കരൾ പണിമു‌ടക്കിലോ അറിയാം, ഇങ്ങനെയെങ്കിൽ

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. എന്നാൽ കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങിയാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഇതിനെ അവഗണിക്കുമ്പോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ചിലതുണ്ട്. ശരീരം തന്നെ മുന്നറിയിപ്പ് നൽകുന്ന ഇത്തരം കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ഒരിക്കലും ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ആരോഗ്യ പ്രശ്നങ്ങൾ എപ്പോഴും നമ്മളെ അലട്ടുന്നു. എന്നാൽ അത് അതിന്‍റേതായ ഗൗരവത്തിൽ വേണം എടുക്കാൻ എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അതുണ്ടാക്കുന് ബുദ്ധിമുട്ടുകൾ നമ്മളിൽ പലരേയും വളരെ ദോഷകരമായി ബാധിക്കുന്നു. കരൾ ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം പുറകിലോട്ടാണ് എന്ന കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ആരോഗ്യ പ്രതിസന്ധികൾക്ക് ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കരൾ പ്രവർത്തന ക്ഷമമല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശാരീരിക ക്ഷീണം

ശാരീരിക ക്ഷീണം

ശാരീരിക ക്ഷീണം പലർക്കും പല തോതിലാണ് ഉണ്ടാവുന്നത്. ചിലരിൽ വിട്ടു മാറാത്ത ക്ഷീണമായിരിക്കും ഉണ്ടാവുന്നത്. എന്നാൽ ചിലരിൽ ഇടക്കിടക്ക് വരുന്ന ക്ഷീണമായിരിക്കും. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ശരീരത്തിലെ ഊര്‍ജ്ജം ഇല്ലാതാവുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇതിനര്‍ത്ഥം അത് കരൾ ആരോഗ്യപരമല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് ക്ഷീണത്തേയും വെറുതേ വിടരുത്.

ശരീര ഭാരം കൂടുന്നു

ശരീര ഭാരം കൂടുന്നു

ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്താതെ തന്നെ ശരീരഭാരം കൂടുന്ന അവസ്ഥ നിങ്ങളിലുണ്ടോ? ഇത്തരത്തിൽ യാതൊരു കാരണങ്ങളും ഇല്ലാതെ ഭാരം വര്‍ദ്ധിയ്ക്കുന്ന അവസ്ഥയാണെങ്കിലും അല്‍പം ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ശരീരത്തിനകം വിഷം കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണെന്നതിന്റേയും സൂചനയാകാം. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധിയെന്നത് ശ്രദ്ധേയമാണ്. കരൾ വളരെ പ്രധാനപ്പെട്ട അവയവം ആയതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൊഴുപ്പ് ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

കൊഴുപ്പ് ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വളരെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. അത് ഏത് തരത്തിലുള്ള ഭക്ഷണമാണെങ്കിൽ പോലും. പലപ്പോഴും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചാലും ദഹിക്കാന്‍ എടുക്കുന്ന സമയമുണ്ട്. എന്നാല്‍ കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ പോലും ദഹിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാവുന്നു. ഇത് സാധാരണ എടുക്കുന്ന സമയത്തേക്കാൾ ഇരട്ടി സമയം എടുത്താണ് ദഹനത്തിന് സഹായിക്കുന്നത്. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തരണം ചെയ്യാൻ ചെറിയ കാര്യങ്ങൾ വരെ നമ്മൾ ശ്രദ്ധിക്കണം.

ഇടക്കിടെ വയറു വേദന

ഇടക്കിടെ വയറു വേദന

വയറു വേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാവും. എന്നാൽ ഇതിന് പരിഹാരം കാണാൻ ശ്രമിക്കും മുൻപ് ഇതിന്റെ യഥാർത്ഥ കാരണം അറിയേണ്ടത് അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴും വയറു വേദനയുടെ രൂപത്തില്‍ നിങ്ങളെ വലക്കുന്നു. വയറു വേദന ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നതും വയറു വീര്‍ത്തതു പോലെ തോന്നുന്നതും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം നിങ്ങളുടെ കരൾ അനാരോഗ്യത്തിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. വയറു വേദനയെന്ന് പറഞ്ഞ് നിസ്സാരമായി കളയാൻ പാടില്ല.

