Just In
- 3 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 4 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 15 hrs ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 16 hrs ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- Movies
സുപ്രിയ മേനോനെ സെല്‍ഫിയിലാക്കി നസ്രിയയുടെ കുസൃതി! ആ ഭാവമാണ് കിടുക്കിയത്! ചിത്രം വൈറല്‍!
- News
'മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ല'; വാളെടുത്ത് ഉദ്ധവ് താക്കറെ.. രാഹുലിന് മുന്നറിയിപ്പ്
- Sports
ലാ ലീഗയില്‍ ബാഴ്സലോണ കരുങ്ങി; ആറുഗോളടിച്ച് ബയേണ്‍ മ്യൂണിക്ക്
- Automobiles
ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം
- Finance
ആധാർ കാർഡിന് പകരം ഇനി എംആധാർ ഉപയോഗിക്കൂ..
- Technology
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
106 കിലോയിൽ നിന്ന് 58ലേക്ക്, അനു തടി കുറച്ച രഹസ്യം
അമിതവണ്ണം എന്ന പ്രതിസന്ധി ഇന്നത്തെ കാലത്ത് പ്രായമായവരേയും ചെറുപ്പക്കാരേയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അമിതവണ്ണത്തിന്റെ തന്നെ കൂടെ അകമ്പടി സേവിച്ച് വരുന്ന പല രോഗങ്ങളും ഉണ്ടെന്ന കാര്യം നമ്മളിൽ പലരും വിട്ടു പോവുന്നു.
ഇന്നത്തെ കാലത്ത് കഠിനമായ വ്യായാമത്തിലൂടേയും അതിലും കഠിനമായ ഡയറ്റിലൂടേയും എല്ലാം തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു പ്രചോദനമാണ് പെരുമ്പാവൂരുകാരിയായ അനുവിന്റേത്. അമിതവണ്ണം എന്ന പ്രശ്നം ജീവിതത്തിൽ അതിലും വലിയൊരു പ്രശ്നമായി മാറിയ അവസ്ഥയിലാണ് അനു തടി കുറക്കണം എന്ന തീരുമാനം എടുത്തത്.
most read: അൽപം മത്തൻ കുരു വറുത്ത് കഴിക്കാം, കാരണം
160 കിലോ വരെ ഭാരമുണ്ടായിരുന്ന ഈ പെൺകുട്ടി 58 കിലോ വരെ ആക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്തു എന്ന് നിങ്ങള്‍ക്കും അറിയാന്‍ താൽപ്പര്യമില്ലേ? പ്രായം വെറും 24 വയസ്സാണ് ഈ പെൺകുട്ടിക്ക്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ അമിതവണ്ണം എന്ന തലവേദന പലപ്പോഴും പ്രായത്തേക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഇവർക്ക് സമ്മാനിച്ചു.
എന്നാല്‍ ഇപ്പോൾ തടി കുറച്ചതിനു ശേഷം അനുവിനെ കണ്ടാൽ ഒരു കുഞ്ഞിന്റെ അമ്മയെന്ന് ആരും പറയുകയില്ല. കൃത്യമായ ഭക്ഷണ ക്രമവും വ്യായാമവും എല്ലാം അനുവിന് താൻ ആഗ്രഹിച്ചതിലും കൂടുതൽ ഭാരം കുറക്കാൻ സഹായിച്ചു. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കിൽ എന്തും കൈയ്യിലൊതുക്കാം എന്ന് ഈ പെൺകുട്ടി നമുക്ക് കാണിച്ച് തന്നു. അനുവിന്റെ ഡയറ്റ് സീക്രട്ടും വ്യായാമവും നിങ്ങൾക്കും ഉപകാരപ്രദമാവും എന്ന കാര്യത്തിൽ സംശയം വേണ്ട. അതേക്കുറിച്ച് നമുക്ക് നോക്കാം.

ഇപ്പോൾ ഭാരം വെറും 58 കിലോ
അനു അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ അനുവിന്റെ ശരീരഭാരം എന്ന് പറയുന്നത് 54 കിലോ ആയിരുന്നു. എന്നാൽ ഈ 24 വയസ്സിലും അനുവിന്റെ ശരീരഭാരം എന്ന് പറയുന്ന് വെറും 58 കിലോ മാത്രമാണ്. ചെറുപ്പത്തിലേ നല്ല തടിയും വണ്ണവും അനുവിനുണ്ടായിരുന്നു. അൽപം ഭക്ഷണ പ്രിയയും ആയിരുന്നു ഇവർ. ഇഷ്ടഭക്ഷണമാണ് തന്റെ തടി വർദ്ധിപ്പിച്ചത് എന്ന് സംശയമില്ലാതെ തന്നെ അനു പറയുന്നു. അച്ഛനും അമ്മക്കും ഒറ്റപ്പുത്രി ആയതു കൊണ്ട് തന്നെ ഇഷ്ടഭക്ഷണം നൽകുന്നതിൽ അനുവിന്റെ കാര്യത്തിൽ മത്സരമായിരുന്നു എന്ന് വേണം പറയാൻ.

വിവാഹസമയത്തെ ഭാരം
വിവാഹ സമയത്ത് 90 കിലോ ആയിരുന്നു ഭാരം. എന്നാൽ അമിതവണ്ണം എന്ന അവസ്ഥയിലേക്ക് അനു എത്തിയെങ്കിലും അതിനെക്കുറിച്ച് അത്ര ഗൗരവതരമായി താൻ ആലോചിച്ചില്ലെന്നാണ് അനു പറയുന്നത്. കൂട്ടുകാരും വീട്ടുകാരും തന്റെ വണ്ണത്തെക്കുറിച്ച് അത്ര കാര്യമായി സംസാരിക്കാത്തതും അനുവിനെ ഇത് നിസ്സാരമായി വിടാനാണ് പ്രേരിപ്പിച്ചത്. മാത്രമല്ല തന്റെ ശരീരഭാരം അത്ര വലിയ പ്രതിസന്ധിയായും ഇവർക്ക് തോന്നിയിരുന്നില്ല.

പ്രസവത്തോടെ കാര്യങ്ങൾ മാറി
എന്നാൽ പ്രസവത്തോടെ കാര്യങ്ങളുടെ സ്ഥിതി മാറി. അമിതവണ്ണത്തിന്റെ എല്ലാം ബുദ്ധിമുട്ടുകളും അപ്പോഴേക്കും അവർ അനുഭവിച്ച് കഴിഞ്ഞിരുന്നു. പ്രസവമടുത്തതോടെ അനുവിന്റെ ഭാരം 106 കിലോയിലധികമായി. ഈ സമയത്ത് കുഞ്ഞിന്റെ ആരോഗ്യം കൂടു കണക്കിലെടുത്ത് സിസേറിയൻ ആയിരുന്നു ചെയ്തത്. എന്നാല്‍ സിസേറിയന് ശേഷമുള്ള അവസ്ഥയായിരുന്നു അതിഭീകരം എന്ന് ഇവർ പറയുന്നു.

നടക്കാന്‍ കഴിയാത്ത അവസ്ഥ
സിസേറിയന് ശേഷം സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍ പോലും ആവാത്ത അവസ്ഥയായിരുന്നു അനുവിന് നേരിടേണ്ടി വന്നത്. അമിതവണ്ണമായതു കൊണ്ട് തന്നെ ആർക്കും താങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. മാത്രമല്ല ഡോക്ടറുടെ നിർദ്ദേശം കൂടി ആയതോട് കൂടി അനു തടി കുറക്കണം എന്ന് തീരുമാനിക്കുകയായിരുന്നു. അതിന് വേണ്ടി എത്ര കഷ്ടപ്പെടാനും ഇവർ തയ്യാറായിരുന്നു. അതിന് ശേഷം...
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്

ഡയറ്റിംങ്
പ്രസവ ശേഷമാണ് ഇത്തരമൊരു തീരുമാനം അനു എടുത്തത്. അതിനു ശേഷം ആറ് മാസം കഴിഞ്ഞ് ഡയറ്റിംങ് ആരംഭിച്ചു. ആത്മവിശ്വാസമാണ് തടി കുറക്കാൻ ആദ്യം വേണ്ടത് എന്ന് അനുവിന് മനസ്സിലായി. അതിന്റെ ആദ്യ പടിയായി ജിമ്മിൽ പോവാൻ തീരുമാനിച്ചു. എന്നാൽ ആ തീരുമാനത്തിന് വെറും രണ്ട് ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നെ അടുത്ത പടിയായി ഭക്ഷണനിയന്ത്രണത്തിലാണ് പരീക്ഷണം ആരംഭിച്ചത്.

ഭക്ഷണ നിയന്ത്രണം
വായിച്ച് കേട്ടും മറ്റുള്ളവർ പറഞ്ഞും ഉള്ള അറിവ് വെച്ച് ചോറ് കഴിക്കാതെ ചപ്പാത്തി മാത്രം കഴിച്ചും മറ്റ് ഭക്ഷണങ്ങൾ പരീക്ഷിച്ച് അനു ഏകദേശം ഏഴ് കിലോയോളം ആരുടേയും സഹായമില്ലാതെ തന്നെ കുറച്ചു. ആത്മവിശ്വാസത്തോടെ പിന്നീട് കാര്യങ്ങൾ ചെയ്യാനായി. അതിന്റെ ആദ്യ പടിയായി ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുകയും നിർദ്ദേശങ്ങള്‍ സ്വീകരിച്ചും ഒരു കൃത്യമായ ഡയറ്റ് പ്ലാൻ അനു ഉണ്ടാക്കിയെടുത്തു.

