For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവസമയത്ത് അറിയാതെപോലും വേണ്ട ടിഷ്യൂ പേപ്പര്‍

|

ആര്‍ത്തവം ഒരു സ്ത്രീ ആരോഗ്യവതിയാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ പലപ്പോഴും ആര്‍ത്തവ സമയത്തുണ്ടാവുന്ന മാനസിക ശാരീരിക അസ്വസ്ഥതകള്‍ ചില്ലറയല്ല. ആര്‍ത്തവ സമയത്ത് ശുചിത്വം വളരെ അത്യാവശ്യമാണ്. ഈ അടുത്ത കാലത്തായി നമ്മളെല്ലാവരും വായിച്ച ഒരു ദുരനുഭവമാണ് ആര്‍ത്തവ സമയത്ത് പാഡിനു പകരം ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച് അത് ദുരന്തമായി മാറിയത്.

ഇന്‍ഫെക്ഷനും മറ്റും അവരുടെ ആരോഗ്യത്തെ വളരെയധികം തളര്‍ത്തുകയുണ്ടായി. എന്നാല്‍ ഇന്നും പല പെണ്‍കുട്ടികളും അത്യാവശ്യ സാഹചര്യങ്ങളില്‍ പലപ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്കാണ് തുടക്കം കുറിക്കുന്നത് എന്ന് പലരും മനസ്സിലാക്കുന്നില്ല.

നമുക്കിടയില്‍ പെട്ട ഒരു സ്ത്രീക്ക് അവരുടെ അല്‍പ സമയത്തെ അശ്രദ്ധ കൊണ്ട് സംഭവിച്ച ദുരിതം ചില്ലറയല്ല. അശ്രദ്ധ എന്ന് നമുക്ക് പറയാമെങ്കിലും അവര്‍ ആര്‍ത്തവ സമയത്ത് അനുഭവിച്ച് ആ ബുദ്ധിമുട്ടിനെ മറികടക്കുന്നതിന് വേണ്ടിയാണ് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചത്. പലരും ആര്‍ത്തവ സമയത്ത് പാഡ് ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ടിഷ്യൂ പേപ്പറുകളും ഉപയോഗിക്കുന്നവരുണ്ട്.

<strong>Most read: ഹൈ ബിപിയെ നിയന്ത്രിക്കും ബീറ്റ്‌റൂട്ട് മാജിക്</strong>Most read: ഹൈ ബിപിയെ നിയന്ത്രിക്കും ബീറ്റ്‌റൂട്ട് മാജിക്

എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇതെന്നതില്‍ സംശയം വേണ്ട. ആര്‍ത്തവത്തെ മറികടക്കുന്നതിന് വേണ്ടി ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മാലിന്യത്തിന് സമം

മാലിന്യത്തിന് സമം

മാലിന്യത്തിന് സമമാണ് പലപ്പോഴും ആര്‍ത്തവ സമയത്ത് ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുന്നത്. കാരണം ഇത് ആരോഗ്യത്തിന് പിന്നീടുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. മാലിന്യപേപ്പറിന്റെ അതേ നിലവാരമാണ് പലപ്പോഴും പല ടിഷ്യൂ പേപ്പറുകളും നല്‍കുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയാണ് ടിഷ്യൂ പേപ്പര്‍ ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രതിസന്ധികള്‍ എന്ന് നോക്കാവുന്നതാണ്.

അണുബാധ കൂടിയ തോതില്‍

അണുബാധ കൂടിയ തോതില്‍

ശരീരത്തില്‍ അണുബാധ ഉണ്ടാക്കുന്നത് ചില്ലറ പ്രശ്‌നമല്ല. പലപ്പോഴും സ്ത്രീകളുടെ സ്വകാര്യഭാഗത്ത് വലിയ ഗുരുതരമായ തോതില്‍ തന്നെ അണുബാധ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല സ്ത്രീകളുടെ സ്വകാര്യഭാഗം എന്ന് പറയുന്നത് വളരെയധികം സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു ഭാഗമാണ്. അതുകൊണ്ട് തന്നെ ഇവിടെ ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പറുകള്‍ വളരെയധികം അണുബാധയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു

പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു

പാഡിനൊപ്പം ഉപയോഗിക്കുന്ന ഒരു ചെറിയ ടിഷ്യൂ പേപ്പര്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ഉണ്ടാക്കുന്ന അണുബാധ സ്ത്രീകളുടെ സ്വകാര്യഭാഗത്ത് നിന്നും രക്തപ്രവാഹത്തിലൂടെ അകത്തേക്ക് എത്തുന്നുണ്ട്. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിനെ തടയിടുന്നതിന് വേണ്ടി ഒരിക്കലും ടിഷ്യൂ പേപ്പര്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

<strong>Most read: ഏഴ് ഗ്ലാസ്സ് സ്‌പെഷ്യല്‍ വെള്ളം തടിയൊതുക്കാന്‍</strong>Most read: ഏഴ് ഗ്ലാസ്സ് സ്‌പെഷ്യല്‍ വെള്ളം തടിയൊതുക്കാന്‍

അതികഠിനമായ വേദന

അതികഠിനമായ വേദന

ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയുടെ ഇരട്ടിയായിരിക്കും ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാല്‍ അതിന് ശേഷമുണ്ടാവുന്ന വേദന. ഇത് പലപ്പോഴും യൂറിനറി ഇന്‍ഫെക്ഷനാണ് എന്ന ധാരണയില്‍ പലരും ചികിത്സ തേടാതിരിക്കുന്നു. എന്നാല്‍ പിന്നീട് നടത്തുന്ന പരിശോധനയിലാണ് പലപ്പോഴും കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിയതായി മനസ്സിലാക്കുന്നത്. അതികഠിനമായ വേദനയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ആര്‍ത്തവ സമയം മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്.

കാരണം ഇതാണ്

കാരണം ഇതാണ്

എന്തുകൊണ്ട് ആര്‍ത്തവ സമയത്ത് ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കരുത് എന്ന് പറയുന്നു എന്നത് പലര്‍ക്കും അറിയുകയില്ല. പേപ്പര്‍ ഉണ്ടാക്കുന്നതിന് പലപ്പോഴും പള്‍പ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ടിഷ്യൂ പേപ്പര്‍ ഉണ്ടാക്കുന്നതിന് വെറും പള്‍പ്പ് മാത്രമല്ല ഉപയോഗിക്കുന്നത്. സോഫ്റ്റ്‌നസിനും നിറത്തിനും മണത്തിനും വേണ്ടി പല വിധത്തിലുള്ള കെമിക്കല്‍സ് ഉപയോഗിക്കുന്നുണ്ട്. ഇതാണ് പലപ്പോഴും സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് പാഡിന് പകരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നത്. ഇത് മണിക്കൂറുകളോളം സ്ത്രീകളുടെ സ്വകാര്യഭാഗത്ത് വെക്കുമ്പോള്‍ അത് അതി കഠിനമായ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ആര്‍ത്തവ സമയം അടുത്തെന്ന് തോന്നിയാല്‍ ഒരി പാക്കറ്റ് പാഡും കൈയ്യില്‍ കൊണ്ട് നടക്കാന്‍ ശ്രദ്ധിക്കുക. എത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ടിഷ്യു പേപ്പര്‍ ഉപയോഗിക്കരുത്.

English summary

Side effects of using tissue paper during menstrual period

In this article we explain some side effects of using tissue paper during menstrual periods. Read on.
Story first published: Friday, July 19, 2019, 17:14 [IST]
X
Desktop Bottom Promotion