For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതല്‍ കഴിച്ചില്ലെങ്കില്‍ ഈ രോഗങ്ങള്‍ ക്യൂ...

പ്രാതല്‍ കഴിച്ചില്ലെങ്കില്‍ ഈ രോഗങ്ങള്‍ ക്യൂ നില്‍ക്കും...

|

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണം എന്നു വേണം, പറയാന്‍. ഇതില്‍ നിന്നാണ് ഒരു ദിവസത്തേയ്ക്കുള്ള മുഴുവന്‍ ഊര്‍ജവും ശരീരം നേടുന്നത് എന്നു വേണം, പറയാന്‍. രാത്രി ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമെന്നതിനാല്‍ ഏറെ പ്രാധാന്യമുള്ള ഒന്നു കൂടിയാണിത്.

എന്നാല്‍ പലപ്പോഴും പ്രഭാത ഭക്ഷണം പല കാരണങ്ങളാലും വേണ്ടെന്നു വയ്ക്കുന്നവരുണ്ട്. പലരും സമയമില്ലെന്ന കാരണം പറയും, ചിലര്‍ക്കിത് ഒരു ശീലമായിരിയ്ക്കും. വിശക്കുമ്പോള്‍ ഒരുമിച്ച് ഉച്ചയ്‌ക്കോ അല്ലെങ്കില്‍ ലഞ്ചും ബ്രേക് ഫാസ്റ്റും ഒരുമിച്ച് ബ്രഞ്ചായും കഴിയ്ക്കുന്നവരുണ്ട്.

എന്നാല്‍ ഏതു നേരത്തെ ഭക്ഷണം ഒഴിവാക്കിയാലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കരുതെന്നതാണ് വാസ്തവം. ഇങ്ങനെ ചെയ്യുന്നത് പല ഗുരുത രോഗങ്ങളേയും ക്ഷണിച്ചു വരുത്തലാണ്. പ്രാതല്‍, ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ,

അമിത വണ്ണത്തിനും വയര്‍ ചാടാനുമുള്ള സാധ്യത

അമിത വണ്ണത്തിനും വയര്‍ ചാടാനുമുള്ള സാധ്യത

പലരും ഡയറ്റിംഗ്, തടി കുറയ്ക്കുക എന്ന കാരണം പറഞ്ഞ് ഉപേക്ഷിയ്ക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. എന്നാല്‍ ഇതു കൊണ്ട് വിപരീത ഫലമാണ് ലഭിയ്ക്കുക. പ്രാതല്‍ ഉപേക്ഷിയ്ക്കുന്നത് അമിത വണ്ണത്തിനും വയര്‍ ചാടാനുമുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ശരീരം കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും കൂടുതല്‍ കൊഴുപ്പു ശേഖരിച്ചു വയ്ക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും. രാവിലെ പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ സ്വാഭാവികമായും വിശപ്പുണ്ടാകും ഇതിന് പലരും വറുത്തതും മറ്റും കൊറിയ്ക്കും. ഉച്ചയ്ക്ക് കൂടുതല്‍ ആഹാരം കഴിയ്ക്കും. ഇതെല്ലാം തന്നെ അമിത വണ്ണത്തിന് ഇടയാക്കുന്ന കാര്യങ്ങളാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹം വരുവാനുള്ള പ്രധാനപ്പെട്ട കാരണമാണ് പ്രാതല്‍ ഒഴിവാക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു വര്‍ദ്ധിപ്പിയ്ക്കും. ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട കാരണമാണിത്. പ്രമേഹ രോഗികള്‍ പ്രാതല്‍ ഉപേക്ഷിയ്ക്കുന്നത കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. പ്രമേഹം കൂടുതലാകും.

