For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസ്തിഷ്‌ക മരണം: ഭയപ്പെടുത്തും കാരണങ്ങള്‍, ലക്ഷണം

|

മസ്തിഷ്‌ക മരണത്തെക്കുറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി നാം പത്രങ്ങളിലും ടിവിയിലും കണ്ടുകൊണ്ടിരിക്കുകയാണ്. അമ്മയുടെ സുഹൃത്തിനാല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ആശുപത്രികിടക്കയില്‍ മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെക്കുറിച്ച് നാം ദിവസവും വായിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെന്നും ഇല്ലെന്നും എല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ എത്രയും പെട്ടെന്ന് ആ പിഞ്ചുകുഞ്ഞ് സുഖം പ്രാപിക്കട്ടെയെന്ന് നമുക്ക് ആശ്വസിക്കാം. എന്താണ് മസ്തിഷ്‌ക മരണം, എന്തുകൊണ്ടാണ് മസ്തിഷ്‌ക മരണത്തെ എല്ലാവരും ഭയക്കുന്നത്. ജീവിതത്തില്‍ മരണത്തിനിടക്കുള്ള നൂല്‍പ്പാലമാണ് പലപ്പോഴും മസ്തിഷ്‌ക മരണം.

<strong>Most read: ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?</strong>Most read: ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?

മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് സാരമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. മരണത്തിന്റെ മറ്റൊരു വാക്ക് എന്ന് വേണമെങ്കില്‍ ഈ ബ്രെയിന്‍ ഡെത്തിനെ പറയാവുന്നതാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പല കാരണങ്ങള്‍ കൊണ്ട് മസ്തിഷ്‌കത്തിന് ക്ഷതം സംഭവിക്കാം. അപകടങ്ങള്‍, ശക്തമായ ഇടി, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് എന്നീ അവസ്ഥകളെല്ലാം പലപ്പോഴും മസ്തിഷ്‌ക മരണത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ടവരെ എത്തിക്കുന്നു. മസ്തിഷ്‌ക മരണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍...

 മരണം എന്നാല്‍ എങ്ങനെ

മരണം എന്നാല്‍ എങ്ങനെ

നമ്മളെ എല്ലാവേരയും വളരെയധികം വേദനയില്‍ ആഴ്ത്തുന്ന ഒന്നാണ് പ്രിയപ്പെട്ടവരുടെ മരണം. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ ജീവന്‍ പിടിച്ച് നിര്‍ത്തുന്നത് പലപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയായിരിക്കും. വെന്റിലേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ആ രോഗി മരിച്ചതായി കണക്കാക്കുന്നു.

 മരണം ഇങ്ങനെ

മരണം ഇങ്ങനെ

ശ്വാസോച്ഛ്വാസം നിലക്കുന്നു, രക്തചംക്രമണ, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പൂര്‍ണമായും നിലക്കുന്നു. ഇവിടെ മസ്തിഷ്‌കത്തിലെ കോശങ്ങളെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുന്ന അവസ്ഥയെ ആണ് നമ്മള്‍ മസ്തിഷ്‌ക മരണം എന്ന് പറയുന്നത്. തലച്ചോറിനേറ്റ പരിക്കുകള്‍, തലച്ചോറിനെ മാരകമായി ബാധിക്കുന്ന രോഗങ്ങള്‍, ഇത് മൂലം തലച്ചോറിനെ വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥകള്‍ എല്ലാം പലപ്പോഴും മസ്തിഷ്‌ക മരണം സംഭവിച്ചതായി കണക്കാക്കുന്നു.

 ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍

നമ്മുടെ ശരീരത്തില്‍ ശ്വാസോച്ഛ്വാസത്തോയും രക്തചംക്രമണ വ്യവസ്ഥകളേയും നിയന്ത്രിക്കുന്നത് ബ്രെയിന്‍ സ്‌റ്റെം ആണ്. എന്നാല്‍ ഓര്‍മ്മശക്തി വിവേചന ബുദ്ധി എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രല്‍ കോര്‍ട്ടക്‌സും. ഇത്തരത്തില്‍ നമ്മുടെ ശ്വാസോച്ഛ്വാസം നിലക്കുന്നതു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ സെറിബ്രല്‍ കോര്‍ട്ടക്‌സ് നിശ്ചലമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ കൃത്യമായ വൈദ്യസഹായം നിമിത്തം അഞ്ച് മിനിട്ടിനുള്ളില്‍ ഇയാള്‍ക്ക് സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ലഭിച്ചാല്‍ അക് പലപ്പോഴും പ്രതീക്ഷക്ക് വക തരുന്നുണ്ട്.

