For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന് ഭാരം കൂടുന്നത് സ്‌പേം കൗണ്ട് കുറക്കുന്നു

|

നിങ്ങളുടെ 20-കളിൽ ശരീരത്തിന് ഭാരം വർദ്ധിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെയും ബീജത്തിന്റെയും അളവിനെ എങ്ങിനെ ബാധിക്കുന്നു? കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമിതവണ്ണം എന്നത് ലോകത്തെ എല്ലായിടത്തും പുരുഷന്മാരിലെ സന്താനോത്പാദന ശേഷിയെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ്. അമിതവണ്ണം കഴിഞ്ഞ 30 വർഷത്തിനിടയ്ക്ക് ഏകദേശം മൂന്ന് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പുരുഷന്മാരിലെ വന്ധ്യതയും വളരെയധികം കൂടിവരുന്നു.

<strong>Most read: ഇഞ്ചിനീരില്‍ ഉപ്പിട്ട് കിടക്കും മുന്‍പ്</strong>Most read: ഇഞ്ചിനീരില്‍ ഉപ്പിട്ട് കിടക്കും മുന്‍പ്

ഈ വസ്തുതയെ കൂടുതൽ ഗൗരവത്തോടെ കാണുവാനുള്ള പ്രധാന കാരണം എന്തെന്നാൽ, പുരുഷന്മാരിലെ പൊണ്ണത്തടി അവരുടെ സന്താനോത്പാദന ശേഷിയെ മാത്രമല്ല ബാധിക്കുക, ബീജത്തിന്റെ ഗുണം കുറയുകയും, ഇത് അവർക്കുണ്ടാകുന്ന കുട്ടികളുടെ മെറ്റബോളിസത്തെയും പ്രജനനാരോഗ്യത്തെയും ബാധിക്കുന്നു.

സന്താനോത്പാദനശേഷിയെ അമിതവണ്ണം

സന്താനോത്പാദനശേഷിയെ അമിതവണ്ണം

അമിതവും അസാധാരണവുമായ തോതിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് പൊണ്ണത്തടി ഉണ്ടാകുന്നത്. ഇത് ആരോഗ്യത്തെയും ആയുസ്സിനെയും മോശമായി ബാധിക്കുകയും, പല തരം രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

സന്താനോത്പാദനശേഷിയെ അമിതവണ്ണം

സന്താനോത്പാദനശേഷിയെ അമിതവണ്ണം

കലോറി കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, ഫൈബർ കുറഞ്ഞ ജങ്ക് ഫുഡുകൾ, തുടങ്ങിയവയുടെ ഉപയോഗം ജനങ്ങൾക്കിടയിൽ വർദ്ധിച്ചതും, അതോടൊപ്പം വ്യായാമം കുറയുന്നതും മോശപ്പെട്ട ജീവിതചര്യകളും കൂടി ചേർന്നതോടെ ലോകത്ത് ജനങ്ങൾക്കിടയിൽ അമിതവണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇന്ന്, അമിതവണ്ണം ഉള്ളവരുടെ കണക്കെടുത്താൽ ലോകത്തെ ആദ്യ 5 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്.

സന്താനോത്പാദനശേഷിയെ അമിതവണ്ണം

സന്താനോത്പാദനശേഷിയെ അമിതവണ്ണം

ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ സ്ത്രീ ഹോർമോണായ ഈസ്ട്രജൻ അളവും കൂടുന്നു. പാരീസിലെ പെർ ഹോസ്‌പിറ്റൽ 2012-ൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്, 10000 പുരുഷന്മാരിൽ സാധാരണ വണ്ണമുള്ള പുരുഷന്മാരിൽ 24 ശതമാനം പേർക്ക് മാത്രമേ ബീജത്തിന്റെ അളവ് കുറവുള്ളു. കൂടാതെ, ഇവരിൽ 2.6% പുരുഷന്മാരിൽ ബീജത്തിന്റെ സാന്നിധ്യമേ കാണുന്നില്ല.

സന്താനോത്പാദനശേഷിയെ അമിതവണ്ണം

സന്താനോത്പാദനശേഷിയെ അമിതവണ്ണം

എന്നാൽ, അമിതവണ്ണമുള്ള പുരുഷന്മാരിൽ 32.4 ശതമാനം പേരിൽ ബീജത്തിന്റെ അളവ് കുറവും, 6.9 ശതമാനം പുരുഷന്മാരിൽ ബീജത്തിന്റെ സാന്നിദ്ധ്യം തന്നെ കാണുന്നില്ല എന്നുമാണ് വ്യക്തമാക്കുന്നത്.

സന്താനോത്പാദനശേഷിയെ അമിതവണ്ണം

സന്താനോത്പാദനശേഷിയെ അമിതവണ്ണം

ഗവേഷകരുടെ അഭിപ്രായമനുസരിച്ച്, അമിതവണ്ണവും വന്ധ്യതയും തമ്മിൽ ബന്ധമുണ്ടെന്നാണ്. കാരണം, കൊഴുപ്പ് കൂടിയ കോശജാലങ്ങൾ ടെസ്റ്റോസ്റ്റിറോൺ പോലെയുള്ള പുരുഷ ഹോർമോണുകളെ സ്ത്രീ ഹോർമോണായ ഈസ്ട്രോജൻ ആയി മാറ്റുന്നു. അതിനാൽ, കൊഴുപ്പ് കൂടിയ കോശങ്ങൾ കൂടുന്നതനുസരിച്ച് പുരുഷന്മാരിൽ ഈസ്ട്രോജൻ അളവും വർദ്ധിക്കുന്നു

എന്താണ് അരവണ്ണം വ്യക്തമാക്കുന്നത്?

