Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
6 നാരങ്ങ 1 ആഴ്ചയും, വയറു കുറയാന്‍ ഈ വഴി
6 നാരങ്ങ 1 ആഴ്ചയും, വയറു കുറയാന്‍ ഈ വഴി
ചാടുന്ന വയര്‍ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. ഇതിനേക്കാളുപരി ആരോഗ്യ പ്രശ്നവും. വയര്‍ ചാടുന്നത് ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ ദോഷം വരുത്തും. ഇരിക്കാനും നില്‍ക്കാനും കിടക്കാനുമുള്ള ബുദ്ധിമുട്ട്. ഏതു വസ്ത്രമിട്ടാലും ചാടി നില്ക്കുന്ന വയര്‍.
വയറിലെ കൊഴുപ്പ് മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമായ ഒന്നാണ്. വന്നു ചേരാന്‍ എളുപ്പവും പോകാന്‍ ഏറെ പ്രയാസവും. മാത്രമല്ല, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഏറ്റവും വേഗം വഴിയൊരുക്കാന്‍ സാധിയ്ക്കുന്ന കൊഴുപ്പാണിത്.
വയറ്റിലെ കൊഴുപ്പു നീക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തികച്ചും പ്രകൃതിദത്തമായ വഴികള്‍ പരീക്ഷിയ്ക്കുന്നതാകും, ഏറെ നല്ലത്. കൃത്രിമ വഴികള്‍ പലതും കാണാം. ഇത്ര ദിവസത്തിനുള്ളില്‍ ഒതുങ്ങിയ വയര്‍ നല്‍കുമെന്ന് അവകാശപ്പെട്ട് വരുന്ന പത്രപ്പരസ്യങ്ങള്‍ ധാരാളം. ഇതല്ലാതെ ലിപോസക്ഷന് പോലെ ചില സര്‍ജറി വഴികളുമുണ്ട്.
എന്നാല്‍ ഏതു കാര്യത്തിലും കൃത്രിമ വഴികള്‍ ദോഷം ചെയ്യുമെന്നു പറയുന്നതു പോലെ വയര്‍ കുറയ്ക്കുന്ന കാര്യത്തിലും ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നത് ഏറെ ദോഷം ചെയ്യും. വയര്‍ ഒരുപക്ഷേ കുറഞ്ഞേക്കാം. പകരം മറ്റ് ഒരു പിടി രോഗാവസ്ഥകള്‍ ഉണ്ടായേക്കാം.
ഇതിനെല്ലാം പ്രതിവിധിയാണ് വീട്ടില്‍ ചെയ്യാവുന്ന, വളരെ സിംപിളായ വീട്ടുവൈദ്യങ്ങള്‍. പ്രയോജനം നല്‍കും എന്നു മാത്രമല്ല, ഫലം ഉറപ്പു നല്‍കുകയും ചെയ്യും. നാം അല്പം നിശ്ചയ ദാര്‍ഢ്യത്തോടെ കൃത്യമായി ചെയ്യണം എന്നു മാത്രം.
വയര്‍ കുറയ്ക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നതു തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വെറുംവയറ്റിലെ ചെറൂചൂടു നാരങ്ങാവെള്ളം വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. പൊതുവേ പ്രചാരം നേടിയിട്ടുള്ള ഒന്ന്. ഇതല്ലാതെയും പല തരത്തിലും നാരങ്ങ വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം.
വയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ചെറുനാരങ്ങ. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ചെറുനാരങ്ങ ഏറെ ഉപയോഗ പ്രദമാണ്. പല രോഗങ്ങള്‍ക്കുള്ള പ്രകൃതി ദത്ത പരിഹാര വഴിയാണ് കുഞ്ഞന്‍ ചെറുനാരങ്ങ എന്നു വേണം, പറയാന്‍.
ചെറുനാരങ്ങ കൊണ്ട് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക രീതിയെക്കുറിച്ചറിയൂ, ഇതിനൊപ്പം ഭക്ഷണ നിയന്ത്രണവും ഏറെ പ്രധാനമാണ്. എങ്കിലേ പ്രയോജനം ലഭിയ്ക്കൂ.
ആറു ചെറുനാരങ്ങയും 7 ദിവസവും, അതായത് ഒരു ആഴ്ചയുമാണ് ഇതിനായി വേണ്ടത്.

ചെറുനാരങ്ങ
ചെറുനാരങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ ഒന്നല്ല, പലതാണ്. ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്സിഡന്റുകളുടെ ഗുണം നല്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പുമെല്ലാം അകറ്റുന്നു. ഇതു വഴി ലിവര്‍, കിഡ്നി പ്രവര്‍ത്തനവും നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ടോക്സിനുകള്‍ അടിഞ്ഞു കൂടുന്നത് പല അസുഖങ്ങള്‍ക്കുമൊപ്പം തടി വര്‍ദ്ധിയ്ക്കാനുള്ള പ്രധാന കാരണം കൂടിയാണ്.

ദഹനം
ദഹനം മെച്ചപ്പെടുത്തുന്നതാണ് മറ്റൊരു ഗുണം. ദഹനം മെച്ചപ്പെട്ടാല്‍ തന്നെ നമ്മുടെ ശരീരത്തിലെ അനാവശ്യ വസ്തുക്കള്‍ പുറന്തള്ളപ്പെടും. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കുമെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും സാധിയ്ക്കും. ഇതെല്ലാം തന്നെ വയര്‍ ചാടുന്നതു കുറയ്ക്കുന്നതിനുളള പ്രധാന വഴികളാണ്.

