Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
50നു ശേഷം തടി പ്രശ്നമാകുന്നത്, കുറക്കാൻ ഇതാണ് വഴി
അമിതവണ്ണം എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വരെ ഇത് വെല്ലുവിളിയാവുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചാൽ അത് ആരോഗ്യത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. എന്നാൽ അമ്പത് വയസ്സിനു ശേഷമുള്ള ആരോഗ്യ പ്രതിസന്ധിയിൽ പ്രധാനമായും വരുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം.
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് ഏതൊക്കെ തരത്തിൽ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട് എന്ന് ശ്രദ്ധിക്കാം. അമിതവണ്ണത്തിന് മാത്രം പ്രായം ഒരു തടസ്സമല്ല. അന്‍പതായാലും അറുപതായാലും എല്ലാം അതാണ് പ്രശ്‌നം. മധ്യവയസ്സില്‍ പ്രായം കൂടിയാല്‍ അതിനിരട്ടി പ്രായം കാണിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം.അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ലക്ഷ്യം കൊഴുപ്പ്
തടി കുറക്കാൻ ആദ്യം അറിഞ്ഞിരിക്കേണ്ടത് ശരീരത്തിലെ കൊഴുപ്പ് കുറക്കുക എന്നതായിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. കൊഴുപ്പ് കുറഞ്ഞാല്‍ തന്നെ നമ്മുടെ തടി കുറയും എന്നുള്ളതാണ്. എന്നാല്‍ എല്ലാ ദിവസവും സ്‌കെയില്‍ എടുത്ത് അളന്നു നോക്കേണ്ടതില്ല. അതുകൊണ്ടു തന്നെ കൊഴുപ്പ് അധികമുള്ള ഭക്ഷണം ഉപേക്ഷിക്കുന്നതാണ് നല്ലത്. അമിത കൊഴുപ്പ് നല്‍കുന്ന ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക
അമ്പത് വയസ്സില്‍ മാത്രമല്ല എപ്പോഴും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുന്നു. ഈ പ്രായത്തില്‍ എന്നല്ല ഏത് പ്രായത്തിലായാലും ധാരാളം വെള്ളം കുടിയ്ക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുകയും അതുവഴി ശരീരത്തെ ചെറുപ്പമാക്കി നിര്‍ത്തുകയും ചെയ്യും. അമിതവണ്ണവും കൊഴുപ്പും കുറക്കാൻ ഏറ്റവും അത്യാവശ്യമുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ധാരാളം വെള്ളം കുടിക്കേണ്ടത്.

വ്യായാമം സ്ഥിരമാക്കുക
നിങ്ങളുടെ ശരീരത്തെ ഏത് പ്രായത്തിലും ഫിറ്റ് ആക്കി നിര്‍ത്താനുള്ള ഏക ഉപാധിയാണ് വ്യായാമം. അതുകൊണ്ടു തന്നെ മസുലുകള്‍ക്ക് ബലം നല്‍കാനും കുടവയര്‍ കുറയ്ക്കാനും വ്യായാമം നല്ലൊരു ഉപാധിയാണ്. എന്നാല്‍ പ്രായമറിഞ്ഞ് വ്യായാമം ചെയ്യുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ വ്യായാമത്തിന്‍റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള പിശുക്കും കാണിക്കേണ്ടതില്ല.

കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക
പ്രോട്ടീന്റെ അഭാവം പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതുകൊണ്ടു തന്നെ ഭക്ഷണം വലിച്ചു വാരി കഴിക്കാതെ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഏത് പ്രായത്തിലായാലും ഇത് നമ്മുടെ ശരീരത്തെ കൂടുതല്‍ ചെറുപ്പമാക്കുന്നു. ഇത് ഏറ്റവും അധികം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

ക്ഷമ ഏറ്റവും വലിയ കാര്യം
ക്ഷമയും തടിയും തമ്മില്‍ എന്താണ് ബന്ധം എന്നു ചോദിക്കാം. എന്നാല്‍ നമുക്ക് പെട്ടെന്ന് ദേഷ്യം വരുമ്പോള്‍ നമ്മുടെ ശരീരത്തില്‍ അമിത കലോറി ഉത്പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ഇത് തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതിനാല്‍ ക്ഷമയോടു കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നുള്ളതാണ് ഏറ്റവും ആദ്യം വേണ്ടത്.

സ്ട്രെസ്സ് ഇല്ലാതിരിക്കുക
എപ്പോഴും സ്ട്രെസ്സ് ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടുതല്‍ ഫള്കസിബിള്‍ ആയി ഇരിയ്ക്കുക എന്നതാണ് ആദ്യം വേണ്ട ഗുണം. നമ്മള്‍ നമ്മുടെ ചെറിയ കാര്യങ്ങളില്‍ തന്നെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. ഇത് മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കുക. മാനസിക സന്തോഷം ലഭിക്കുന്നതിലൂടെ തന്നെ നമ്മുടെ അമിത വണ്ണത്തോട് നമുക്ക് വിട പറയാം.

പ്രായം പ്രശ്നമല്ല
ഒരിക്കലും പ്രായം ഒരു വലിയ പ്രതിസന്ധിയായി കാണേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ശ്രദ്ധിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം പ്രായമായി എന്ന ചിന്ത പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് ജീവിക്കണം.



Click it and Unblock the Notifications











