Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- Movies
ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ; അവനെന്നെ ഉപയോഗിക്കുകയായിരുന്നു; പൊട്ടിക്കരഞ്ഞ് രാഖി സവന്ദ്
- News
കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
- Sports
Odi World Cup 2023: കീപ്പറായി രാഹുല് മതി!അപ്പോള് സഞ്ജുവിന് ചാന്സില്ലേ?ഉത്തപ്പ പറയുന്നു
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്ഷത്തേക്ക് ബാങ്കിനേക്കാള് പലിശ വേണോ? സര്ക്കാര് ഗ്യാരണ്ടിയില് നിക്ഷേപിക്കാന് ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
സാനിറ്ററി പാഡിൽ ഒളിഞ്ഞിരിക്കുന്ന ക്യാൻസറെന്ന അപകടം
മാറി മാറി വരുന്ന ഓരോ ആർത്തവ നാളിലും പെണ്ണിന്റെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ആരോഗ്യകരമായും അനാരോഗ്യകരമായും നടക്കുന്ന ഈ മാറ്റങ്ങളെ നമ്മളിൽ പലരും കണ്ടില്ലെന്ന് നടിക്കുന്നതാണ് സത്യം. ഓരോ സ്ത്രീയുടേയും ജീവിതത്തിൽ ഏകദേശം നാനൂറിലധികം ആർത്തവ കാലങ്ങള്‍ ഉണ്ട് എന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ ഓരോ ആർത്തവ കാലം തീരുമ്പോഴും അത് പലപ്പോഴും അവളെ രോഗത്തിലേക്കും മരണത്തിലേക്കും കൈ പിടിച്ച് നടത്തുകയാണ് എന്ന കാര്യം പലരും മറക്കുന്നു.
ഓഫീസും വീടും മാറി മാറി വരുമ്പോള്‍ വേണ്ടത്ര ശ്രദ്ധ ആരോഗ്യത്തിൽ കൊടുക്കാൻ കഴിയാത്തവരാണ് ഓരോ സ്ത്രീകളും. എന്നാൽ ആർത്തവ സമയത്ത് നാം ഉപയോഗിക്കുന്ന പാഡിന്റെ ആരോഗ്യ വശങ്ങളും അനാരോഗ്യ വശങ്ങളും നമ്മൾ അറിഞ്ഞിരിക്കണം എന്നതാണ് സത്യം. ആര്‍ത്തവ കാലം സുരക്ഷിതമാക്കാൻ പാഡ് ഉപയോഗിക്കുമ്പോൾ ഓരോ നാപ്കിനും അവളുടെ ആരോഗ്യം വലിച്ചെടുക്കുകയാണ് എന്നതാണ് സത്യം. എന്നാല്‍ ഓരോ ആർത്തവ കാലവും സുരക്ഷിതമാക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ശരിക്കും അവളുടെ ശരീരത്തോട് ചെയ്യുന്നതെന്ത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
most
read:
മുക്കുറ്റി
വെന്ത
വെള്ളം
പ്രമേഹ
പരിഹാരം
നമ്മളെ മരണത്തിലേക്ക് വരെ തള്ളിയിടുന്ന ക്യാൻസർ എന്ന അവസ്ഥയിലേക്ക് വരെ നമ്മളെ എത്തിക്കുന്നതിന് പലപ്പോഴും ഈ നാപ്കിൻ കാരണമാകുന്നുണ്ട്. സാധാരണ കോട്ടൺ പാഡുകള്‍ മുതല്‍ ജെൽ ഉപയോഗിച്ചുള്ള പാഡുകൾ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ആരോഗ്യത്തിന് ഭീഷണിയായി സാനിറ്ററി നാപ്കിനുകൾ ഓരോ പെണ്ണിനോടും ചെയ്യുന്നത് എന്ന് നോക്കാം.

ഗർഭാശയ ക്യാൻസർ
സാനിട്ടറി പാഡുകളിലെ ജലാംശം വലിച്ചെടുക്കുന്ന പഞ്ഞി ഗർഭാശയ ക്യാന്‍സറിന് കാരണമാകുന്നു. ബ്രസ്റ്റ് ക്യാന്‍സറിനു ശേഷം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ഗര്‍ഭാശയ ക്യാന്‍സര്‍. സാധാരണ കോട്ടൺ പാഡുകൾ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ പിന്നീട് മാറ്റേണ്ടതായി വരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പലരും ജെൽ ഉപയോഗിച്ചുള്ള നാപ്കിനുകൾ ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഗർഭാശയ ക്യാൻസർ എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. എന്നാൽ ഇതി തിരിച്ചറിയുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ കൊടുക്കണം.