ശരീരത്തിന്റെ അപചയ പ്രക്രിയ
ശരീരത്തിന്റെ അപചയ പ്രക്രിയ ശരിയല്ലാത്തതാണ് പലപ്പോഴും ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണം. അപചയ പ്രക്രിയ ശക്തിപ്പെട്ടാല്‍ തന്നെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളപ്പെടും. തടി കുറയ്ക്കാന്‍ വേണ്ട അവശ്യം പ്രക്രിയയമാണ് അപചയ പ്രക്രിയ. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു പുറന്തള്ളുവാന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി തന്നെയാണ് ഇതിനു സഹായിക്കുന്നത്. ഇതിലെ സിട്രിക് ആസിഡും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നു തന്നെയാണ.്

തേന്‍, കര്‍പ്പൂര തുളസി
തേന്‍, കര്‍പ്പൂര തുളസി എന്നിവയും ഈ പ്രത്യേക കൂട്ടില്‍ ഉപയോഗിയ്ക്കുന്നുണ്ട്. നാരങ്ങയ്ക്കൊപ്പം തന്നെ തടിയും വയറും കുറയ്ക്കാന്‍ പ്രയോജന പ്രദമായ ഒന്നാണ് തേന്‍. പ്രത്യേകിച്ചം ചെറുതേന്‍. അതായത് ചെറിയ തേനീച്ചയില്‍ നിന്നെടുക്കുന്ന തേന്‍. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു പുറന്തള്ളുന്നു. ഇതു വഴി ശരീരത്തിലെ തടി കുറയുന്നു. നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ് തേന്‍. ഇതും തടി കുറയ്ക്കാനുള്ള ഇതിന്റെ ഗുണഫലങ്ങള്‍ ഇരട്ടിപ്പിയ്ക്കുന്ന ഒന്നാണ്.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി പ്രത്യേക ഗന്ധവും സ്വാദുമുള്ള ഒന്നാണ്. തുളസി വര്‍ഗത്തില്‍ പെട്ടെ ഇത് വെള്ളത്തിലിട്ടു കുടിച്ചാല്‍ തന്നെ പല തരത്തിലെ ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇലയുടെ ഗുണം ഒത്തിണങ്ങിയ ഇതും ആന്റി ഓക്സിഡന്റ് ഗുണങ്ങളാന് സമ്പുഷ്ടമാണ്.

ഇതിനൊപ്പം
ആറു ചെറുനാരങ്ങയുടെ നീരാണ് ഈ പ്രത്യേക പാനീയത്തിനു വേണ്ടത്. ഇതിനൊപ്പം 8 ഗ്ലാസ് വെള്ളം, അരക്കപ്പ് തേന്‍, കര്‍പ്പൂര തുളസിയുടെ ഒരു പിടി ഇല എന്നിവയും ഇതിനു വേണം.

ഒരു പാത്രത്തില്‍
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തണുക്കാന്‍ വയ്ക്കുക. പിന്നീട് ഇതില്‍ പുതിനയില, നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചത് എന്നിവ ചേര്‍ത്തിളക്കണം. ഇതു രണ്ടു മിനിറ്റു ചൂടാക്കണം. ഇളംചൂടാകുമ്പോള്‍ തേന്‍ ഇളക്കിച്ചേര്‍ക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചെടുക്കണം. പിന്നീട് പുറത്തെടുത്തു വയ്ക്കുക.

തണുപ്പു മാറിയ ശേഷം
തണുപ്പു മാറിയ ശേഷം ഈ പാനീയം ഐസ് ക്യൂബ് ചേര്‍ത്ത് ദിവസവും 3 തവണയായി കുറേശെ വീതം കുടിയ്ക്കാം. ഇത് ഏഴു ദിവസം അതായത് ഒരാഴ്ച അടുപ്പിച്ചു കുടിയ്ക്കുക.

ഭക്ഷണത്തിന്റെ കാര്യത്തിലും
ഈ പ്രത്യേക നാരങ്ങാ വെള്ളം കുടിയ്ക്കുമ്പോള്‍ കുടിയ്ക്കുന്ന ഒരാഴ്ചക്കാലം ഭക്ഷണത്തിന്റെ കാര്യത്തിലും ഡയറ്റു വേണം. രാവിലെ ഫ്രൂട്സ് മാത്രമേ കഴിയ്ക്കാവും. പല തരം പഴ വര്‍ഗങ്ങള്‍ മധുരം ചേര്‍ക്കാതെ കഴിയ്ക്കാം. ഉച്ചയ്ക്ക് മുട്ട പുഴുങ്ങിയതും പച്ചക്കറി സാലഡും കഴിയ്ക്കാം. അത്താരഴത്തിന് ബദാം, ആരോഗ്യകരമായ സ്നാക്സ് എന്നിവയാകാം. ഇത് ഒരാഴ്ച അടുപ്പിച്ചു ചെയ്യുമ്പോള്‍ ഗുണം ലഭിയ്ക്കും.



Click it and Unblock the Notifications











