For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശരോഗങ്ങൾ ചില്ലറയല്ല, ഈ ലക്ഷണങ്ങൾ അറിയണം

|

ശ്വാസകോശ രോഗങ്ങള്‍ പുകവലിക്കുന്നവരിൽ മാത്രമാണ് ഉണ്ടാവുന്നത് എന്ന ധാരണ നിങ്ങളിൽ ഉണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം പുകവലിക്കാത്തവരിലും പലപ്പോഴും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നുണ്ട്. മലിനീകരണങ്ങൾ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന് വില്ലനായി മാറുന്ന ശ്വാസകോശ അനാരോഗ്യത്തെ എങ്ങനെ തിരിച്ചറിയണം എന്നുള്ളതാണ് ആദ്യത്തെ കാര്യം.

Most read:കുളിക്കിടയിൽ ഈ തെറ്റുകൾ അപകടം വിളിച്ച് വരുത്തുംMost read:കുളിക്കിടയിൽ ഈ തെറ്റുകൾ അപകടം വിളിച്ച് വരുത്തും

ശ്വാസകോശം പ്രവര്‍ത്തനരഹിതമാകാൻ പോവുകയാണ് എന്ന് കാണിയ്ക്കുന്നതിന് മുന്‍പ് തന്നെ പല തരത്തിലുള്ള സൂചനകളും ഇത് നല്‍കുന്നു. ഇത് തുടക്കത്തിൽ തന്നെ മനസ്സിലാക്കി നമുക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്ക് നമ്മൾ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങൾ ഇവയെല്ലാമാണ്.

 ശ്വാസതടസ്സമുണ്ടാകുന്നത് ശ്രദ്ധിക്കാം

ശ്വാസതടസ്സമുണ്ടാകുന്നത് ശ്രദ്ധിക്കാം

ശ്വാസകോശത്തിൻറെ ബുദ്ധിമുട്ടുകൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കാം. സാധാരണ ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ അത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ എന്ന് തന്നെ ഉറപ്പിക്കാം. അതുകൊണ്ട് ശരീരത്തിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാവുന്നതാണ്.

വിട്ടുമാറാത്ത ജലദോഷം

വിട്ടുമാറാത്ത ജലദോഷം

നിങ്ങൾക്ക് മഴക്കാലത്തും വേനൽക്കാലത്തും എല്ലാം ജലദോഷം മാറാതെ നിൽക്കുന്നുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാലാവസ്ഥയ്ക്കനുസരിച്ചല്ലാതെ എപ്പോഴും വിട്ടുമാറാത്ത ജലദോഷം ഉണ്ടെങ്കില്‍ അത് സി ഒ പി ഡിയുടെ ലക്ഷണമായിരിക്കും. ഓരോ ദിവസം ചെല്ലുന്തോറും നമുക്ക് വിട്ടുമാറാതെ ജലദോഷം ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ആണ് കാണിക്കുന്നത് എന്നതാണ് സത്യം.

കഫത്തില്‍ രക്തം കാണുന്നുവോ?

കഫത്തില്‍ രക്തം കാണുന്നുവോ?

ഇടക്കിടക്ക് കഫത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ നിങ്ങൾക്കുണ്ടെങ്കിൽ അതും അൽപം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്. ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങളുടെ തുടക്കമാകും പലപ്പോഴും ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഓരോ മാറ്റവും ശ്രദ്ധിച്ച് വേണം ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ തീരുമാനിക്കുന്നതിന്.

നെഞ്ചുവേദന എപ്പോഴും

നെഞ്ചുവേദന എപ്പോഴും

നിങ്ങളിൽ എപ്പോഴും നെഞ്ചുവേദന അനുഭവപ്പെടുന്ന അവസ്ഥയുണ്ടെങ്കിൽ അത് പ്രതിസന്ധികളുടെ ലക്ഷണമാണ്. ചുമക്കുമ്പോൾ ഓരോ കാര്യത്തിലും അൽപം ശ്രദ്ധ വേണം. കാരണം ഇതോടൊപ്പം നെഞ്ച് വേദന കൂടി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അൽപം ഗുരുതരമായ അവസ്ഥയാണ്. ചുമയ്ക്കുമ്പോഴും മറ്റും നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് ശ്വാസകോശരോഗ ലക്ഷണങ്ങളാണ് എന്നതാണ് സത്യം. അതുകൊണ്ട് ശ്രദ്ധിക്കണം.

ഗുരുതരമായ ചുമ

ഗുരുതരമായ ചുമ

എത്രയൊക്കെ മരുന്ന് കഴിച്ചിട്ടും നിങ്ങളിൽ ഗുരുതരമായ ചുമ അതുപോലെ തന്നെ ഉണ്ടെങ്കിൽ അതും ശ്രദ്ധിക്കണം. കാരണം അതിനർത്ഥം ശ്വാസകോശ അണുബാധ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട് എന്ന് തന്നെയാണ്. ഓരോ നിമിഷവും ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. സാധാരണ അവസ്ഥയിൽ പനിയും ജലദോഷവും വരുമ്പോള്‍ ചുമ വരും. എന്നാല്‍ രണ്ടാഴ്ചയില്‍ അധികം ചുമ തുടരുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

English summary

Warning Signs of Lung Disease

Here in this article we are listed some of the warning signs of lung disease, read on.
Story first published: Saturday, November 16, 2019, 18:02 [IST]
X
Desktop Bottom Promotion