For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

|

കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ശരീരം ആരോഗ്യത്തോടെ വയ്ക്കണമെന്നതിന് മറ്റൊരു തെളിവുകൂടി. അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് മിക്ക കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവാണെന്നാണ്. കോവിഡ് വൈറസില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്തിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭക്ഷണത്തിലെ പോഷകങ്ങളിലൂടെ ശരീരത്തിന് രോഗകാരികളായ വൈറസുകള്‍ക്കെതിരേ പോരാടാനുള്ള ശക്തി ലഭിക്കുന്നു.

Most read: ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേMost read: ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

പഠനം പറയുന്നത്

പഠനം പറയുന്നത്

സ്‌പെയിനിലെ ഹോസ്പിറ്റല്‍ യൂണിവേഴ്‌സിറ്റി മാര്‍ക്വസ് ഡി വാല്‍ഡെസില്ലയിലാണ് രോഗികളെ പഠനവിധേയമാക്കിയത്. 216 കോവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തില്‍ 80 ശതമാനത്തിലധികം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തി. സ്ത്രീകളേക്കാള്‍ അധികമായി പുരുഷന്മാര്‍ക്ക് വിറ്റാമിന്‍ ഡി അളവ് കുറവാണെന്ന് പഠനത്തിലൂടെ വ്യക്തമായി. എങ്കിലും, പഠനത്തില്‍ വിറ്റാമിന്‍ ഡി സാന്ദ്രതയോ വിറ്റാമിന്‍ കുറവും രോഗത്തിന്റെ തീവ്രതയും തമ്മിലുള്ള ബന്ധമോ കണ്ടെത്തിയില്ല. ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസം ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് രോഗികളില്‍ വിറ്റാമിന്‍ ഡി കുറവ്

കോവിഡ് രോഗികളില്‍ വിറ്റാമിന്‍ ഡി കുറവ്

വിറ്റാമിന്‍ ഡി രക്തത്തിലെ കാല്‍സ്യം സാന്ദ്രത നിയന്ത്രിക്കുകയും രോഗപ്രതിരോധ ശേഷിയെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി വിറ്റാമിന്‍ ഡിയുടെ കുറവ് കണ്ടെത്തി ചികിത്സിക്കുക എന്നതാണ്. പ്രത്യേകിച്ച് പ്രായമായവര്‍, കാരണം കോവിഡിന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ അധികവും പ്രായമേറിയവരാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മറ്റു പലതരം ആരോഗ്യ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

Most read:ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണംMost read:ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണം

വിറ്റാമിന്‍ ഡി യുടെ പ്രാധാന്യം

വിറ്റാമിന്‍ ഡി യുടെ പ്രാധാന്യം

നമ്മുടെ ശരീരം ആരോഗ്യകരമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നിരവധി വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. നിരവധി പ്രവര്‍ത്തനങ്ങളില്‍ വിറ്റാമിന്‍ ഡി ശരീരത്തെ സഹായിക്കുന്നു.

അസ്ഥികളെ ശക്തമായി നിലനിര്‍ത്താന്‍

അസ്ഥികളെ ശക്തമായി നിലനിര്‍ത്താന്‍

ആരോഗ്യകരമായ അസ്ഥികള്‍ റിക്കറ്റ്‌സ് ഉള്‍പ്പെടെയുള്ള വിവിധ രോഗാവസ്ഥകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. എല്ലുകള്‍ ദുര്‍ബലവും മൃദുവുമാകുന്നതിനാല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് റിക്കറ്റ്‌സ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അഭാവമാണ് ഇതിന് കാരണം. അസ്ഥികള്‍ ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന വിറ്റാമിനാണ് ഡി വിറ്റാമിന്‍. അസ്ഥികള്‍ നിര്‍മ്മിക്കാന്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായി വേണ്ട ധാതുക്കള്‍. മുതിര്‍ന്നവരില്‍ മൃദുവായ അസ്ഥികള്‍ ഉണ്ടാകുന്നത് ഓസ്റ്റിയോമെലാസിയ എന്ന അവസ്ഥയാണ്.

Most read:ഓട്‌സ് വെള്ളം ദിവസേന കുടിച്ചാല്‍ മാറ്റം അത്ഭുതംMost read:ഓട്‌സ് വെള്ളം ദിവസേന കുടിച്ചാല്‍ മാറ്റം അത്ഭുതം

കാല്‍സ്യം ആഗിരണം ചെയ്യുന്നു

കാല്‍സ്യം ആഗിരണം ചെയ്യുന്നു

കാല്‍സ്യത്തിനൊപ്പം എല്ലുകള്‍ നിര്‍മ്മിക്കാനും എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താനും വിറ്റാമിന്‍ ഡി നിങ്ങളെ സഹായിക്കുന്നു. ദുര്‍ബലമായ അസ്ഥികള്‍ ഓസ്റ്റിയോപൊറോസിസിന് കാരണമാവുകയും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുകയും പിന്നീടിത് ഒടിവുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സപ്ലിമെന്റുകള്‍ വഴിയോ അല്ലെങ്കില്‍ സൂര്യപ്രകാശത്തില്‍ നിന്നോ വിറ്റാമിന്‍ ഡി സജീവ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ആ സജീവ രൂപമാണ് നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് കാല്‍സ്യം ആഗിരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നത്.

