Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിശബ്ദമായി വന്ന് ജീവനെടുക്കും മാരക രോഗം
നിശബ്ദമായി വന്ന് ജീവനെടുക്കും ക്യാന്‍സര്‍
ലുക്കീമിയ എന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. രക്തകോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആയതു കൊണ്ട് തന്നെ അത് ആരോഗ്യത്തിന് എത്രത്തോളം ബാധിക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. പത്തുലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ ഒരു രോഗം മൂലം കഷ്ടപ്പെടുന്നത്. എന്നാല്‍ നേരത്തേ ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പക്ഷേ പലപ്പോഴും നിശബ്ദമായി എത്തുന്ന ചില ലക്ഷണങ്ങളാണ് ഇതിനെ തിരിച്ചറിയാതിരിക്കുന്നതിന് കാരണമാകുന്നത്. നമ്മള് നിസ്സാരമായി കാണുന്ന ചില ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തിന്റെ പ്രധാനകാരണങ്ങളായി പിന്നീട് മാറുന്നത്.
ലുക്കീമിയയുമായി ബന്ധപ്പെട്ട കാണുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ലുക്കീമിയ പിടി പെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്നുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ ഉണ്ടാവുന്നതിനും ത്വക്കില്‍ കൂടി രക്തം വരാനും കാരണമാകുന്നുണ്ട്. ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്ഷീണവും തലകറക്കവും
ഇടക്കിടക്ക് ക്ഷീണവും തലകറക്കവും ഉണ്ടാവുന്നു. എട്ടു മണിക്കൂര്‍ നേരം എങ്കിലും ഉറങ്ങിയ ശേഷം വീണ്ടും തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. അനീമിയയുമായി ബന്ധപ്പെട്ടും ഈ ലക്ഷണങ്ങള്‍ ഉണ്ടാവാറുണ്ട്. കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ഓരോ മിനിട്ടിലും നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ജീവിതത്തില്‍ കൂടുതല്‍ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നമ്മളെ തള്ളി വിടുന്നു.

ശ്വാസമെടുക്കാനുള്ള പ്രയാസം
ശ്വാസമെടുക്കാനുള്ള പ്രയാസം ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ചെറുതായി നടക്കുമ്പോഴും ശ്വാസമെടുക്കുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. ചെറുതായി നടക്കുമ്പോള്‍ പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മുപ്പത്തി അഞ്ച് വയസ്സ് കഴിഞ്ഞവരില്‍ ഈ പ്രശ്നങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ ഓരോ നിമിഷവും ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ചെറിയ ആരോഗ്യ കാര്യങ്ങളില്‍ പോലും അതീവശ്രദ്ധ വേണം എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

ശരീരത്തിലെ ചതവുകള്‍
ശരീരത്തില്‍ എവിടേയും തട്ടാതേയും മുട്ടാതേയും ചതവുകള്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ നിറ വ്യത്യാസമോ മറ്റോ കണ്ടാല്‍ ശ്രദ്ധിക്കണം. പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുമ്പോഴാണ് സാധാരണ ഇത്തരത്തില്‍ സംഭവിക്കുന്നത്. പ്രത്യേകിച്ച് കൈകളിലും കാലുകളിലും ഉണ്ടാവുന്ന മുറിവുകള്‍ക്ക് അല്പം ശ്രദ്ധ കൂടുതല്‍ നല്‍കാവുന്നതാണ്. വെറുതേ വിട്ടു കളയാവുന്ന ഒന്നല്ല ഇതെന്ന ബോധം എല്ലാവരിലും വേണം. അല്ലെങ്കില്‍ രോഗം മൂര്ധന്യാവസ്ഥയില് എത്തുമ്പോള്‍ മാത്രമേ ഇത് നമ്മള് തിരിച്ചറിയുകയുള്ളൂ.

മോണവീക്കം
മോണ വീക്കം ഉണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. കാരണം ലുക്കീമിയ രോഗികളില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ ഇടക്കിടക്ക് മോണ വീക്കവും മോണയില്‍ നിന്ന് രക്തം വരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വായില്‍ വൃത്തിയില്ലെങ്കിലും മറ്റ് പ്രതിസന്ധികള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കിലും ഇതിനെത്തുടര്‍ന്ന് നിങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ ദന്താരോഗ്യവും വായുടെ ആരോഗ്യവും വളരെയധികം പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്.

പനിയും വിറയലും
പനിയും വിറയലും ഉണ്ടാവുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. ഇത് അണുബാധയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. മാത്രമല്ല ശരീരത്തിന് പ്രതിരോധ ശേഷി കുറവാണ് എന്നാണ് ഇതിലൂടെ ശരീരം കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇടക്കിടെയുള്ള പനി ഒരിക്കലും രോഗമല്ല അതൊരു രോഗ ലക്ഷണമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ജീവന് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ ശരിയായ ചികിത്സ തേടേണ്ടതാണ്.

രാത്രിയിലെ വിയര്‍പ്പ്
രാത്രിയില്‍ അമിതമായി വിയര്‍പ്പുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അമിതമായി വിയര്‍പ്പ് ഉണ്ടെങ്കില്‍ അത് കാരണം പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. പക്ഷേ ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് രാത്രിയുള്ള വിയര്‍പ്പ്. ഒരു കാരണവശാലും നിങ്ങളില്‍ രോഗാവസ്ഥകളെ മറച്ച് വെക്കുന്നതിന് ക്യാന്‍സറിന് കഴിയില്ല. സമയം വൈകുന്തോറും ചികിത്സയില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. ഈ കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്.



Click it and Unblock the Notifications
