Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഉദ്ധാരണം കൂടാന്‍ സ്‌പെഷല്‍ മുരിങ്ങപ്പാനീയം
ഉദ്ധാരണം കൂടാന്‍ സ്‌പെഷല്‍ മുരിങ്ങപ്പാനീയം
പുരുഷനെ ബാധിയ്ക്കുന്ന സെക്‌സ് പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതില്‍ ഉദ്ധാരണക്കുറവ് മുതല്‍ ശീഘ്ര സ്ഖലനം വരെ പെടുന്നുമുണ്ട്.
പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഇതിനു പുറകിലെ കാരണം വേണ്ട രീതിയില്‍ ഈ ഭാഗത്തേയ്ക്കു രക്തപ്രവാഹം ഉണ്ടാകുന്നില്ലെന്നതു തന്നെയാണ്. ഇതിനായി കാരണങ്ങള്‍ പലതുമുണ്ടാകാം. ഇതില്‍ രോഗങ്ങള്‍ മുതല്‍ ആത്മവിശ്വാസക്കുറവും ചില പ്രത്യേക തരം മരുന്നുകളുടെ ഉപയോഗവുമെല്ലാം പെടുന്നു.
ഉദ്ധാരണക്കുറവിന് മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ഗുളികകള്‍ വാങ്ങി കഴിയ്ക്കാതെ തികച്ചും ആരോഗ്യപരമായ വഴികള്‍ തേടുന്നതാണ് ഏറെ നല്ലത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് മുരിങ്ങയില. ഇലക്കറികളില്‍ ഒന്നാണ് .ഇതിന് ഈ പുരുഷ പ്രശ്‌നമടക്കം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിയ്ക്കും.
പ്രത്യേക രീതിയില്‍ മുരിങ്ങയില കൊണ്ട് ഒരു പാനീയം ഉണ്ടാക്കി അല്‍പനാള്‍ അടുപ്പിച്ചു കുടിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കടക്കം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
അഞ്ചുതരം ക്യാന്‍സറുകളടക്കമുള്ള പലതരം രോഗങ്ങള്‍ മാറ്റാനുള്ള ശേഷിയുള്ളതുകൊണ്ടുതന്നെമിറക്കിള്‍ ട്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്.സിങ്ക്, അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.
ഈ പ്രത്യേക രീതിയിലെ മുരിങ്ങയില പാനീയം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.പലതരം ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണിത്.

ഒന്നോ രണ്ടോ കപ്പ് മുരിങ്ങയില
ഒന്നോ രണ്ടോ കപ്പ് മുരിങ്ങയില എടുക്കുക. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇരട്ടി വെള്ളം എടുത്ത് അത് നേര്‍ പകുതിയാകുന്നതു വരെ ചെറുതീയില്‍ തിളപ്പിയ്ക്കണം. പിന്നീട് ഇത് ഊറ്റിയെടുക്കണം. ഇതില്‍ ചൂടാറുമ്പോള്‍, അതായത് ചെറുചൂടോടെ തേനും നാരങ്ങാനീരും ചേര്‍ത്തു കുടിയ്ക്കാം. ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ച് രണ്ടാഴ്ചയെങ്കിലും കുടിച്ചാല്‍ ഗുണം ലഭിയ്ക്കും.

ഫ്രഷ് മുരിങ്ങയില ജ്യൂസ്
ഇതല്ലാതെ ഫ്രഷ് മുരിങ്ങയില ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുന്നതും നല്ലതാണ്. മുരിങ്ങയില കഴുകി വൃത്തിയാക്കി അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസാക്കിയെടുക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും നാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ച് രണ്ടാഴ്ചയെങ്കിലും കുടിച്ചാല്‍ ഗുണം ലഭിയ്ക്കും.

