Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശരീരത്തില്‍ ചെമ്പ് കുറഞ്ഞാല്‍ ഇതൊക്കെ
നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും തലച്ചോർ സംബന്ധിയായ രോഗങ്ങൾ അകറ്റുവാനും സഹായിക്കുന്ന ഒരു ധാതു ഉണ്ടെന്ന് പറഞ്ഞാൽ വിശ്വാസിക്കുമോ? അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്ന് പറഞ്ഞാലോ? പറഞ്ഞുവരുന്നത് ചെമ്പിനെ കുറിച്ചാണ്. അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ഈ ധാതുപദാർത്ഥം നിങ്ങൾക്ക് പല രീതിയിൽ ഗുണം ചെയ്യുന്നതാണ്. ചെമ്പ് കൊണ്ട് നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കയെന്ന് നമുക്ക് ഇനി തുടർന്ന് വായിക്കാം.
ഇവ മൂലം പല വിധത്തിൽ നിങ്ങൾക്ക് പ്രയോജനമുണ്ട്.
അതിൽ പ്രധാനം, ഇവ തലച്ചോറിന് ആവശ്യമായ ഊർജ്ജം നൽകുകയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. കൂടാതെ, രോഗപ്രതിരോധ ശക്തി കൂട്ടുന്ന ചുവന്ന രക്താണുക്കളുടെ എണ്ണവും വർദ്ധിപ്പിക്കുന്നു. ഇരുമ്പിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. എല്ലുകൾ, നാഡികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഇരുമ്പിന്റെ അംശം ശരീരത്തിലേക്ക് വലിച്ചെടുക്കുവാനും ഇവ സഹായിക്കുന്നു. കൂടാതെ മറ്റ് പല പ്രയോജനങ്ങളുമുണ്ട്. അതെന്തൊക്കെയെന്ന് തുടർന്ന് വായിക്കാം. ചെമ്പ് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?

തലച്ചോറിന്റെ പ്രവർത്തനത്തിന് ഊർജ്ജം പകരുന്നു
തലച്ചോറിലെ ന്യൂട്രോട്രാൻസ്മിറ്ററുകളെ ഉണർത്തുന്ന എൻസൈമുകളിലെ പ്രധാന ചേരുവയാണ് ചെമ്പ്. ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് ആവശ്യമായ അളവിലെ ചെമ്പ് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണെന്നാണ്. നമ്മൾ ശ്വസിക്കുന്നതിന്റെ 20% ഓക്സിജൻ തലച്ചോറാണ് എടുക്കുന്നത്. ഇതിനാൽ തന്നെ മതിയായ അളവിൽ ചെമ്പ് തലച്ചോറിന് ആവശ്യമാണ്. മുതിർന്നവരിൽ കണ്ടുവരുന്ന ന്യൂറോഡിജെനറേഷൻ എന്ന പ്രശ്നം ചെമ്പിന്റെ അളവ് കുറയുന്നതിനാൽ സംഭവിക്കുന്നതാണ്. ചെമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ കണ്ടുവരുന്ന മറ്റ് പ്രധാന ലക്ഷണങ്ങൾ മോശം മാനസികാവസ്ഥയും ശ്രദ്ധക്കുറവുമാണ്.

എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം
ധാതുക്കളുടെ സാന്ദ്രത വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. കുറഞ്ഞ അളവിലെ ധാതുക്കൾ ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ത്വക്കിലും സംയുക്തകോശങ്ങളിലുമായി കാണപ്പെടുന്നതും ശരീരഘടനയിൽ പ്രധാന പങ്കുവഹിക്കുന്നതുമായ ഘടകമായ കൊളാജന്റെ സുസ്ഥിതിക്കും ചെമ്പ് പ്രധാന പങ്കുവഹിക്കുന്നു. ചെമ്പിന്റെ അളവ് കുറഞ്ഞാൽ കൊളാജൻ താഴുകയും ഇത് സന്ധികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

ആർത്രൈറ്റിസ്
നേരത്തെ പറഞ്ഞത് പോലെ, ചെമ്പ്, ഇരുമ്പിന്റെ സഹായത്തോടെ ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചെമ്പിന്റെ അഭാവം വെള്ള രക്താണുക്കൾ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. ഇതുമൂലം, കൂടെക്കൂടെ അസുഖങ്ങൾ വരാനുള്ള സാധ്യതയേറുന്നു. ഇത് കൂടുതലായും കണ്ടുവരുന്നത് കുട്ടികളിൽ ആയതിനാൽ, അവർക്ക് മുതിർന്നവരെക്കാൾ കൂടുതൽ ചെമ്പിന്റെ അളവ് ശരീരത്തിൽ ആവശ്യമാണ്.

മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
ശരീരത്തിൽ ദിനംപ്രതി നടക്കുന്ന അൻപതോളം എൻസൈമുകളുമായി ബന്ധപ്പെട്ട രാസമാറ്റങ്ങൾക്ക് ചെമ്പിന്റെ സാന്നിധ്യം സഹായകരമാണ്. ഇത് ആരോഗ്യകരമായ ശരീരപോഷണത്തിന് പിന്തുണയേകുന്നു. കൂടാതെ, ശരീരത്തിലെ ഊർജ്ജത്തിന്റെ പ്രധാന ശ്രോതസ്സായ അഡിനോസൈൻ ട്രൈഫോസ്ഫേറ്റിന്റെ സങ്കലനത്തിലും ഇവ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ, ചെമ്പിന്റെ അഭാവം മെറ്റബോളിസത്തിനെ സാരമായി ബാധിക്കുന്നു.

ശരിയായ വളർച്ചയ്ക്കും വികാസത്തിനും
മൂന്നാം ലോകരാജ്യങ്ങളിൽ ശരീരത്തിൽ ചെമ്പിന്റെ അഭാവം മൂലം കുട്ടികളിൽ വളർച്ചയ്ക്കും വികാസത്തിനും തടസ്സം സൃഷ്ടിക്കുന്നു. ചെമ്പിന്റെ അഭാവം സന്ധികളെ മോശമായി ബാധിക്കുകയും എല്ലുകളുടെ വളർച്ചയ്ക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രമല്ല, തലച്ചോറിന്റ വികാസത്തിനും തടസ്സമാകുന്നു. ചുവന്ന രക്താണുക്കളിൽ ഓക്സിജൻ എത്തുവാനും ഇവ ആവശ്യമായതിനാൽ, ചെമ്പിന്റെ അളവ് കുറയുന്നത് അവയവങ്ങളിൽ ആവശ്യമായ അളവിൽ ഓക്സിജൻ എത്തുന്നത് തടയുന്നു. ഇത് വളർച്ചയെ ബാധിക്കുന്നതാണ്. പഠനങ്ങൾ വ്യക്തമാക്കുന്നത്, ചെമ്പിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കുഞ്ഞുങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുന്നു എന്നാണ്.

തൈറോയ്‌ഡിന്റെ ആരോഗ്യത്തിന് സഹായകരം
ചെമ്പ് പൊട്ടാസ്യം, സിങ്ക്, കാൽസ്യം എന്നിവയോടൊത്ത് പ്രവർത്തിച്ച് തൈറോഡിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇതിനാൽ, ഹൈപ്പോതൈറോഡിസം, ഹൈപ്പർതൈറോഡിസം എന്നിവയ്ക്ക് തടയിടാൻ സാധിക്കുന്നു. ചെമ്പിന്റെ മെറ്റബോളിസം, തൈറോഡുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുവാൻ ഉപകരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചെറുപ്പം നിലനിർത്തുന്നു
റെറ്റിനോൾ, ആൽഫാ ഹൈഡ്രോക്സി ആസിഡുകൾ എന്നിവയെ പോലെ തന്നെ പ്രധാനമാണ് ചെറുപ്പം നിലനിർത്തുന്നതിൽ ചെമ്പിനുള്ള പ്രാധാന്യം. ചർമ്മത്തിന്റെ പൊള്ളലും വരൾച്ചയും നീക്കം ചെയ്ത് കൂടുതൽ യുവത്വവും ഭംഗിയും പകരാൻ ചെമ്പിന്റെ സാന്നിധ്യംകൊണ്ട് കഴിയുന്നു. കൊളാജൻ ഉണ്ടാക്കുവാനുള്ള ചെമ്പിന്റെ കഴിവ് മൂലം ചർമ്മത്തിന് വഴക്കം നിലനിൽക്കുന്നു. കൂടാതെ, ത്വക്കിന് കൂടുതൽ ദൃഢതയും ചുളിവുകളിൽ നിന്ന് മോചനവും സാധ്യമാകുന്നു. മാത്രമല്ല, ചർമ്മത്തിന് വേണ്ട പ്രോട്ടീനുകൾ ക്രമീകരിച്ച്, ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനെ അൾട്രാ വയലറ്റ് റേഡിയേഷനിൽ നിന്ന് സംരക്ഷിക്കുന്ന മെലാനിൻ ഉൽപാദിപ്പിക്കാനും ഇവ ഉപകരിക്കുന്നു.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു
മുടിനാരുകളുടെ കട്ടി വർദ്ധിപ്പിച്ച്, അതുവഴി മുടികൊഴിച്ചിൽ അകറ്റുവാൻ ചെമ്പിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുന്നു. കൂടാതെ, മെലാനിൻ ഉത്പാദിപ്പിക്കുവാനുള്ള ചെമ്പിന്റെ കഴിവ് മുടിയുടെ അകാലനരയും ഒഴിവാക്കുന്നു. ഇവയെല്ലാമാണ് ചെമ്പിന്റെ സാന്നിധ്യം മൂലം ശരീരത്തിനുള്ള ഗുണങ്ങൾ.

