Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
ഈ പതിനാറ് ക്യാന്‍സറിന് കാരണം ഈ ശീലം
പുകവലി ആരോഗ്യത്തിന് ഹാനീകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ക്യാന്‍സര്‍. ഇത് ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ശീലം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. പുകയില ഉപയോഗിക്കുന്നവരില്‍ പകുതി പേരിലും രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഈ ശീലം തന്നെയാണ്.
വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പുകവലിക്കാത്തവരില്‍ ഈ പ്രശ്നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. പാസീവ് സ്മോക്കിംങ് എന്നാണ് ഇതിന് പറയുന്നത്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സിഗരറ്റ്, ബീഡി, ഹുക്ക, മുറുക്കാന്‍ എന്നിവയാണ് പുകയില ഉപയോഗിക്കുന്നതിന്റെ വിവിധ രൂപങ്ങള്‍. ഇതില്‍ നിക്കോട്ടിന് അല്ലാതെ കാര്‍ബണ്‍ മോണോക്സൈഡ്, ടാര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചില്ലറയല്ല. സിഗരറ്റ് വലിക്കുന്നതിലൂടെ പല വിധത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാവുന്നുണ്ട്. ഏതൊക്കെ ക്യാന്‍സറുകളാണ് ഇത്തരത്തില്‍ പുകവലിയിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.

ശ്വാസകോശാര്‍ബുദം
ശ്വാസകോശത്തിലെ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം. ഇത് ശരീരത്തില്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. പലപ്പോഴും പുകവലിക്കാരില്‍ ഇത് പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും രോഗത്തിനെ അവഗണിച്ച് അതിന്റെ അവസാന ഘട്ടത്തിലായിരിക്കും തിരിച്ചറിയുക. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് പുകവലി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ജീവനെടുക്കുന്നതിന് കാരണമാകുന്നുണ്ട്.

തൊണ്ടയിലെ ക്യാന്‍സര്‍
തൊണ്ടയിലെ ക്യാന്‍സര്‍ ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. നിസ്സാര ലക്ഷണങ്ങളോടെയാണ് തുടക്കം. എന്നാല്‍ അതിനെ അവഗണിക്കുന്നതിലൂടെ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. സംസാരിക്കുമ്പോഴും ഭക്ഷണം വിഴുങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്കും എത്തുമ്പോഴാണ് അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്.

വായിലെ അര്‍ബുദം
വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വായിലെ അര്‍ബുദത്തിന് പരിഹാരം കാണുന്നതിന് ആദ്യം പുകവലി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. വായില്‍ അള്‍സര്‍ പോലുള്ള അസ്വസ്ഥതകളോടെയാണ് തുടക്കം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് വായിലെ ക്യാന്‍സര്‍ ആണോ ഇല്ലയോ എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്.

കുടലിലെ ക്യാന്‍സര്‍
കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിക്കുന്നുണ്ട്. അതിലുപരി ഇത് ഡി എന്‍ എയിലുണ്ടാകുന്ന തകരാറാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കിഡ്നി ക്യാന്‍സര്‍
കിഡ്നി ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും പലതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം പുകവലി ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല കിഡ്നികള്‍ രണ്ടും പ്രവര്‍ത്തന രഹിതമാവുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കാവുന്നതാണ്. ശരീരം കാണിക്കുന്ന ലക്ഷണങ്ങളിലൂടെ ഇത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

പാന്‍ക്രിയാസ് ക്യാന്‍സര്‍
വയറിന്റെ കീഴ്ഭാഗത്തുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളുടെ ശരീരത്തെ തള്ളിവിടുന്നു. അതുകൊണ്ട് തന്നെ ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പുകവലിയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

വയറ്റിലെ ക്യാന്‍സര്‍
വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. എട്ടില്‍ ഒരു ക്യാന്‍സര്‍ പുകവലി കൊണ്ടാണ് ഉണ്ടാവുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞ് വേണം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. വയറ്റിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുകവലിയെന്ന ശീലത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

കരളിലെ ക്യാന്‍സര്‍
കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ പോലും വളരെ പതുക്കെയാണ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്.

ആമാശയാര്‍ബുദം
ആമാശയാര്‍ബുദവും ഇത്തരത്തില്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ആമാശയാര്‍ബുദത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതും പുകവലിയിലൂടെ ഉണ്ടാവുന്ന ഒരു രോഗാവസ്ഥ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആമാശയാര്‍ബുദത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. പുകവലി പൂര്‍ണമായും നിര്‍ത്തുന്നതിന് ആദ്യം ശ്രദ്ധിക്കണം.

മറ്റ് ക്യാന്‍സറുകള്‍
മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications











