For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതു വേദനയും മാറ്റും ഔഷധവീര്യമുള്ള അദ്ഭുതച്ചോറ്

ഏതു വേദനയും മാറ്റും ഔഷധവീര്യമുള്ള അദ്ഭുതച്ചോറ്

|

ശരീരത്തിന് ആകെ വേദന, അവിടെ വേദന, ഇവിടെ വേദന എന്നെല്ലാം പലരും പരാതി പറയുന്നതു കേള്‍ക്കാം. ശരീര വേദനകള്‍ക്കു കാരണം പലതുണ്ടാകാം, ഇതില്‍ ചില പ്രത്യേക അസുഖങ്ങളും വ്യാായാമം പോലുള്ള ചില താല്‍ക്കാലിക കാരണങ്ങളുമെല്ലാം പെടുന്നു.

ശരീരത്തിലെ വേദനകള്‍ അകറ്റാന്‍ പലപ്പോഴും പെയിന്‍ കില്ലറുകളെ ആശ്രയിക്കുന്ന പലരുമുണ്ട്. വേദന വന്നാല്‍ എളുപ്പത്തിലുള്ള പരിഹാര വഴി. ഇതു ഫലം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇതു വരുത്തി വയ്ക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ ഏറെയുണ്ട്. മറ്റു പല അസുഖങ്ങളും ഇതിലൂടെ വിലയ്ക്കു വാങ്ങുകയാണ് ചെയ്യുന്നത്.

വേദനകള്‍ അകറ്റാന്‍ തികച്ചും നാടന്‍ വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില പ്രത്യേക വഴികള്‍. നമ്മുടെ അടുക്കളയില്‍ തയ്യാറാക്കുന്ന ഒരു പ്രത്യേക ചോറ് ഇതിനുള്ള ഒരു പരിഹാരമാണ്. നാടന്‍ ഔഷധക്കൂട്ടുകള്‍ കൊണ്ട് തയ്യാറാക്കുന്ന ഒരു പ്രത്യേക ചോറ്. വേദനയകറ്റാന്‍ സഹായിക്കുന്ന ഈ പ്രത്യേക ചോറിനെ കുറിച്ച്, ഇത് എങ്ങനെ തയ്യാറാക്കുമെന്നതിനെ കുറിച്ചറിയൂ,

അരി, ഉലുവ, തേങ്ങ, ചെറിയുള്ളി

അരി, ഉലുവ, തേങ്ങ, ചെറിയുള്ളി

അരി, ഉലുവ, തേങ്ങ, ചെറിയുള്ളി എന്നിവയാണ് ഇതിനു വേണ്ടത്. ഒരു കിലോ അരി, ഒരു തേങ്ങ ചിരകിയത്, ഒരു കപ്പ് ചെറിയുള്ളി തൊലി കളഞ്ഞത്, ഉലുവ രണ്ടു മൂന്നു സ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്. അരി എടുക്കുന്നതിന് അനുസരിച്ച് ബാക്കി ചേരുവകളില്‍ വ്യത്യാസം വരുത്താം.

ഇതിലെ ചേരുവകള്‍

ഇതിലെ ചേരുവകള്‍

ഇതിലെ ചേരുവകള്‍ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയാണ്. തേങ്ങ വയറിന് നല്ലതാണ്. നാരുകള്‍ അടങ്ങിയ ഇത് കുടല്‍ ആരോഗ്യത്തിനു മികച്ചതാണ്. ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പു കൂടിയാണിത്. ഉലുവയും പാചകത്തിന് ഉപയോഗിയ്ക്കുന്ന ചേരുവ എന്നതിലും ഉപരിയായി നല്ലൊരു മരുന്നു കൂടിയാണ്. ഇതിന്റെ കയ്പു തന്നെ ഇതിന് പ്രമേഹത്തിനു്ള്ള നല്ലൊരു മരുന്നായി മാറ്റുന്നു. വയറിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം മികച്ചതാണ് ഇത്.

ചെറിയുള്ളി

ചെറിയുള്ളി

ചെറിയുള്ളി നല്ലൊരു വേദന സംഹാരിയാണ്. ഇതും ഉപ്പും ചേര്‍ത്തു കഴിയ്ക്കുന്നതു തന്നെ ശരീര വേദനകള്‍ മാറാന്‍ അത്യുത്തമമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍, സള്‍ഫര്‍ എന്നിവയടങ്ങിയ ഇത് ക്യാന്‍സര്‍, പനി, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിയ്ക്കുവാന്‍ മികച്ചതാണ്.

