Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
വൈറ്റമിന്‍D ഗുളിക ഉച്ചഭക്ഷണം കഴിഞ്ഞു കഴിയ്ക്കൂ
വൈറ്റമിന്‍D ഗുളിക ഉച്ചഭക്ഷണം കഴിഞ്ഞു കഴിയ്ക്കൂ
ഇന്നത്തെ കാലത്ത് പലരേയും ബാധിയ്ക്കുന്ന പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവെന്നു വേണം, പറയുവാന്‍. വെയിലേല്‍ക്കാതെ എസിയില്‍ ഭൂരിഭാഗം സമയവും ചെലവഴിയ്ക്കുന്ന ഇന്നത്തെ തലമുറയില്‍ ഈ പ്രശ്‌നം ഇന്നത്തെ കാലത്ത് ഏറെ വര്‍ദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്.
വൈററമിന്‍ ഡിയുടെ പ്രധാനപ്പെട്ട ഉറവിടം സൂര്യനാണ്. ഇതു കൊണ്ടു തന്നെ സൂര്യപ്രകാശം എല്‍ക്കുന്നതാണ് വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ ഏറെ നല്ലത്. കത്തുന്ന വെയിലില്‍ പോയി നില്‍ക്കണം, എന്നല്ല പറയുന്നത്. രാവിലെയും വൈകീട്ടും ഇളം വെയിലേറ്റാല്‍ മതിയാകും.
വൈറ്റമിന്‍ ഡി കുറവ് പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്. കുട്ടികളില്‍ ഉള്‍പ്പെടെ ഓട്ടിസം പോലുള്ള പല രോഗങ്ങള്‍ക്കും ഇതു പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. വൈറ്റമിന്‍ ഡി കുറവ് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
വൈറ്റമിന്‍ ഡി കുറവുണ്ടാക്കുന്ന പ്രധാന പ്രശ്‌നം ഇത് കാല്‍സ്യം കുറവിനു കൂടി കാരണമാക്കുമെന്നതാണ്. ശരീരത്തില്‍ എത്ര കാല്‍സ്യം എത്തിയാലും വൈറ്റമിന്‍ ഡി കുറവെങ്കില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യുവാന്‍ സാധിയ്ക്കില്ല. ഇത് എല്ലുകളുടെയും പല്ലിന്റെയുമെല്ലാം ആരോഗ്യം കളയുകയും ചെയ്യുന്നു. എന്നാല്‍ കാല്‍സ്യം കുറവുണ്ടാക്കുമെന്നതു മാത്രമല്ല, പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വൈറ്റമിന്‍ ഡി കുറവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നതാണ് വാസ്തവം.
വൈറ്റമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമെങ്കിലും ചില പ്രത്യേക ഭക്ഷണങ്ങളും വൈറ്റമിന്‍ ഡി സമ്പുഷ്ടം തന്നെയാണ്. മുട്ട മഞ്ഞ, അയില പോലുള്ള മീനുകള്‍, പാലുല്‍പന്നങ്ങള്‍, ലിവര്‍, ചീസ് എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണെന്നു വേണം, പറയുവാന്‍.
ഇതിനു പുറമേ വൈറ്റമിന്‍ ഡി കുറവുള്ളവര്‍ക്ക് ഇതിന്റെ സപ്ലിമെന്റുകള്‍ ഗുളിക രൂപത്തില്‍ നല്‍കാറുണ്ട്. അതായത് വൈറ്റമിന്‍ ഡി ഗുളികകള്‍. എന്നാല്‍ ഈ ഗുളികകള്‍ കഴിയ്ക്കുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അപകടമാകുകയും ചെയ്യും.
വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡിയുടെ കുറവ് എല്ലു സംബന്ധമായ പ്രശ്‌നങ്ങളല്ലാതെ ഹൃദയ പ്രശ്‌നങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികളില്‍ ബുദ്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു. ഡിമെന്‍ഷ്യ പോലുള്ള പല രോഗങ്ങള്‍ക്കും ഇതാണ് കാരണമാകുന്നത്. എന്നു കരുതി വെറുതെ വൈറ്റമിന്‍ ഡി ഗുളികകളോ സപ്ലിമെന്റുകളോ കഴിയ്ക്കരുത്. വൈറ്റമിന്‍ ഡി കുറവെങ്കില്‍ രക്തപരിശോധനയിലൂടെ അറിയം. ഇതു കുറവെങ്കില്‍ മാത്രമേ സപ്ലിമെന്റുകള്‍ കഴിയ്ക്കാവൂ.

