For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ വീര്‍ത്ത് നില്‍ക്കുന്നോ; കുടവയറല്ല കാരണം; ഒളിഞ്ഞിരിക്കുന്ന അപകടം

|

അമിതവണ്ണം ആത്മവിശ്വാസക്കുറവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷേ എല്ലാ വീര്‍ത്തിരിക്കുന്ന വയറും നിങ്ങളുടെ കുടവയര്‍ ആയിരിക്കണം എന്നില്ല. ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്ന കാര്യം ശ്രദ്ധിക്കണം. ജനസംഖ്യയുടെ 10% മുതല്‍ 30% വരെ ശരീരവണ്ണം കൂടുതലുള്ളവരാണ്.

 വായുവിലൂടെ പകരുന്ന അപകടം; സൂക്ഷിക്കണം ഇവയെല്ലാം വായുവിലൂടെ പകരുന്ന അപകടം; സൂക്ഷിക്കണം ഇവയെല്ലാം

ഇതിന് പിന്നിലെ കാരണം പലപ്പോഴും ദഹനക്കേട്, ആര്‍ത്തവവിരാമം, മലബന്ധം, ഭക്ഷണ അലര്‍ജികള്‍ എന്നിവയാണ്. ഇതെല്ലാം താല്‍ക്കാലികമായി ഉണ്ടാവുന്ന വയറ് വീര്‍ക്കലാണ് എന്നുള്ളതാണ് സത്യം. പക്ഷേ ഇത് വിട്ടുമാറാതെ നില്‍ക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. നിങ്ങളുടെ ശരീരവണ്ണം വിട്ടുമാറാത്തതാണെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കണം. അതിലുപരി എന്താണ് കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ നിസ്സാരമെന്ന് കരുതി പലരും വിട്ടു കളയുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പലപ്പോഴും വീര്‍ത്ത വയര്‍. അണുബാധ ഉള്ളവരില്‍ അസ്വസ്ഥതകള്‍ സാധാരണമാണ്. എന്നാല്‍ ഇവരിലെ ലക്ഷണങ്ങളെ നിസ്സാരമായി കാണുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മൂത്രാശയ അണുബാധ ഉള്ള ഒരു വ്യക്തിക്ക് അടിവയറ്റിലെ സമ്മര്‍ദ്ദം, വേദന അല്ലെങ്കില്‍ ശരീരവണ്ണം എന്നിവയെല്ലാം അനുഭവപ്പെടാം. ഇവരില്‍ വയറ് വീര്‍ത്തും കാണപ്പെടാവുന്നതാണ്. ഈ അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

കരള്‍ രോഗമുണ്ടെങ്കില്‍

കരള്‍ രോഗമുണ്ടെങ്കില്‍

കരള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥകള്‍ പലരിലും ധാരാളം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പലപ്പോഴും വൈകുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും അത് തിരിച്ചറിയുന്നതിന് ശ്രദ്ധിക്കണം. മദ്യപാനവും, ഹെപ്പറ്റൈറ്റിസും മാത്രമല്ല കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ ഇല്ലാതെ വരുന്ന കരള്‍ രോഗവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. വയറില്‍ കനവും വലിപ്പവും തന്നെയായിരിക്കും ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യവും. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ വച്ച് താമസിപ്പിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്നതാണ്.

ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ്

ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ്

വന്‍കുടലിനെയും ചെറുകുടലിനെയും പ്രധാനമായും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇന്‍ഫ്‌ളമേറ്റളി ബൗള്‍ ഡിസീസ് (IBD). ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്ന് പറയുന്നത് വയറിളക്കം, വയറുവേദന, ശരീരവണ്ണം എന്നിവയാണ്. ക്രോണ്‍സ് രോഗമുള്ള ആളുകള്‍ ലാക്ടോസ് അസഹിഷ്ണുത കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഇത് പലപ്പോഴും ഗ്യാസ് പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത് രോഗത്തേക്കാള്‍ രോഗലക്ഷണങ്ങളെയാണ ്എന്നുള്ളതാണ്.

ഡിവര്‍ട്ടിക്യുലൈറ്റിസ്

ഡിവര്‍ട്ടിക്യുലൈറ്റിസ്

കുടലിന്റെ ഭിത്തിയില്‍ വികസിക്കുന്ന ഡൈവര്‍ട്ടിക്കുല എന്ന ചെറിയ സഞ്ചികളുടെ വീക്കം ആണ് ഡിവര്‍ട്ടിക്യുലൈറ്റിസ്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് പെട്ടെന്നുണ്ടാവുന്ന അടിവയറ്റിലെ വേദനയാണ. സാധാരണ ആളുകളില്‍ ഈ വേദന വയറിന്റെ വലത് വശത്താണ് കാണപ്പെടുന്നത്. ഓക്കാനം, വയറിളക്കം, മലബന്ധം, ശരീരവണ്ണം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സിച്ചാല്‍ അത് ഒരു പരിധി വരെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് നമ്മെ സഹായിക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് നമ്മളെയാകെ ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥ തന്നെയാണ്. പാന്‍ക്രിയാസ്, ആമാശയം, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം അവയവങ്ങളില്‍ എല്ലാം ക്യാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവയവങ്ങളിലൊന്നില്‍ ക്യാന്‍സര്‍ വികസിക്കുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയര്‍ വീര്‍ക്കുന്ന അവസ്ഥയിലേക്കാണ് പിന്നീട് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നിസ്സാരമാക്കി വിട്ടാല്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ക്യാന്‍സര്‍ പോലുള്ളവയുടെ പ്രധാന ലക്ഷണങ്ങള്‍ വയറിനെ തന്നെയാണ് ആദ്യം ബാധിക്കുക.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്

ആരോഗ്യ സംരക്ഷണത്തിന് മാനസിക സമ്മര്‍ദ്ദം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. സമ്മര്‍ദ്ദം പലപ്പോഴും കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ കൂടുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തില്‍, ദഹന ഹോര്‍മോണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് ദഹനക്കേടിലേക്ക് നയിക്കുകയും വ്യക്തിക്ക് വയറ്റില്‍ വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

English summary

Abdominal Bloating: Causes, Remedies And Treatment

Here in this article we are discussing about the causes, remedies and treatment of abdominal; bloating. Take a look.
X
Desktop Bottom Promotion