സാധാരണ പാഡുകൾ
സാധാരണ പാഡുകൾ എന്ന് പറയുന്നത് പഞ്ഞി മാത്രം ഉപയോഗിച്ചുള്ള കോട്ടൺ പാഡുകള്‍ ആയിരിക്കും. ഇത് പലപ്പോഴും ഒരു സമയം കഴിഞ്ഞാല്‍ അത് ചുരുണ്ട് പോവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അൽപം മണിക്കൂറുകൾ കഴിഞ്ഞാൽ ഇത് മാറ്റേണ്ടതായി വരുന്നു. ഇത്തരം പാഡുകളാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. നനവ് അധികമാവുമ്പോള്‍ ചുരുണ്ട് കൂടിയതിന് പകരം മറ്റൊരു പാഡ് മാറ്റി വെക്കുക. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമില്ല. നല്ല മൃദുവായി ഉപയോഗിക്കാന്‍ സാധിക്കുന്നതും ആയിരിക്കും. അതുകൊണ്ട് തന്നെ അധികം ആരോഗ്യ പ്രതിസന്ധികൾ ഇത് ഉണ്ടാക്കുന്നുമില്ല.

രാസവസ്തുക്കളുടെ ഉപയോഗം
സാനിട്ടറി നാപ്കിനുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കള്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. കീടനാശിനികളുടെ സാന്നിധ്യം വരെ ഇത്തരത്തില്‍ നാപ്കിനുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡയോക്സിൻ, റയോൺ എന്നീ രാസവസ്തുക്കള്
പലപ്പോഴും നാപ്കിനിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ക്യാൻസറിന് വരെ കാരണമാകുന്നുണ്ട്. സുരക്ഷക്കാണ് എന്ന് നമ്മള്‍ കരുതുന്ന പല വസ്തുക്കളും ഇത്തരത്തില്‍ അനാരോഗ്യത്തിലേക്കാണ് നമ്മളെ തള്ളി വിടുന്നത് എന്നതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഉപയോഗിക്കുമ്പോൾ ഗുണം മാത്രമല്ല അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന് കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭധാരണത്തിന് തടസ്സം
സാധാരണ കോട്ടൺ പാഡുകള്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല. എന്നാൽ പാഡിൽ സുഗന്ധം നല്‍കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതെല്ലാം മുന്നിൽ കണ്ട് വേണം ഇനി പാഡ് ഉപയോഗിക്കാന്‍. അല്ലെങ്കിൽ അത് പലപ്പോഴും നമ്മളിലെ വലിയ സ്വപ്നത്തിന് വിലക്ക് തീർക്കാന്‍ ഇടയുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യാന്‍ അല്ലെങ്കില്‍ അത് വലിയ അപകടമാണ് ഉണ്ടാക്കുന്നത്.

നാപ്കിന്റെ നിറം
നല്ല തൂവെള്ള നിറമായിരിക്കും ഓരോ നാപ്കിനുകൾക്കും ഉണ്ടാവുക. എന്നാൽ കോട്ടണിൽ ക്രീം നിറത്തില്‍ നാപ്കിന്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതായിരിക്കും ആരോഗ്യം നൽകുന്നത്. കാരണം വെളുത്ത നിറത്തിൽ കാണപ്പെടുന്ന നാപ്കിനുകളിൽ ഡയോക്സിനും റയോണും അടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടാണ് അത് ഇത്രയേറെ വെളുത്ത നിറത്തിൽ കാണപ്പെടുന്നതും. ഇത് പ്രത്യുത്പാദന ശേഷിയെ വരെ തകരാറിലാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ക്യാൻസർ പോലുള്ള അവസ്ഥ സ്ത്രീകളിൽ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെയായിരിക്കാം.

സിന്തറ്റിക് മെറ്റീരിയല്‍
സാനിട്ടറി പാഡുകളില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് മെറ്റീരിയല്‍ അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. ഇതുണ്ടാക്കുന്ന പ്രശ്‌നം പിന്നീട് വലിയ രോഗങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ അത് പലപ്പോഴും നമ്മുടെ കൈകളിൽ ഒതുങ്ങാത്ത പ്രശ്നത്തിലേക്ക് നമ്മളെ നയിക്കുന്നു. അതുകൊണ്ട് ചെറിയ മാറ്റങ്ങളിൽ നിന്ന് തന്നെ നമുക്ക് ആരംഭിക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധിയും പരിഹരിക്കാൻ മുന്നോട്ടിറങ്ങുമ്പോൾ നമ്മുടെ അശ്രദ്ധ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ ആദ്യം ശ്രദ്ധിക്കണം

നിശ്ചിത സമയത്തിനുള്ളിൽ പാഡ് മാറ്റണം
ആര്‍ത്തവ സമയത്ത് നാലു മണിക്കൂറുകള്‍ക്കു ശേഷം പാഡ് മാറ്റിയില്ലെങ്കില്‍ അത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. മാത്രമല്ല നാപ്കിനുകളെ മൃദുത്വമുള്ളതാക്കാനായി ഉപയോഗിക്കുന്ന ഫാതലെറ്റ് പല അവയവങ്ങളുടേയും നാശത്തിലേക്ക് വഴി തെളിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. അല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.