ഹൃദ്രോഗ സാധ്യത

ഹൃദ്രോഗ സാധ്യത

പ്രാതല്‍ ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഹൃദയ വാല്‍വിലെ ബ്ലോക്കടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുമുണ്ട്. ഹൃദയാരോഗ്യത്തെ കേടു വരുത്തുന്ന, ഹൃദയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഒന്നാണ് പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലമെന്നര്‍ത്ഥം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബ്രേക് ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നത് ക്യാന്‍സര്‍, പ്രത്യേകിച്ചും തൈറോയ്ഡ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത വണ്ണത്തിനുള്ള കാരണമാണ് പ്രഭാത ഭക്ഷണം ഉപേക്ഷിയ്ക്കുന്നത്. അമിത വണ്ണം ശരീരത്തില്‍ ട്യൂമറുകള്‍ വളരാനുള്ള ഒരു കാരണം കൂടിയാണ്. പുരുഷന്മാരില്‍ പ്രാതലുപേക്ഷിച്ചാല്‍ തൈറോയ്ഡ് ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നും ടെക്‌സാസ് യൂണിവേഴ്‌സിറ്റി നടത്തി പഠനത്തില്‍ പറയുന്നു. ഇതു പോലെ കിഡ്‌നി, വന്‍കുടല്‍, അന്നനാള ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാമുള്ള കാരണമാണ് ഇത്.

മുടി

മുടി

മുടി കൊഴിച്ചിലിനുള്ള കാരണങ്ങള്‍ അന്വേഷിച്ചു പോകുന്നവരെങ്കില്‍ പ്രഭാത ഭക്ഷണം കഴിയ്ക്കാത്ത ശീലമുള്ളവര്‍ക്ക് വേറെ ഒരു കാരണവും തേടേണ്ടതില്ല. മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കാരണണാകും. ശിരോചര്‍മത്തിലെ രോമകൂപങ്ങള്‍ക്ക് വളരാനുള്ള പോഷകങ്ങള്‍ കൂടുതല്‍ ലഭിയ്ക്കുന്നത് പ്രാതലിലൂടെയാണ്. പ്രാതല്‍ ഉപേക്ഷിയ്ക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം കേടു വരുത്തുകയാണ് ചെയ്യുന്നത്.

ഊര്‍ജം

ഊര്‍ജം

പ്രാതല്‍ ഉപേക്ഷിയ്ക്കുന്നത് ഉന്മേഷം കുറയ്ക്കും, ഊര്‍ജം കുറയ്ക്കും. കാരണം പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഒരു ദിവസത്തെ ശാരീരിക പ്രവര്‍ത്തനത്തിനു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സമാഹരിയ്ക്കുന്നത്. ഇതു ലഭിയ്ക്കാതെ വരുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നു. ഇതു കൊണ്ടു തന്നെ ക്ഷീണം വരികയും ചെയ്യുന്നു.

അസിഡിറ്റി, ഗ്യാസ്, അള്‍സര്‍

അസിഡിറ്റി, ഗ്യാസ്, അള്‍സര്‍

വയറ്റില്‍ അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ തുടങ്ങിയ പല അവസ്ഥകള്‍ക്കും ഇതും കാരണമാകും. ആവശ്യത്തിന്, നേരത്തിന് ഭക്ഷണം ഉള്ളിലെത്തിയില്ലെങ്കില്‍ ഉള്ള അവസ്ഥയാണിത്. വയറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണിത്.

തലവേദന

തലവേദന

പ്രാതല്‍ കഴിയ്ക്കാത്തത് തലവേദന പോലുളള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ശരീരത്തിലും തലയിലും എത്തുന്ന ഓക്‌സിജന്‍ അളവിനേയും ബാധിയ്ക്കും.

പ്രാതല്‍

പ്രാതല്‍

പ്രാതല്‍ എന്തെങ്കിലും കഴിച്ചാലും പോരാ, ആരോഗ്യകരമായ പ്രാതല്‍ അത്യാവശ്യമാണ്. ഇതാണ് പ്രാതലിന്റെ മുഴുവന്‍ ഗുണങ്ങളും ലഭിയ്ക്കുവാന്‍ ശരീരത്തെ സഹായിക്കുന്നത്. ഇതു പോലെ എട്ടുമണിയ്ക്കുള്ളില്‍ കഴിയ്‌ക്കേണ്ടതും പ്രധാനമാണ്. വളരെ വൈകി പ്രാതല്‍ കഴിയ്ക്കുന്ന ശീലം നല്ലതല്ല. കഴിയ്ക്കാത്തതു പോലെ തന്നെയാണിത്.

English summary

You Are Inviting These Diseases By Avoiding Breakfast

You Are Inviting These Diseases By Avoiding Breakfast, Read more to know about,
Story first published: Friday, April 26, 2019, 11:28 [IST]
X
Desktop Bottom Promotion