For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരണമില്ലാതെ തടി കുറയുന്നുവോ, കാരണവും പരിഹാരവും

|

അമിതവണ്ണവും കുടവയറും പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ തടി കൂടുന്നത് മാത്രമല്ല തടി കുറയുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. തടി കുറക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും ഏത് ത്യാഗം ചെയ്യുന്നതിനും തയ്യാറാണ് പലരും. എന്നാല്‍ അതിന് വേണ്ടി കഷ്ടപ്പെടുമ്പോള്‍ അതിന് വിപരീതമായ കാര്യങ്ങള്‍ സംഭവിച്ചാലോ?

തടി കുറക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണ നിയന്ത്രണം ഇല്ലാതെ വ്യായാമം ചെയ്യാതെ യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഇല്ലാതെ നിങ്ങളുടെ തടി കുറയുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളുടെ തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യപരമായ പ്രശ്‌നങ്ങളുടെ തുടക്കമാണ് പലപ്പോഴും അസാധാരണമായി തടി കുറയുന്നത്.

<strong>Most read: കൊളസ്‌ട്രോളിന് പരിഹാരം കാന്താരിയില്‍</strong>Most read: കൊളസ്‌ട്രോളിന് പരിഹാരം കാന്താരിയില്‍

എന്നാല്‍ ചിലരില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതെ തന്നെ പലരുടേയും തടി കുറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ എന്താണ് കാരണം എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളേക്കാള്‍ ഉപരി അതിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗമാണ് ശ്രദ്ധിക്കേണ്ടത്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 തടി കുറയുന്നതിന്റെ കാരണം

തടി കുറയുന്നതിന്റെ കാരണം

തടി വര്‍ദ്ധിക്കുന്നതിന്റെ കാരണം നമുക്കെല്ലാം അറിയാവുന്ന ഒന്നാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നമ്മള്‍ അമിതമായി മെലിഞ്ഞ് പോവുന്നുണ്ട്. അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണ് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. അവയെക്കുറഇച്ച് നോക്കാം.

പ്രമേഹം

പ്രമേഹം

പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ വളരെ കൂടുതലാണ് എങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. ഇത്തരക്കാരില്‍ അസാധാരണമായ വിധത്തില്‍ തടി കുറയുന്നതിന് കാരണമാകുന്നുണ്ട്. തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്. കൃത്യമായ അളവില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്തുന്നുണ്ട്. ഇത് അമിതമായി തടി കുറയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം

തടി കുറയുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളും ഏറ്റക്കുറച്ചിലുകളും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇതോടൊപ്പം നിങ്ങളുടെ തടി കുറയുന്ന അവസ്ഥയും ഉണ്ടെങ്കില്‍ അത് ഭയക്കേണ്ടതാണ്. ഹൈപ്പോതൈറോയ്ഡിസം നിങ്ങളെ പിടികൂടിയിട്ടുണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം.

<strong>Most read:വയറ്റിനകത്തെ അസ്വസ്ഥതകള്‍ക്ക് ഉടനടി പരിഹാരം</strong>Most read:വയറ്റിനകത്തെ അസ്വസ്ഥതകള്‍ക്ക് ഉടനടി പരിഹാരം

 ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും അമിതവണ്ണത്തിന് പകരം അമിതമായി തടി കുറയുന്നതിന് കാരണമാകുന്നുണ്ട്. ഭക്ഷണത്തോടുള്ള വിരക്തിയും നിങ്ങളെ തടി കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഉറക്കത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതും തടി കുറയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വിരകളുടെ ഉപദ്രവം ശ്രദ്ധിക്കണം

വിരകളുടെ ഉപദ്രവം ശ്രദ്ധിക്കണം

വിരകളുടെ ഉപദ്രവം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പെട്ടെന്നുള്ള തടി കുറയാനും ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നു. നിരവധി തരത്തിലുള്ള വിരകളാണ് നമ്മുടെ ശരീരത്തില്‍ കുടിയേറി പാര്‍ക്കുന്നത്. ആദ്യം തന്നെ ഇത് തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ഇവര്‍ തടിക്കുകയില്ല. മാത്രമല്ല ഇവരില്‍ ദിവസം ചെല്ലുന്തോറും തടി കുറഞ്ഞ് വരുന്ന അവസ്ഥയുണ്ടാവുകയാണ് ചെയ്യുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ എത്രത്തോളം നമ്മുടെ സമാധാനം കെടുത്തുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ വണ്ണം കുറഞ്ഞ് വരുന്നു. പല തരത്തിലുള്ള കാന്‍സറുകളാണ് ഉള്ളത്. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുടെയെല്ലാം പ്രധാന ലക്ഷണങ്ങളാണ് ശരീരഭാരം കുറയുന്നത്. അതുകൊണ്ട് യാതൊരു വിധത്തിലുള്ള വ്യായാമവും നിയന്ത്രണവും ഇല്ലാതെ ഭാരം കുറയുന്നതിന് ഈ ഗുരുതര കാരണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുടലിലെ പ്രശ്നങ്ങള്‍

കുടലിലെ പ്രശ്നങ്ങള്‍

കുടലിലെ പ്രശ്നങ്ങള്‍ കൊണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് തടി കുറയുന്നത്. കുടലിലെ വ്രണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൊണ്ട് തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങള്‍ എല്ലാം തടി കുറക്കുന്ന കാരണങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരമാണ് നാം കണ്ടെത്തേണ്ടത്.

 കൂടുതല്‍ ഭക്ഷണം കഴിക്കുക

കൂടുതല്‍ ഭക്ഷണം കഴിക്കുക

കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല എന്ന് ഉറപ്പാണെങ്കില്‍ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ചോറ് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കലോറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇത് അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

 വെള്ളം ധാരാളം വേണ്ട

വെള്ളം ധാരാളം വേണ്ട

അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് പകരം കൂടി വെള്ളം കുടിച്ച് തടി കുറക്കുന്നതിന് ശ്രമിക്കുന്നു. എന്നാല്‍ കാരണമില്ലാതെ വണ്ണം കുറയുന്നവരില്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് അല്‍പം കുറക്കുക. അതിലുപരി വിശക്കുമ്പോള്‍ എല്ലാം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും വയറു നിറഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക.

പ്ലേറ്റ് വലുതാക്കുക

പ്ലേറ്റ് വലുതാക്കുക

പ്ലേറ്റ് വലുതാക്കുക എന്ന് പറഞ്ഞാല്‍ ഒരിക്കലും കഴിക്കുന്ന പ്ലേറ്റ് വലുതാക്കുക എന്നതല്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്ലേറ്റിന്റെ വലിപ്പം വര്‍ദ്ധിക്കുന്നത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 പ്രോട്ടീന്‍ ഷേക്ക്

പ്രോട്ടീന്‍ ഷേക്ക്

പ്രോട്ടീന്‍ ഷേക്ക് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് അസാധാരണമായ തടി കുറയുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ഇടക്ക് പ്രോട്ടീന്‍ ഷേക്ക് കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും തടിക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

treatment for unexplained weight loss

In this article we explains some treatment for unexplained weight loss. Read on.
Story first published: Friday, May 24, 2019, 16:04 [IST]
X
Desktop Bottom Promotion