കാരണമില്ലാതെ ദേഷ്യം വരുന്നു

കാരണമില്ലാതെ ദേഷ്യം വരുന്നു

നിങ്ങൾക്ക് കാരണമില്ലാതെ ദേഷ്യം വരുന്ന അവസ്ഥയുണ്ടോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കും മുൻപ് ആരോഗ്യത്തിന്റെ കാര്യത്തിൽ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ് . നെഗറ്റീവ് ഇമോഷന്‍ ആണ് മറ്റൊന്ന്. ഒരു കാര്യമില്ലാതെ തന്നെ പലപ്പോഴും ദേഷ്യം വരുന്നതും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നതും എല്ലാമാണ് മറ്റു ലക്ഷണങ്ങള്‍. കരൾ രോഗം നിങ്ങളെ പതിയെ പിടികൂടുന്നു എന്നതിന്റെ ലക്ഷണമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. കാരണമില്ലാതെയുള്ള ദേഷ്യം മാനസിക ബുദ്ധിമുട്ട് മാത്രമല്ല ശാരീരിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.

ഇടക്കിടെയുള്ള തലവേദന

ഇടക്കിടെയുള്ള തലവേദന

തലവേദന ഒരു സാധാരണ പ്രശ്നമാണ്. അതികഠിനമായ തലവേദന കൊണ്ട് കഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. മൈഗ്രേയ്ന്‍ പോലും കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അനുഭവപ്പെടാം എന്നാണ് സത്യം. കരളിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ചില്ലറയല്ല. അതുകൊണ്ട് എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. തലവേദനയും ഇത്തരത്തിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

സൗന്ദര്യത്തിന് മാത്രമല്ല ചർമ്മ പ്രശ്നങ്ങൾ വില്ലൻ. ‌ കരളിനും ചില ചർമ പ്രതിസന്ധികളുമായി ബന്ധമുണ്ട്. കാരണം കരള്‍ പ്രവർത്തന ക്ഷമമല്ല എന്നുണ്ടെങ്കിൽ അത് പലപ്പോഴും ചർമ്മ പ്രതിസന്ധികളായി പുറത്തേക്ക് വരുന്നു. ചര്‍മ്മസംബന്ധമായ പല പ്രശ്‌നങ്ങളും ഇത്തരത്തില്‍ കരളിനെ കഷ്ടത്തിലാക്കുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലും അലര്‍ജിയും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പിന്നീട് അത് പ്രതിസന്ധികളിലേക്ക് നയിക്കുന്നു.

മസില്‍ വേദന നിസ്സാരമല്ല‌‌

മസില്‍ വേദന നിസ്സാരമല്ല‌‌

കായികാധ്വാനം കൂടുതൽ ഉള്ളവരിൽ ഇടക്കിടക്ക് മസിൽ വേദനക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ കരളിന്റെ കാര്യത്തിൽ അനാരോഗ്യം ഉള്ളവരിലും മസില്‍ വേദനയാണ് പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. കൈകാല്‍ കടച്ചിലും മസില്‍ വേദനയും ഉണ്ടാകുന്നതിന്റേയും പ്രധാന ലക്ഷണം പലപ്പോഴും ശരീരത്തില്‍ വിഷാംശം കൂടുതലായിരിക്കും എന്നത് സൂചിപ്പിക്കുന്നു. അതുകൊണ്ട് ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് പിന്നീട് ചികിത്സിച്ച് മാറ്റാൻ ആവാത്തതായിരിക്കും.

Story first published: Thursday, January 10, 2019, 16:00 [IST]
X
Desktop Bottom Promotion