തിരിച്ച് കൊണ്ടുവരാനായില്ലെങ്കില്‍

തിരിച്ച് കൊണ്ടുവരാനായില്ലെങ്കില്‍

എന്നാല്‍ ഈ എടുക്കുന്ന അഞ്ച് മിനിട്ടില്‍ ശ്വാസോച്ഛ്വാസം സാധാരണ ഗതിയില്‍ ആയില്ലെങ്കില്‍ അത് പലപ്പോഴും കോമ സ്‌റ്റേജിലേക്ക് രോഗി എത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് ഓര്‍മ്മയോ സ്ഥലകാല ബോധമോ ഉണ്ടാവുന്നില്ല. ചിലരില്‍ അത്ഭുതങ്ങള്‍ സംഭവിച്ച് കുറേ കാലത്തെ കോമസ്‌റ്റേജിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. എന്നാല്‍ ചിലര്‍ മരണം വരെ ഇത്തരത്തില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെടുന്നു.

അല്‍പസമയം വൈകിയാല്‍

അല്‍പസമയം വൈകിയാല്‍

എന്നാല്‍ കോമ സ്‌റ്റേജില്‍ അല്ലാതെ മസ്തിഷ്‌ക കാണ്ഡം ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ നിലച്ച് പോയാല്‍ പിന്നീട് ആ രോഗി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയേ ഇല്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ഈ മരണത്തെയാണ് മസ്തിഷ്‌ക മരണം എന്ന് വിളിക്കുന്നത്. ഇതില്‍ മസ്തിഷ്‌ക തരംഗങ്ങള്‍ പിന്നീട് നടത്തുന്ന പരിശോധനയില്‍ ഒന്നും കാണപ്പെടുകയില്ല. എങ്കിലും ഇത്തരത്തില്‍ മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം, ശ്വാസോച്ഛ്വാസം എന്നിവ വെന്റിലേറ്ററിന്റെ സഹായത്തോടെ ഏറെ നാള്‍ നിലനിര്‍ത്തുന്നതിനാവുന്നു.

 മരണം സ്ഥിരീകരിക്കുന്നതിന്

മരണം സ്ഥിരീകരിക്കുന്നതിന്

എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ഒരു ഡോക്ടര്‍ക്ക് മാത്രമായി തീരുമാനിക്കാന്‍ പറ്റില്ല. അതിനായി ഗവണ്‍മെന്റ് ഡോക്ടര്‍ ഉള്‍പ്പടെയുള്ള നാല് ഡോക്ടര്‍മാരുടെ സഹായം ആവശ്യമാണ്. ഈ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മരണം സ്ഥിരീകരിക്കുന്നത്. അതിനായി രണ്ട് ഘട്ടങ്ങളിലായി ആറ് മണിക്കൂര്‍ ഇടവിട്ടുള്ള ആപ്നിയോ ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിലൂടെയാണ് രോഗി ഇനി ജീവിതത്തിലേക്ക് തിരിച്ച് വരുകയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തേണ്ടത്. എന്നിട്ട് മാത്രമേ ഇത് മരണമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

കോമയിലായ വ്യക്തിയെക്കുറിച്ച്

കോമയിലായ വ്യക്തിയെക്കുറിച്ച്

കോമയിലായ വ്യക്തി സ്വന്തമായി ശ്വാസോച്ഛ്വാസം എടുക്കില്ലെന്ന് ഈ നാല് ഡോക്ടര്‍മാരും സ്ഥിരീകരിക്കണം. എന്നിട്ട് മാത്രമേ രോഗിയെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല കോമയില്‍ ആയ രോഗിക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ച് നിര്‍ത്തുന്നത് എന്നും സ്ഥിരീകരിക്കപ്പെടണം.

English summary

Signs and Symptoms of Brain Death

Brain death is the total loss of all brain function. In this article we explain some of the signs and symptoms of brain death. Read on
Story first published: Monday, April 1, 2019, 17:25 [IST]
X
Desktop Bottom Promotion