സപ്ലിമെന്റുകള്‍
സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നത് എപ്പോഴും ഡോക്ടറുടെ ഉപദേശ പ്രകാരം തന്നെ വേണം താനും. എത്ര ഗ്രാം എന്നത് നിങ്ങളുടെ വൈറ്റമിന്‍ ഡി കുറവനുസരിച്ച് നല്ലൊരു ഡോക്ടര്‍ക്കു നിര്‍ദേശിയ്ക്കുവാന്‍ സാധിയ്ക്കും. പല ഘടകങ്ങളും കണക്കിലെടുത്താണ് വൈറ്റമിന്‍ ഡിയുടെ അളവ് നിര്‍ദേശിയ്ക്കുന്നത്. മറ്റ് രോഗാവസ്ഥകള്‍, കഴിയ്ക്കുന്ന മറ്റു മരുന്നുകള്‍, പ്രായം, താമസിയ്ക്കുന്ന സ്ഥലം, തൂക്കം തുടങ്ങിയ പല ഘടകങ്ങളും വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നിര്‍ദേശിയ്ക്കുമ്പോള്‍ ഡോക്ടര്‍മാര്‍ കണക്കിലെടുക്കും. ഇതനുസരിച്ചാണ് ഇവര്‍ ഇതിന്റെ അളവ് നിര്‍ണയിക്കുക. അതായത് പലര്‍ക്കും പല അളവാണ് എന്നതു വാസ്തവം. അല്ലാതെ ഒരു വീട്ടില്‍ വൈററമിന്‍ ഡി ഗുളികകള്‍ വാങ്ങിച്ച് ഇതിന്റെ കുറുള്ളവരും ഇല്ലാത്തവരും വൈറ്റമിന്‍ ഗുളിക എന്ന രീതിയില്‍ കഴിയ്ക്കരുത്. ഇത് മറ്റു പ്രശ്‌നങ്ങളുണ്ടാക്കാം. ഉദാഹരണത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ അളവ് വൈറ്റമിന്‍ ഡി ഉള്ളിലെത്തുന്നത് സ്ത്രീകളില്‍ എല്ലൊടിയുക പോലെയുള്ള അവസ്ഥകള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ഇതാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഗുളിക വാങ്ങരുതെന്നു പറയുന്നത്.

