Just In
Don't Miss
- News
ശ്രീധരൻ പിളളയ്ക്ക് ശേഷം ആര്? അധ്യക്ഷനില്ലാതെ കേരള ബിജെപി, പരിഗണിക്കുന്നത് മൂന്ന് പേരുകൾ!
- Sports
11ല്‍ 10 താരങ്ങളും ഡെക്ക്!! ടീം ആകെ നേടിയത് 8 റണ്‍സ്, ഇതില്‍ ഏഴും എക്സ്ട്രായിനത്തില്‍...
- Movies
വണ്ടിയിടിച്ച് മരിച്ചാല്‍ കളള് കുടിച്ചും എല്‍എസ്ഡി അടിച്ചും ബോധമില്ലാതെയായി എന്നേ ഇവര്‍ പറയൂ
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
പെണ്ണിനേക്കാൾ കുടവയർ ആണിന്, കാരണം ഇതാണ്
കുടവയർ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം തേടി അലയുന്നവർ പല വിധത്തിലുള്ള കഠിന വ്യായാമങ്ങളും ഡയറ്റും മറ്റും സ്വീകരിക്കുന്നു. എന്നാൽ ഇനി ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആദ്യംശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധേയമാണ്.
Most read: ഉറങ്ങും മുൻപ് ഒരു കുളി നിർബന്ധം, ആയുസ്സ് കൂട്ടാൻ
സ്ത്രീകളേക്കാൾ പുരുഷൻമാരിലാണ് ഈ പ്രശ്നം കൂടുതൽ കാണപ്പെടുന്നത്. ഓരോ അവസ്ഥയിലും പുരുഷൻമാർ ചെയ്യുന്ന തെറ്റുകൾ തന്നെയാണ് പലപ്പോഴും തടിയും വയറും വർദ്ധിപ്പിക്കുന്നത്. തടി കുറക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കും മുൻപ് തടി കൂട്ടുന്നത് എന്തൊക്കെയെന്നും എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ എന്നും കൃത്യമായി അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പുരുഷന്മാരിലെ അമിതവണ്ണത്തേയും കുടവയറിനേയും നമുക്ക് പരിഹരിക്കാവുന്നതാണ്.

ബിയര്‍
മദ്യപാനം ഒരു തെറ്റാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇതിന്റെ അളവ് വർദ്ധിക്കുമ്പോൾ അത് ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇവ എന്താണ് എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികളിലേക്ക് വഴിവെക്കുന്നു. പുരുഷൻമാരിലെ കുടവയറിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ബിയർ തന്നെയാണ്.

ജോലി
ജോലി വളരെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യുന്നവരിൽ അത് ഉണ്ടാക്കുന്ന പ്രതിസന്ധികളു് തിരിച്ചറിയണം. കാരണം മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയാണ് എന്നുണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുന്നത്. ഇത് പുരുഷന്മാരിൽ പലപ്പോഴുംകുടവയറിന് കാരണമാകുന്നുണ്ട്.

വ്യായാമം ചെയ്യാനുള്ള മടി
വ്യായാമം ചെയ്യുന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമായി ഉള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും വ്യായാമം ചെയ്യുന്നവർക്ക് അൽപം മടി തോന്നിയാൽ അത് പലപ്പോഴും നിങ്ങളിൽ കുടവയർ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമം ചെയ്യുന്നതിനുള്ള മടിയാണ് പലപ്പോഴും പുരുഷന്മാരിൽ കുടവയറിനുള്ള പ്രധാന കാരണം.

സ്ട്രെസ്സ്
മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ അത് പലപ്പോഴും കുടവയർ പോലുള്ള ശാരീരിക അസ്വസ്ഥതകളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ട്രെസ്സ് വളരെയധികംശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ജങ്ക് ഫുഡ്
ജങ്ക് ഫുഡിന്റെ ഇഷ്ടക്കാരാണ് ഇന്ന് പലരും. എന്നാല്‍ ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കണം. ജങ്ക്ഫുഡ് അമിതവണ്ണത്തിനും കുടവയറിനും കാരണമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉറക്കമില്ലായ്മ
പലരേയും മാനസിക സമ്മർദ്ദം അലട്ടുമ്പോൾ അത് പലപ്പോഴും ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകളിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്. ഇത് അമിതവണ്ണത്തിനും തടിക്കും കുടവയറിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനുള്ള വഴി തേടാം.

ശരീരത്തിനാവശ്യമായ ഭക്ഷണം
നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ കെമിക്കലുകള്‍ കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക. ഇല്ലെങ്കില്‍ അത് വയറു ചാടുന്നതിന് കാരണമാകുന്നു.