എന്താണ് അരവണ്ണം വ്യക്തമാക്കുന്നത്?

2013-ൽ നടത്തിയ മറ്റൊരു പഠനം, വന്ധ്യത പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലാത്ത 468 പുരുഷന്മാരിൽ സർവേ നടത്തി. ഇവരുടെ അരവണ്ണത്തിന്റെ അളവെടുത്ത പ്രകാരം, 40 ഇഞ്ച് മുതൽ മുകളിലോട്ട് അരവണ്ണം കൂടുതലുള്ള പുരുഷന്മാരിൽ 37 ഇഞ്ച് അല്ലെങ്കിൽ അതിൽ താഴെ അരവണ്ണം ഉള്ളവരെ അപേക്ഷിച്ച് 22 ശതമാനം ബീജത്തിന്റെ അളവ് കുറഞ്ഞതായി കാണപ്പെടുന്നു എന്നാണ്.

കൂടുതൽ കൊഴുപ്പ് സ്വാകാര്യഭാഗങ്ങളെ കൂടുതൽ ചൂടാക്കുന്നു

കൂടുതൽ കൊഴുപ്പ് സ്വാകാര്യഭാഗങ്ങളെ കൂടുതൽ ചൂടാക്കുന്നു

ഗവേഷകർ പറയുന്നത്, അമിതവണ്ണം ഉള്ളവരിൽ കൊഴുപ്പ് കൂടുതൽ ആയതിനാൽ സ്വകാര്യഭാഗങ്ങളിൽ കൂടുതൽ ചൂട് നിലനിൽക്കുകയും, ഇത് ബീജത്തിന്റെ ഉത്പാദനത്തെയും അവയുടെ ഗുണത്തെയും സാരമായി ബാധിക്കുന്ന എന്നാണ്. കൂടാതെ, അമിതവണ്ണം വൃഷണവീക്കത്തിനും കാരണമാകുന്നു. പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദം വൃഷണത്തിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സവും സൃഷ്ടിക്കുന്നു. ഇത് മൂലം വൃഷണവീക്കം സംഭവിക്കുന്നു.

ആരോഗ്യകരമായി ഭക്ഷണം കഴിക്കുക

ആരോഗ്യകരമായി ഭക്ഷണം കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ആഹാരക്രമം പിന്തുടരുക. ഒപ്പം ശരിയായ വ്യായാമചര്യകളും പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് ശരീരഭാരം ആരോഗ്യകരമായ അളവിൽ നിലനിർത്താം.

കഫീൻ ഉപയോഗം കുറയ്ക്കുക

കഫീൻ ഉപയോഗം കുറയ്ക്കുക

കഫീൻ അടങ്ങിയ പാനീയങ്ങൾ, അത് ശീതലപാനീയങ്ങളോ കാപ്പിയോ ആയിക്കോട്ടെ, കൂടുതൽ കുടിക്കുന്നത് ഒഴിവാക്കുക. കാരണം, ഇവ ബീജത്തിന്റെ അളവ് കുറയുവാൻ കാരണമാകുന്നു. ഒരു ദിവസം ശരീരത്തിന് അനുവദനീയമായ കഫീൻ അളവ് 300 മില്ലീഗ്രാമാണ്.

വ്യായാമം

വ്യായാമം

സമ്മർദ്ദവും പിരിമുറുക്കവുമാണ് ബീജത്തിന്റെ ഉൽപ്പാദനത്തെയും അളവ് കുറയുന്നതിന്റെയും ഒരു പ്രധാന കാരണം. പിരിമുറുക്കം ഒഴിവാക്കുവാനും ഈ പ്രശ്നം പരിഹരിക്കുവാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നത്, ദിവസവും കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക

ശരീരത്തിൽ ഫോളിക് ആസിഡ് കുറഞ്ഞാൽ, അത് ബീജത്തിന്റെ ക്രോമസോമുകളെ അപകടകരമായി ബാധിക്കുകയും, ഇതുമൂലം ഗർഭാവസ്ഥയിൽ ഗർഭം അലസിപ്പോകുവാനോ, ജനിക്കുന്ന കുഞ്ഞിന് എന്തെങ്കിലും തകരാറുണ്ടാകുവാനോ സാധ്യതയുണ്ട്. അതിനാൽ, ബീൻസ്, ധാന്യങ്ങൾ, ഇലക്കറികൾ, സിട്രസ് അടങ്ങിയ പഴങ്ങൾ എന്നിങ്ങനെ ഫോളിക് ആസിഡ് സമ്പുഷ്ടമായ ഭക്ഷണങ്ങളിലൂടെ ദിവസം 400 മില്ലിഗ്രാം ഫോളിക് ആസിഡ് ശരീരത്തിന് ലഭിക്കുന്ന തരത്തിൽ കഴിക്കുക.

English summary

weight gain can lead to low testosterone level

Weight gain can lead to low testosterone level and fall in count. Take a look.
Story first published: Thursday, May 16, 2019, 17:46 [IST]
X
Desktop Bottom Promotion