കൊഴുപ്പില്‍ അലിയുന്ന വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ഗുളിക കഴിയ്ക്കുന്നതിനും പ്രത്യേക സമയമാണ് കൂടുതല്‍ നല്ലത്. ഈ സമയവും കഴിയ്ക്കുന്ന ഭക്ഷണവും ബന്ധപ്പെട്ടു കിടക്കുന്നു. വൈറ്റമിന്‍ ഡി ഗുളികകള്‍ കൊഴുപ്പുള്ള ഭക്ഷണത്തിനൊപ്പം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയുവാന്‍. അതായത് ഇറച്ചി, മീന്‍, മുട്ട ഇതു പോലെ കൊഴുപ്പുളള ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് ഇത് ശരീരം പെട്ടെന്ന് ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു.
സാധാരണ നാം കൂടുതല്‍ കൊഴുപ്പള്ള ഭക്ഷണം കഴിയ്ക്കുക ഉച്ചയ്ക്കാണ്. രാത്രിയില്‍ മിത ഭക്ഷണമെന്നതാണ് ആരോഗ്യകരവും ആളുകള്‍ പിന്‍തുടരേണ്ടതും. ഇതാണ് ഉച്ച ഭക്ഷണത്തിനൊപ്പം വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയുവാന്‍ കാരണം ഇതാണ്. കാരണം നാം പലപ്പോഴും ഇറച്ചിയും മീനും ഇതുപോലെയുള്ള കൊഴുപ്പു ഭക്ഷണങ്ങളും കഴിയ്ക്കുന്നത് ഉച്ചയ്ക്കാകും. ഇവയ്‌ക്കൊപ്പം ഇതു കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ ശരീരത്തിന് ഇത് ഉപയോഗപ്രദമാക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ ഡി ഫാറ്റ് സോലുബിള്‍, അതായത് കൊഴുപ്പില്‍ പെട്ടെന്ന് അലിഞ്ഞു ചേരുന്ന വൈറ്റമിന്‍ എന്നതാണ് അടിസ്ഥാന കാരണമായി പറയാവുന്നത്. കൊഴുപ്പില്‍ അലിയുന്ന വൈറ്റമിന്‍ ഡി
ശരീരം വലിച്ചെടുക്കും. ഉച്ചയ്ക്കുള്ള ആഹാരം കഴിച്ച ശേഷം വൈറ്റമിന്‍ ഡി കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലിനൊപ്പം ഇതു കഴിയ്ക്കാം. ഇതല്ലെങ്കില്‍ അല്‍പം നെയ്യോ ചീസോ ബട്ടറോ എടുത്ത് ഇതിനൊപ്പം വേണം, ഇതു കഴിയ്ക്കാന്‍.

വെജിറ്റേറിയന്‍കാര്‍ക്കും
കൊഴുപ്പു ഭക്ഷണമെന്നു പറയുമ്പോള്‍ ഇറച്ചി, മീന്‍ എന്നിവ മാത്രമെന്നു കണക്കാക്കേണ്ട. വെജിറ്റേറിയന്‍കാര്‍ക്കും മററു കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ കഴിയ്ക്കാം. മാത്രമല്ല, ചില പ്രത്യേക വെജിറ്റേറിയന്‍ വിഭവങ്ങള്‍ വൈറ്റമിന്‍ ഡി സമ്പുഷ്ടവുമാണ്. പാലുല്‍പന്നങ്ങള്‍, സോയ ഉല്‍പന്നങ്ങള്‍, ബദാം, കൂണ്‍, ഓറഞ്ച് എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്. സപ്ലിമെന്റുകളേക്കാള്‍ ഗുണം ചെയ്യുക തികച്ചും പ്രകൃതി ദത്ത രീതിയില്‍ വൈറ്റമിന്‍ ഡി ലഭ്യമാക്കുന്നതാണ്. സൂര്യപ്രകാശം മുതല്‍ ഭക്ഷണം വരെ ഇതിനു്ള്ള വഴികളാക്കി എടുക്കാം.

രാവിലെ
രാവിലെ 7-11 വരെയുള്ള വെയിലാണ് വൈറ്റമിന്‍ ഡി കുറവ് പരിഹരിയ്ക്കാന്‍ നല്ലത്. വൈകീട്ടാണെങ്കില്‍ 5 മുതലുള്ള വെയിലു കൊള്ളുക. നിറത്തിന്റെ അടിസ്ഥാനത്തില്‍ വെയിലു കൊള്ളേണ്ട അളവും വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. നല്ല നിറമുള്ളവരെങ്കില്‍ 20 മിനിറ്റ് വെയില്‍ കൊണ്ടാല്‍ മതിയാകും. ഇരു നിറമെങ്കില്‍ 35 മിനിറ്റ് വെയില്‍ കൊണ്ടാല്‍ മതിയാകും. എന്നാല്‍ കറുത്ത നിറമുള്ളവരില്‍ 45-50 മിനിറ്റു വരെ വെയില്‍ കൊണ്ടാലാണ് വൈറ്റമിന്‍ ഡി ഫലപ്രദമാകുക.



Click it and Unblock the Notifications











