വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ

ചൂടുകൊണ്ട് എരിപൊരി സഞ്ചാരമെടുക്കുകയാണ് നാമിന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. ധാരാളം ദാഹശമനികള്‍ നമ്മുടെ ആരോഗ്യത്തിന് ഈ വേനല്‍ക്കാലത്ത് കുളിരേകുന്നുണ്ടെങ്കിലും ഇതെല്ലാം ആരോഗ്യമുള്ളതാണോ എന്ന് കൂടി ഉറപ്പ് വരുത്തേണ്ട ബാധ്യത നമുക്കുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അലംഭാവം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഈ വേനലില്‍ കുളിരേകുന്നതിന് വേണ്ടി ചില പാനീയങ്ങള്‍ സഹായിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന കാര്യത്തില്‍ മാത്രമേ നമുക്കല്‍പം സംശയമുള്ളൂ.

വേനല്‍ക്കാലത്ത് ഭക്ഷണത്തേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് തന്നെ വെള്ളം കുടിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ തണുത്തതെന്തെങ്കിലും കഴിക്കാം എന്ന് കരുതുമ്പോള്‍ അത് എന്ത് വേണം എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ശരീരത്തില്‍ നിന്ന് അധികമായി ജലാംശം നഷ്ടപ്പെടുന്ന ഒരു കാലാവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന കുപ്പിയില്‍ നിറച്ച ശീതള പാനീയങ്ങള്‍ ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് നല്‍കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

ശീതള പാനീയങ്ങള്‍ എന്നുദ്ദേശിക്കുമ്പോള്‍ അത് തണുത്തത് എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്. അത് എന്ത് പാനീയമാണ് എന്നത് നമുക്ക് തീരുമാനിക്കാം. എപ്പോഴും ആരോഗ്യത്തിന് ഗുണം നല്‍കുന്ന പാനീയങ്ങള്‍ മാത്രമാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അവ എന്താണെന്നതാണ് ശ്രദ്ധിക്കേണ്ടത്. വേനല്‍ക്കാലം കുളിരേകുന്നതിന് സഹായിക്കുന്ന ഈ പാനീയങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്നതും നോക്കാം.

 മാങ്ങ ജ്യൂസ്

മാങ്ങ ജ്യൂസ്

മാങ്ങ ധാരാളം ലഭിക്കുന്ന ഒരു സമയമാണ് ഇത്. അതുകൊണ്ട് തന്നെ മാങ്ങ ജ്യൂസ് ആക്കി കഴിക്കുന്നതും വളരെ എളുപ്പത്തില്‍ നടക്കുന്ന ഒന്നാണ്. മാങ്ങ ജ്യൂസ് ആക്കി അതില്‍ അല്‍പം ഇഞ്ചി നീര് വേണമെന്നുണ്ടെങ്കില്‍ ചേര്‍ത്ത് കഴിച്ച് നോക്കൂ. ഇതിനോട് കിടപിടിക്കുന്ന യാതൊരു ജ്യൂസും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. അത്രക്ക് ആരോഗ്യഗുണങ്ങളും മാങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഇത് വേനലില്‍ തളരാതിരിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്.

പച്ചമാങ്ങ

പച്ചമാങ്ങ

പഴുത്ത മാങ്ങ മാത്രമല്ല പച്ചമാങ്ങയും നമുക്ക് ജ്യൂസ് ആക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പഴുത്ത മാങ്ങയേക്കാള്‍ അല്‍പം കൂടി കൂടുതലാണ് എന്നതാണ് സത്യം. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന വേനല്‍ക്കാല രോഗങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് പച്ചമാങ്ങ ജ്യൂസ് മികച്ചതാണ്. ഏത് ആരോഗ്യ പ്രതിസന്ധിയിലും തളരാതെ അതിനെതിരെ പൊരുതുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് പച്ചമാങ്ങ ജ്യൂസ്. അതുകൊണ്ട് സ്ഥിരമായി തന്നെ വേണമെന്നുണ്ടെങ്കില്‍ പച്ചമാങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് അത്രക്കധികം ആരോഗ്യ ഗുണമാണ് നമുക്ക് നല്‍കുന്നത്.

 സംഭാരം

സംഭാരം

സംഭാരത്തിന്റെ കാര്യം ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കുന്നതല്ല. സംഭാരം കുടിക്കുന്നതിലൂടെ ഇല്ലാതായിപോയ ഉഷാറും എനര്‍ജിയും എല്ലാം നമുക്ക് തിരിച്ച് കിട്ടുന്നു. വേനല്‍ക്കാലത്ത് മാത്രമല്ല അല്ലെങ്കിലും സ്ഥിരമാക്കാവുന്ന ഒന്നാണ സംഭാരം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വേനലില്‍ ഇതിന്റെ ഗുണം ശരിക്കും അമൃത് പോലെ തന്നെയാണ്. അത്രക്ക് ആരോഗ്യഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലആരോഗ്യ പ്രതിസന്ധികള്‍ക്കും മികച്ച ഒരു ഒറ്റമൂലിയാണ് സംഭാരം.