പാരാതൈറോയ്ഡ് ഗ്രന്ഥികളുമായി പ്രവര്‍ത്തിക്കുന്നു

പാരാതൈറോയ്ഡ് ഗ്രന്ഥികളുമായി പ്രവര്‍ത്തിക്കുന്നു

വൃക്ക, കുടല്‍, അസ്ഥി എന്നിവയുമായി പ്രവര്‍ത്തിക്കുന്നതിലൂടെ രക്തത്തിലെ കാല്‍സ്യം സന്തുലിതമാക്കാന്‍ പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ ഓരോ മിനിറ്റിലും പ്രവര്‍ത്തിക്കുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് കാല്‍സ്യവും സജീവമായ വിറ്റാമിന്‍ ഡിയും ഉള്ളപ്പോള്‍, ഭക്ഷണത്തിലെ കാല്‍സ്യം ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിലുടനീളം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. കാല്‍സ്യം കഴിക്കുന്നത് അപര്യാപ്തമാണെങ്കിലോ വിറ്റാമിന്‍ ഡി കുറവാണെങ്കിലോ, രക്തത്തിലെ കാല്‍സ്യം സാധാരണ പരിധിയില്‍ നിലനിര്‍ത്തുന്നതിന് പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ അസ്ഥികളില്‍ നിന്ന് കാല്‍സ്യം കടമെടുക്കും.

വിറ്റാമിന്‍ ഡിയുടെ കുറവാണെങ്കില്‍

വിറ്റാമിന്‍ ഡിയുടെ കുറവാണെങ്കില്‍

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ ശരീരം പല രോഗാവസ്ഥകളും കാണിക്കുന്നു. അതിനാല്‍ നിങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഡി വിറ്റാമിന്‍ വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞതോതിലാണെങ്കില്‍ ഇനിപ്പറയുന്ന അസ്വസ്ഥതകള്‍ നിങ്ങളില്‍ കണ്ടേക്കാം.

  • ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും.
  • പ്രമേഹം
  • അണുബാധകളും രോഗപ്രതിരോധ തകരാറുകളും
  • അസ്ഥി തകരാര്‍, പേശി വേദന
  • വന്‍കുടല്‍, പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം പോലുള്ള ചിലതരം കാന്‍സര്‍.
  • മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്
  • Most read:കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാംMost read:കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാം

    ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

    ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

    • നിങ്ങള്‍ക്ക് സദാസമയവും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡി അളവ് പരിശോധിക്കണം.
    • സ്ഥിരമായ സന്ധി വേദന അല്ലെങ്കില്‍ പേശി വേദന, അല്ലെങ്കില്‍ പടികള്‍ കയറാന്‍ ബുദ്ധിമുട്ട് തോന്നുകയോ തറയില്‍ ഇരുന്നശേഷം എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ വിറ്റാമിന്‍ ഡി അളവ് പരിശോധിക്കാം.
    • ശരീരത്തിലെ പൊതുവായ ബലഹീനതയും മുടി കൊഴിച്ചിലും വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    • ശരീരത്തിലെ മുറിവുകള്‍ സുഖപ്പെടാന്‍ വളരെയധികം സമയമെടുക്കുന്നുവെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവായി കണക്കാക്കാം.
    • ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    • ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുള്ള മിക്ക ആളുകളും വിഷാദരോഗ ലക്ഷണങ്ങളെ അഭിമുഖീകരിക്കുന്നു
    • വിറ്റാമിന്‍ ഡിയുടെ ഉറവിടങ്ങള്‍

      വിറ്റാമിന്‍ ഡിയുടെ ഉറവിടങ്ങള്‍

      നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി പലവിധത്തില്‍ ലഭിക്കും. അതില്‍ പ്രധാന സ്രോതസ്സാണ് സൂര്യപ്രകാശം. ശരീരത്തില്‍ സൂര്യപ്രകാശം തട്ടുന്നതിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസം ഏകദേശം 15-20 മിനിറ്റ് നേരം വെയില്‍ കൊള്ളുന്നതിലൂടെ ആവശ്യത്തിന് വിറ്റാമിന്‍ ഡി ശരീരത്തിലെത്തുന്നു. അതുകൂടാതെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ വിറ്റാമിന്‍ ഡി ശരീരത്തിലെത്തിക്കാവുന്നതാണ്. പോഷക സപ്ലിമെന്റുകളിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കുന്നു.

      Most read:കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍Most read:കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍

      വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

      വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

      പല ഭക്ഷണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വാഭാവികമായി വിറ്റാമിന്‍ ഡി ലഭിക്കുന്നു. പാല്‍, തൈര്, ഓറഞ്ച് ജ്യൂസ്, ഓട്‌സ്, കൂണ്‍, മുട്ടയുടെ മഞ്ഞ, കൊഴുപ്പ് കൂടിയ മത്സ്യങ്ങളായ സാല്‍മണ്‍, ട്യൂണ എന്നിവ വിറ്റാമിന്‍ ഡി വലിയ അളവില്‍ അടങ്ങയ ആഹാരസാധനങ്ങളാണ്. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഇത്തരം ആഹാരസാധനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

English summary

80% COVID-19 Patients in Study Found With Vitamin D Deficiency

The researchers found that 80 per cent of the 216 patients infected with COVID-19 had vitamin D deficiency, and that men had lower vitamin D levels than women.
Story first published: Monday, November 2, 2020, 11:23 [IST]
X
Desktop Bottom Promotion