അരി നല്ല പോലെ കഴുകി

അരി നല്ല പോലെ കഴുകി

അരി നല്ല പോലെ കഴുകി വെള്ളം പൂര്‍ണമായി കളഞ്ഞെടുക്കുക. ഇതിലേയ്ക്ക് ബാക്കിയെല്ലാ ചേരുവകളും ഇടുക. ഇതില്‍ ചെറിയ ഉള്ളി അരിഞ്ഞാണ് ഇടേണ്ടത്. ഉലുവ രണ്ടു മൂന്നു ടീസ്പൂണ്‍ ചേര്‍ക്കാം. ഇതില്‍ ലേശം ഉപ്പും പാകത്തിനു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. കയ്യു കൊണ്ട് നല്ല പോലെ ഞെരടിക്കൊടുക്കുന്നതാണ് നല്ലത്. ഇതിലെ എല്ലാ പോഷകങ്ങളും അരിയിലേയ്ക്കാകാന്‍ വേണ്ടിയാണിത്.

ഇതിലേയ്ക്ക്

ഇതിലേയ്ക്ക്

ഇതിലേയ്ക്ക് ഇതിന്റെ ഇരട്ടി വെള്ളം ഒഴിയ്ക്കുക. അതായത് അരിയുടെ ഇരട്ടി വെള്ളം. വേവിന്റെ അനുസരിച്ച് വെള്ളം ഒഴിയ്ക്കുക. ഇതിലേയ്ക്ക് അല്‍പം കറുവാപ്പട്ട, ഏലയ്ക്ക എന്നിവയും ചേര്‍ക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. വെളിച്ചെണ്ണയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചോറിന് നിറം ലഭിയ്ക്കാനും ചോറ് കട്ട കെട്ടാതിരിയ്ക്കാനും ഈ വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. സാധാരണ ചോറുണ്ടാക്കുമ്പോഴും ഇതു പ്രയോഗിയ്ക്കാം. വെളിച്ചെണ്ണ ചേര്‍ക്കുന്നത് ചോറിലെ കൊഴുപ്പിനെ കുറയ്ക്കുന്ന ഒന്നു കൂടിയാണ്. അതായത് ചോറുണ്ടു തടി കൂടുന്നത് ഒഴിവാക്കാം.

ഈ ചോറ്

ഈ ചോറ്

ഈ ചോറ് പാകത്തിനു വേവിയ്ക്കാം. ഇത് കഴിയ്ക്കുന്നത് ശരീരത്തിലെ വേദനകള്‍ അകറ്റാന്‍ നല്ലതാണെന്നു മാത്രമല്ല, മരുന്നു ഗുണം ഏറെയുളള ഒരു ചോറു കൂടിയാണ് ഇത്. ഇതില്‍ ചേര്‍ക്കുന്ന എല്ലാ ചേരുവകളും ഔഷധ ഗുണമുള്ളതിനാല്‍ പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്.

ശരീരവേദനയുള്ളവര്‍

ശരീരവേദനയുള്ളവര്‍

ശരീരവേദനയുള്ളവര്‍ ഇതു വേണമെങ്കില്‍ ദിവസവും രണ്ടു നേരം കഴിയ്ക്കാം. ശരീര വേദനയ്ക്കു മാത്രമല്ല, പ്രമേഹം, കൊളസ്‌ട്രോള്‍, അമിത വണ്ണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത്തരം ചോറു പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. തടി കൂടാതെ ചോറുണ്ണാനുള്ള വഴി കൂടിയാണിത്. ചിലയിടങ്ങളില്‍ ഈ ചോറ് തേങ്ങാച്ചോറ് എന്നും അറിയപ്പെടുന്നുണ്ട്. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കി കഴിയ്ക്കാവുന്ന ഈ ചോറ് വെറും ചോറല്ല, ഔഷധ ഗുണമു്ള്ള അദ്ഭുതച്ചോറാണ്. ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിലെ തേങ്ങയും ഉലുവയും ചെറിയുള്ളിയുമെല്ലാം തന്നെ ഈ പ്ര്‌ത്യേക ഗുണങ്ങള്‍ നല്‍കുന്നവയാണ്.

English summary

Special Medicinal Rice That Works As Pain Killer

Special Medicinal Rice That Works As Pain Killer, Read more to kn ow about this Medicinal Rice,
Story first published: Monday, July 22, 2019, 12:27 [IST]
X
Desktop Bottom Promotion