നിങ്ങൾക്കും പിന്തുടരാം ഈ ഡയറ്റ്
ഡയറ്റ് എന്ന് പറയുമ്പോൾ അത് കൃത്യമായി പിന്തുടരും എന്ന് ഉറപ്പുള്ളവര്‍ മാത്രം ഇത്തരം കാര്യങ്ങള്‍ക്ക് മുൻകൈ എടുത്താൽ മതി. അതിന്റെ ആദ്യ പടിയായി ചോറ് പൂർണമായും ഉപേക്ഷിക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ പിന്നെ ഡയറ്റ് ഇടക്ക് വെച്ച് ഉപേക്ഷിക്കുന്നതാണ് നല്ലത്. താൻ പരീക്ഷിച്ച് അതിൽ പൂർണ വിജയം കണ്ടെത്തിയിട്ടുണ്ട് എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു അനു. ചോറിനോട് അത്രയേറെ പ്രിയമായിരുന്നു അനുവിന്. എന്നാൽ ഇതാണ് പിന്നീട് വില്ലനായി അമിതവണ്ണത്തിലേക്ക് എത്തിച്ചത് എന്നതും ഒരു സത്യമാണ്.

ഡയറ്റ് പ്ലാൻ ഇങ്ങനെ
ചായ, കാപ്പി എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക. പഴങ്ങളും മണ്ണിനടിയിൽ വളരുന്ന പച്ചക്കറികളും പൂർണമായും ഒഴിവാക്കുക. രാവിലെ എട്ട് മണിയാവുമ്പോഴേക്ക് കൊഴുപ്പ് പൂർണമായും നീക്കിയ പാലോ സോയാ പോലോ കുടിക്കണം. ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുക. അത് കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് രണ്ട് റോബസ്റ്റ പഴം കഴിക്കാവുന്നതാണ്. സമയം വളരെ പ്രധാനപ്പെട്ടതാണ് ഡയറ്റിന്റെ കാര്യത്തിൽ. ഇതെല്ലാം കഴിച്ച് കഴിഞ്ഞ് അഞ്ച് മണിക്കൂർ കഴിഞ്ഞ് മാത്രമേ ഉച്ച ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പാടുകയുള്ളൂ.

ഉച്ച ഭക്ഷണം ഇങ്ങനെ
മൂന്ന് ചപ്പാത്തി, കുറച്ച് പച്ചക്കറികൾ വേവിച്ചത്. അൽപം മീന്‍ കറിവെച്ചത് എന്നിവയാണ് ഉച്ച ഭക്ഷണത്തിന്റെ പ്രധാന മെനു. ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. അഞ്ച് ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കാൻ ശ്രദ്ധിക്കണം. എന്ത് ഭക്ഷണത്തിന് ശേഷവും ചുരുങ്ങിയത് അഞ്ച് മണിക്കൂർ എങ്കിലും ഗ്യാപ്പ് വേണം. എന്നിട്ട് മാത്രമേ അടുത്ത ഭക്ഷണം കഴിക്കാൻ പാടുകയുള്ളൂ. വൈകിട്ട് ആറ് മണിയോടെ ഒരു റോബസ്റ്റ പഴം കഴിക്കണം.

വ്യായാമം ഇങ്ങനെ
വ്യായാമം എന്ന് പറയാൻ ട്രെഡ് മിൽ നടത്തവും സാധാരണ നടത്തവും ആയിരുന്നു അനുവിന്റെ വ്യായാമം. ആദ്യം പത്ത് മിനിറ്റ് നടന്നു നോക്കുക. അതിന് ശേഷം ശരീരം അനുവദിക്കുന്ന അവസ്ഥയിൽ എത്തിയാൽ പിന്നീട് നടത്തത്തിന്റെ സമയം വർദ്ധിപ്പിക്കാവുന്നതാണ്. ചില ദിവസങ്ങളിൽ എട്ട് കിലോമീറ്റർ വരെ അനു നടന്നിട്ടുണ്ട്. എട്ട് മാസം കൊണ്ടാണ് അനു 106 കിലോയിൽ നിന്ന് 58 കിലോയിലേക്ക് എത്തിയത്. ഇതൊരു സാധാരണക്കാരിയായ പെൺകുട്ടിയുടെ അനുഭവമാണ്. അമിതവണ്ണം എന്ന് പറയുന്നത് ഒരിക്കലും ഒരു ബാലി കേറാമലയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ പെൺകുട്ടി തന്റെ അനുഭവത്തിലൂടെ. തന്നെപ്പോലെ ഭാരം ഒരു പ്രതിസന്ധിയായി മാറുന്നവർക്ക് വേണ്ടി ഒരു വെയ്റ്റ്ലോസ് ക്ലിനിക് തുടങ്ങാനിരിക്കുകയാണ് അനു ഇപ്പോൾ.