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പാനീയമാണ്
പുരുഷന്മാര്‍ക്കുണ്ടാകുന്ന സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പാനീയമാണ് ഇത്. പുരുഷ ബീജങ്ങളുടെ ഗുണത്തിനും എണ്ണത്തിനുമെല്ലാം സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക പാനീയം. ഇതു വഴി പുരുഷ വന്ധ്യതയ്ക്കുളള ഒരു മരുന്നു കൂടിയാണ്. ഇതിലെ സിങ്ക് ആണ് ഈ പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നത്.

തടി കുറയ്ക്കാന്‍
ഇതല്ലാതെയും ഈ പാനീയവും ജ്യൂസു പല ഗുണങ്ങളും നല്‍കുന്നുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ഇതു പരീക്ഷിയ്ക്കുന്നത് ഏറെ പ്രയോജനം നല്‍കും. ഇതു കൊഴുപ്പു നീക്കുന്ന ഒന്നാണ്. മുരിങ്ങയിലെ പ്രോട്ടീനുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം തടി കുറയ്ക്കാന്‍ അത്യുത്തമമാണ്.

ലിവര്‍
ലിവര്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു പാനീയമാണ് ഇത്. . ഇതുവഴി ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ കരളിന് സാധിയ്ക്കും. കരള്‍ ശരീരത്തെ ക്ലീന്‍ ചെയ്യുമ്പോള്‍ കരളിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന പാനീയമെന്നു പറയാം. കരളിന് പുത്തനുണര്‍വു നല്‍കുന്ന ടീടോക്‌സിഫിക്കേഷന്‍ പാനീയമാണ് ഇത്.

രക്തോല്‍പാദനത്തിനുള്ള നല്ലൊരു വഴി
രക്തോല്‍പാദനത്തിനുള്ള നല്ലൊരു വഴി കൂടിയാണ് ഈ പ്രത്യേക പാനീയവും ജ്യൂസും. മുരിങ്ങയില അയേണിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. ഇതില്‍ ചീരയിലുള്ളതിനേക്കാള്‍ 75 ശതമാനം അയേണ്‍ കൂടുതലുണ്ടെന്നാണ് പറയുന്നത്. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ദിവസവും ഒരു ഗ്ലാസ് മുരിങ്ങാജ്യൂസ് കുടിയ്ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാം.

വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും മലബന്ധം പരിഹരിയ്ക്കാനും ഉത്തമമായ ഒന്നാണ് ഈ പ്രത്യേക പാനീയമെന്നു വേണം, പറയാന്‍. ഇതു നാരുകളാല്‍ സമ്പുഷ്ടമായ ഒന്നാണ്. ദഹനം മെച്ചപ്പെടുത്തി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. കുടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരം.

ഡയബെറ്റിസ്
പ്രമേഹ രോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊന്നാന്തരം പാനീയം കൂടിയാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു ദിവസവും പരീക്ഷിയ്ക്കുന്നത് ഡയബെറ്റിസ് നിയന്ത്രിയ്ക്കാന്‍ നല്ലതാണ്.

ഹൃദയാരോഗ്യത്തെ
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഔഷധമാണ് ഇത്. ഇതു ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറച്ചു ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. രക്തോല്‍പാദനവും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കുന്നതും സഹായിക്കുന്നു.

ക്യാന്‍സര്‍
ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങയില. ഇതു കൊണ്ടു തന്നെ ബ്രെയിന്‍ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.

പ്രതിരോധശേഷി
ശരീരത്തിനു പ്രതിരോധശേഷി നല്‍കുന്ന നിരവധി നല്ല ഘടകങ്ങളും പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട് ഇതു ദിവസവും കുടിയ്ക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ചര്‍മത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം
ചര്‍മത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഉത്തമമാണ് മുരിങ്ങയില വെള്ളവും ഇതിന്റെ ജ്യൂസും. ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനാല്‍ ചര്‍മത്തെ തിളക്കമുള്ളതാക്കി, ചെറുപ്പമാക്കി വയ്ക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്കും ഇതിലെ പോഷക ഘടകങ്ങള്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications











