാശയ അര്‍ബുദം കാരണമല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കാരണം ഇപ്പോള്‍ സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത മനസ്സിലാക്കേണ്ടതാണ്.

ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍

ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍

ആര്‍ത്തവവിരാമത്തിനു ശേഷം ഗര്‍ഭാശയ രക്തസ്രാവത്തിനുള്ള ഒരു സാധാരണ കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് തന്നെയാണ്. എന്‍ഡോമെട്രിയല്‍, ഗര്‍ഭാശയ അര്‍ബുദം എന്നിവയാണ് മറ്റ് കാരണങ്ങള്‍. പ്രായമായ സ്ത്രീകളെ അപേക്ഷിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലാണ് ഈ ക്യാന്‍സറുകള്‍ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവത്തിന് എല്ലായ്‌പ്പോഴും ക്യാന്‍സര്‍ കാരണമാകില്ല എന്നതും സത്യമാണ്. മറ്റ് പല പ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ആര്‍ത്തവവിരാമത്തിന് ശേഷം നിങ്ങള്‍ക്ക് രക്തസ്രാവമുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

എങ്ങനെ തിരിച്ചറിയാം?

എങ്ങനെ തിരിച്ചറിയാം?

നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നിങ്ങളുടെ പ്രായത്തിന് അനുസരിച്ച് ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് ഗര്‍ഭിണിയായസമയത്താണ് രക്തസ്രാവം എന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ രക്തസ്രാവം വിടാതെ നില്‍ക്കുന്നതാണെങ്കില്‍ മറ്റ് പരിശോധനകള്‍ക്ക് പുറമേ, രക്തനഷ്ടത്തില്‍ നിന്ന് നിങ്ങള്‍ക്ക് കുറഞ്ഞ രക്തത്തിന്റെ അളവ് ഇല്ലെന്ന് ഉറപ്പാക്കാന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നു. അനീമിയ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിങ്ങളുടെ പെല്‍വിക് ഏരിയയില്‍ നടത്തുന്ന അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഗര്‍ഭാശയവും അണ്ഡാശയവും നോക്കി നിങ്ങളുടെ രക്തസ്രാവത്തിന്റെ കാരണം മനസ്സിലാക്കാം..

തടയാന്‍ ശ്രദ്ധിക്കുക

തടയാന്‍ ശ്രദ്ധിക്കുക

നിങ്ങളുടെ അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവം ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലമാണെങ്കില്‍, നിങ്ങള്‍ക്ക് അത് തടയാന്‍ കഴിയില്ല. കാരണം ഡോക്ടറെ കണ്ട് അതനുസരിച്ചുള്ള മരുന്നുകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അമിതഭാരം മൂലമാണെങ്കില്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഭാരം നിങ്ങളുടെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലൂടെ അസാധാരണമായ രക്തസ്രാവത്തെ ഇല്ലാതാക്കുന്നുണ്ട്.

ചികിത്സ

ചികിത്സ

അസാധാരണമായ രക്തസ്രാവത്തിന് നിരവധി ചികിത്സാ ഓപ്ഷനുകള്‍ ഉണ്ട്. അതിന് നിങ്ങളുടെ പ്രായം, ശരീരഭാരം ഭാവിയില്‍ നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നിവയെ തിരിച്ചറിയേണ്ടതാണ്. ഏത് ചികിത്സയാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തീരുമാനിക്കാന്‍ ഡോക്ടറെ കാണേണ്ടതാണ്. ഗര്‍ഭധാരണ സമയത്തുണ്ടാവുന്ന അമിത രക്തസ്രാവത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി IUD ഉപയോഗിക്കാവുന്നതാണ്. ഗര്‍ഭധാരണം തടയുന്നതിനായി നിങ്ങളുടെ ഡോക്ടര്‍ ഗര്ഭപാത്രത്തിലേക്ക് ഇടുന്ന ഒരു ചെറിയ പ്ലാസ്റ്റിക് ഉപകരണമാണ് IUD. ഒരു തരം ഐയുഡി ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഈ തരത്തിലുള്ള അസാധാരണ രക്തസ്രാവം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.

വെള്ളം കുടിക്കുന്ന ശീലം ശ്രദ്ധിക്കണം: അപകടം തൊട്ടുപുറകേ ഉണ്ട്‌വെള്ളം കുടിക്കുന്ന ശീലം ശ്രദ്ധിക്കണം: അപകടം തൊട്ടുപുറകേ ഉണ്ട്‌

രാത്രിയില്‍ കൂടുതല്‍ നേരം തുറന്ന് വെച്ച വെള്ളം കുടിക്കരുത്രാത്രിയില്‍ കൂടുതല്‍ നേരം തുറന്ന് വെച്ച വെള്ളം കുടിക്കരുത്

English summary

Abnormal Uterine Bleeding: Causes, Diagnosis, and Treatment In Malayalam

Here in this article we are sharing some causes, diagnosis and treatment of abnormal uterine bleeding in malayalam. Take a look
Story first published: Saturday, January 22, 2022, 16:14 [IST]
X
Desktop Bottom Promotion