 ഇളനീര്

ഇളനീര്

ഇളനീരിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. കാരണം യാതൊന്നും ശ്രദ്ധിക്കാതെ തന്നെ നമുക്ക് കഴിക്കാവുന്ന ഒന്നാണ് ഇളനീര്. അത്രക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമാണ് ഇതിലടങ്ങിയിട്ടുള്ളത്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് ഇളനീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് സംശയിക്കാതെ നമുക്ക് ഇളനീര് ഉപയോഗിക്കാം. വേനല്‍ക്കാലത്ത് വാടാതിരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇളനീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇളനീര് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.

 കരിമ്പിന്‍ ജ്യൂസ്

കരിമ്പിന്‍ ജ്യൂസ്

കരിമ്പിന്‍ ജ്യൂസും ഇത്തരത്തില്‍ വേനല്‍ക്കാല പാനീയങ്ങളില്‍ സംശയമില്ലാതെ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. കരിമ്പിന്‍ ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. കരിമ്പിന്‍ ജ്യൂസ് വേനല്‍ക്കാലത്ത് സ്ഥിരമായി കഴിക്കാന്‍ സാധിക്കുന്ന ഒരു പാനീയമാണ്. ഏത് ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും മികച്ച് നില്‍ക്കുന്ന പാനീയങ്ങളുടെ കൂട്ടത്തില്‍ എന്നും മികച്ചതാണ് കരിമ്പിന്‍ ജ്യൂസ്.

 പച്ച മോര്

പച്ച മോര്

സംഭാരം വേനല്‍ക്കാലത്ത് ഏറ്റവും നല്ലതാണ് എന്ന് നമുക്കറിയാം. എന്നാല്‍ സംഭാരത്തിന് പകരം ഒരു ഗ്ലാസ്സ് മോര് കുടിച്ചാലും ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നു. അല്‍പം ഉപ്പിട്ടോ അല്ലാതെയോ വേനല്‍ക്കാലത്ത് ഒരു ഗ്ലാസ്സ് മോര് കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് മോര് ശീലമാക്കി നോക്കൂ, വേനലിലെ തളര്‍ച്ചയും ക്ഷീണവും എല്ലാം മോര് മാറ്റും എന്നത് സത്യം.

 ബാര്‍ലി വെള്ളം

ബാര്‍ലി വെള്ളം

ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെയും വേനല്‍ക്കാലം നമുക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോകാവുന്നതാണ്. അതിന് വേണ്ടി ബാര്‍ലി വെള്ളം കുടിക്കാവുന്നതാണ്. ഇത് ഏത് പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം നല്‍കി ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നതിന് സഹായിക്കുന്നു. ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും വേനല്‍ക്കാലത്തുണ്ടാവുന്ന ക്ഷീണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബാര്‍ലി വെള്ളം.

 നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

ഒരു ഗ്ലാസ്സ് നാരങ്ങവെള്ളത്തിനും നമ്മുടെ ക്ഷീണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഒരു കാരണവശാലും നാരങ്ങ വെള്ളത്തെ ഒഴിവാക്കരുത്. ഇത് നല്‍കുന്ന എനര്‍ജി എന്ന് പറഞ്ഞാല്‍ അത് ചില്ലറയല്ല. അത്രക്കും ആരോഗ്യഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും മികച്ച ഗുണത്തിനും സഹായിക്കുന്നുണ്ട് നാരങ്ങ വെള്ളം. അതുകൊണ്ട് തന്നെ സംശയം ഇല്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധിയും പരിഹരിക്കുന്നതിനും വേനല്‍ക്കാല ക്ഷീണം അകറ്റുന്നതിനും മികച്ചതാണ് തണ്ണിമത്തന്‍. ഇത് ഏത് വിധത്തിലും ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നു. തണ്ണിമത്തന്‍ ധാരാളം ലഭിക്കുന്ന ഒരു സീസണ്‍ ആണ് ഇത്. ജ്യൂസ് ആക്കിയും അല്ലാതേയും കഴിക്കാവുന്നതും ആണ്.

പാഷന്‍ഫ്രൂട്ട് ജ്യൂസ്

പാഷന്‍ഫ്രൂട്ട് ജ്യൂസ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികളും പെട്ടെന്ന് പരിഹരിക്കുന്നതിനും വേനലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷ നേടുന്നതിനും സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട് ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും നമുക്ക് പരിഹാരം കാണാവുന്നതാണ്. വേനലില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് പലപ്പോഴും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

X
Desktop Bottom Promotion