ചെമ്പിന്റെ അംശം ഇല്ലാതെ വന്നാൽ
എന്നാൽ ശരീരത്തിൽ മതിയായ അളവിൽ ചെമ്പിന്റെ അംശം ഇല്ലാതെ വന്നാൽ പല പ്രശ്നങ്ങൾക്കും അത് വഴിവയ്ക്കും. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ചെമ്പിന്റെ അംശം കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെ? ശരീരത്തിൽ ചെമ്പിന്റെ സാന്നിധ്യം കുറഞ്ഞാൽ ഈ പറയുന്ന പ്രശ്നങ്ങൾ ഉടലെടുക്കും :
• രക്തക്കുറവ്
• എല്ലുകൾ പൊട്ടുന്നത്
• തൈറോയ്ഡ് പ്രശ്നങ്ങൾ
• ഓസ്റ്റിയോപൊറോസിസ്
• മുടിയുടെയും ചർമ്മത്തിന്റെയും നിറം കുറയുന്നു
• മെൻകസ് രോഗം (കുട്ടികളുടെ നാഡീസംബന്ധമായ വളർച്ച മന്ദഗതിയിലാകുന്ന അവസ്‌ഥ)
ചെമ്പിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുവാനുള്ള ഒരേയൊരു വഴി അവ അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കുക എന്നതാണ്. അതിനെക്കുറിച്ചാണ് ഇനി നമ്മൾ വായിക്കുന്നത്.

ചെമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ
900 മൈക്രോഗ്രാം ചെമ്പാണ് മുതിർന്നവരും കുട്ടികളും ഒരു ദിവസം അകത്താക്കേണ്ടത്. അത് പരമാവധി 10 മില്ലിഗ്രാം വരെയും പോകാവുന്നതാണ്. ഇതിനായി നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
• ബീഫ് ലിവർ - 3 ഔൺസ് ബീഫ് ലിവറിൽ 4.49 മില്ലിഗ്രാം ചെമ്പ് അടങ്ങിയിരിക്കുന്നു. ഇത് ദിനവും കഴിക്കേണ്ട അളവിന്റെ 641% വരും.
• കൂൺ - 1 കപ്പ് (വേവിച്ചത്) ഇതിൽ 1.29 മില്ലിഗ്രാം ചെമ്പ് അടങ്ങിയിരിക്കുന്നു. ദിനവും കുറഞ്ഞത് കഴിക്കേണ്ടതിന്റെ 184% കൂടുതൽ.
• കശുവണ്ടി - 1 ഔൺസ് കശുവണ്ടിയിൽ 0.62 മില്ലിഗ്രാം ചെമ്പ് അടങ്ങിയിരിക്കുന്നു. ദിവസവും കഴിക്കേണ്ടതിന്റെ 88%.
• കാബേജ് - വേവിക്കാത്തത് 2 കപ്പ്. ഇതിൽ 0.48 മില്ലിഗ്രാം ചെമ്പ് അടങ്ങിയിരിക്കുന്നു. ദിനവും കഴിക്കേണ്ടതിന്റെ 68%.
• കൊക്കോ പൊടി - മധുരമില്ലാത്തത് 1 ടേബിൾസ്പൂൺ. ഇതിൽ 0.41 മില്ലിഗ്രാം അഥവാ ദിനംപ്രതി കഴിക്കേണ്ടതിന്റെ 58% ചെമ്പ് അടങ്ങിയിരിക്കുന്നു.
• ബദാം - 1 ഔൺസ് ബദാമിൽ 0.29 മില്ലിഗ്രാം അഥവാ ദിനംപ്രതി കഴിക്കേണ്ടതിന്റെ 41% ചെമ്പ് അടങ്ങിയിരിക്കുന്നു.
• അവോക്കാഡോ പഴം - ഇതിന്റെ ഒരു പകുതിയിൽ 0.12 മില്ലിഗ്രാം അഥവാ ദിനംപ്രതി കഴിക്കേണ്ടതിന്റെ 17% ചെമ്പ് അടങ്ങിയിരിക്കുന്നു.
ഇതെല്ലാം നല്ലതിന്. എന്നാൽ കൂടിയ അളവിൽ ശരീരത്തിൽ ചെമ്പ് കണ്ടുവരുന്നതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?



Click it and Unblock the Notifications