Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്‍ത്തവവും PCOS: കഠിനവേദനക്ക് അഞ്ച് കിടിലന്‍ ഒറ്റമൂലികള്‍
ആര്‍ത്തവ വേദന പല വിധത്തിലാണ് സ്ത്രീകളെ വലക്കുന്നത്. ഇതില്‍ തന്നെ അപകടകരമായ പല അവസ്ഥകളും ഉണ്ടാവുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആര്‍ത്തവ സമയം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും എന്നതാണ് സത്യം. കാലാവസ്ഥ വരെ ഇതില്‍ മാറ്റം വരുത്തിയേക്കാം. ശൈത്യകാലത്ത് ഇത്തരം പ്രശ്നങ്ങള്‍ അല്പം കൂടുതലായിരിക്കും. ഈ പ്രതിസന്ധികളോടൊപ്പം നിങ്ങള്‍ക്ക് പിസിഓഎസ് പോലുള്ള അവസ്ഥ കൂടെ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ഉഷാറായി.

സ്ത്രീകളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാന രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പിസിഓഎസ്. സ്ത്രീയുടെ പ്രത്യുത്പാദന ശേഷിയെ വരെ ഇത് ബാധിക്കുന്നു. സ്ത്രീകളില്‍ കൂടുതല്‍ അളവില്‍ പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയയുണ്ടാവുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവ ചക്രത്തെ ബാധിക്കുകയും ആര്‍ത്തവം കൂടുതലോ വേദനയോട് കൂടിയോ അല്ലെങ്കില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയോ ഉണ്ടാവുന്നു. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും വന്ധ്യതയിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

എന്താണ് പിസിഓഎസ്?
അണ്ഡോത്പാദനം നടക്കാത്ത അവസ്ഥയില്‍ അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്നു. ഇത്തരത്തില്‍ അണ്ഡാശയം മുഴുവന്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥുണ്ടാവുകയും ഇത് മൂലം അണ്ഡോത്പാദനം പൂര്‍ണമായും നിലക്കുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ പലപ്പോഴും ഈസ്ട്രജന്, പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ നില താഴ്ത്തുന്നു. കൂടാതെ പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് ആര്‍ത്തവ ചക്രത്തില്‍ തകരാറുകള്‍ സംഭവിക്കുന്നു. ഇത് ആര്‍ത്തവം ക്രമരഹിതമാക്കുകയും മറ്റ് പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ സമയം ആര്‍ത്തവം വരുകയും അത് വേദനാജനകമാവുകയും ചെയ്യുന്നതിന് പലപ്പോഴും പിസിഓഎസ് കാരണമാകുന്നുണ്ട്. എന്നാല്‍ ഈ വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ഒറ്റമൂലികള്‍ പരീക്ഷിക്കാവുന്നതാണ്.

ഹോട്ട് വാട്ടര്‍ ബാഗ്
ഹോട്ട് വാട്ടര്‍ ബാഗ് ആര്‍ത്തവ സമയം ഏത് സ്ത്രീകളും ഉപയോഗിക്കുന്ന ഒന്നാണ്. പലപ്പോഴും എത്ര കഠിന വേദനയില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ നിരവധിയാണ്. ചൂടൂവെള്ളം നിറച്ച് അത് നിങ്ങള്‍ അടിവയറ്റിലോ പുറകിലോ വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ പൊള്ളലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ സമയത്തെ വേദന കുറക്കുന്നതിന് പലരും ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്.

ഉലുവ വിത്തുകള്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ വിത്തുകള്‍. ഇത് നിങ്ങളുടെ ശരീരത്തില്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ വേദന സംഹാരി ഉപയോഗിക്കുന്നവര്‍ക്ക് ധൈര്യമായി ഉലുവ ഉപയോഗിക്കാവുന്നതാണ്. ഇത് നിമിഷനേരം കൊണ്ട് വേദനയെ ഇല്ലാതാക്കുന്നു. ഉലുവ വിത്ത് കുതിര്‍ത്ത് കഴിക്കുന്നതും ഉലുവ വെള്ളം കുടിക്കുന്നതും ശരീരത്തിലെ വേദനയെ കുറക്കുകയും പിസിഓഎസ് മൂലം ഉണ്ടാവുന്ന അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പ്രമേഹ രോഗസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു ഉലുവ വിത്ത് കഴിക്കുന്നതിലൂടെ. എന്നാല്‍ പ്രമേഹ രോഗികള്‍ ഉലുവ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിച്ച് കഴിക്കണം. അല്ലാത്ത പക്ഷം അത് പ്രമേഹത്തിന്റെ അളവ് വളരെയധികം കുറക്കുന്നതിന് കാരണമാകുന്നു.

തുളസി ചായ
തുളസി ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല്‍ ഇത് ആര്‍ത്തവ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പിസിഓഎസ് ഉള്ള സ്ത്രീകളില്‍ ആന്‍ഡ്രോജന്‍ അളവ് നിയന്ത്രിക്കുന്നതിനും മുഖത്തെ രോമവളര്‍ച്ച. മുഖക്കുരു, ആര്‍ത്തവ സമയത്തെ മലബന്ധം എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ദിനവും കുടിക്കുന്നതിലൂടെ ആര്‍ത്തവ സമയത്തെ അതികഠിന വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. തുളസി തിളപ്പിച്ച് ചായ തയ്യാറാക്കി കഴിക്കുന്നതിലൂടെ ശരീരത്തിന് ആരോഗ്യം വര്‍ദ്ധിക്കുന്നു. കൂടാതെ മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. തുളസി ഇലകള്‍ പതിവായി തിളപ്പിച്ച് വെള്ളത്തില്‍ കുടിക്കുന്നതും നല്ലതാണ്.

തേനും നാരങ്ങനീരം
ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് േേതനും നാരങ്ങ നീരും. ഇത് നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പിസിഓഎസ് എന്ന അവസ്ഥക്കും പരിഹാരം കാണുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് തേനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പലപ്പോഴും ഒരു പ്രതിവിധിയായി ഉപയോഗിക്കുന്നു. ഇത് ആര്‍ത്തവ വേദന എത്ര കഠിനമെങ്കിലും അതിനെ ചെറുക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഹൃദ്രോഗം, ഹൃദ്രോഗം, സന്ധിവാതം, പ്രമേഹം എന്നിവക്കും ഫലപ്രദമായ ഒറ്റമൂലിയാണ് തേനും നാരങ്ങ നീരും.

നെല്ലിക്ക
നെല്ലിക്ക ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തിരിഞ്ഞ് നോക്കാതെ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഏത് സമയത്തും ഏത് പ്രായക്കാര്‍ക്കും കഴിക്കാം എന്നതാണ് സത്യം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സ്ത്രീകളില്‍ പ്രത്യുല്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതിലുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും മുടി അകാല നര തടയാനുമുള്ള മികച്ച മാര്‍ഗമാണ് നെല്ലിക്ക എന്നതും സത്യമാണ്. പിസിഒഎസും ആര്‍ത്തവ വേദനയും ഉള്ള സ്ത്രീകളെ സഹായിക്കാനും നെല്ലിക്ക ജ്യൂസ് അടിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications