Just In
- 14 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 15 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
രാഹുലും കുടുംബവും വ്യാജ ഗാന്ധിമാരെന്ന് ബിജെപി.... ഗാന്ധി പേര് മോഷ്ടിച്ചതെന്ന് സംപിത് പത്ര!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഒരു തുള്ളി തക്കാളി സോസ് ആയുസ്സെടുക്കും
ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്നത്തെ കാലത്ത് അല്പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ജങ്ക് ഫുഡും മറ്റ് പുതിയ ഭക്ഷണ ശീലങ്ങളും എല്ലാം പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ജങ്ക്ഫുഡുകളോടൊപ്പം അൽപം രുചി വർദ്ധിപ്പിക്കാൻ തക്കാളി സോസ് കൂടി പലരും നൽകുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ? ഇന്നത്തെ കാലത്ത് സ്നാക്സിനൊപ്പം തക്കാളി സോസ് നൽകുമ്പോൾ അത് കഴിക്കുന്നവർ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.
most read: 50നു ശേഷം തടി പ്രശ്നമാകുന്നത്, കുറക്കാൻ ഇതാണ് വഴി
തക്കാളി സോസ് കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശരീരത്തിന് ഏറ്റവും കൂടുതൽ അപകടകരമാണ് തക്കാളി സോസ് എന്ന കാര്യത്തിൽ സംശയം വേണ്ട. പലർക്കും ഫാസ്റ്റ് ഫുഡ് നാവിൽ വെക്കണമെങ്കിൽ സോസ് കൂടിയേ തീരൂ. എന്നാൽ ഇത്തരം അവസ്ഥകൾ അൽപമൊന്നുമല്ല ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. തക്കാളി സോസ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കൃത്രിമ മാർഗ്ഗങ്ങൾ
തക്കാളി സോസിന് പല വിധത്തിൽ പ്രതിസന്ധികൾ ഉണ്ട്. എന്നാൽ ചിലർ ഇത് ഉണ്ടാക്കുന്നതിൽ അൽപം കൃത്രിമം കാണിക്കാറുണ്ട്. തണ്ണിമത്തനും പപ്പായയും തക്കാളിയ്ക്ക് പകരം ഉപയോഗിച്ച് തക്കാളി സോസ് ഉണ്ടാക്കാറുണ്ട്. റോഡ് സൈഡില്‍ നിങ്ങള്‍ക്ക് ലഭിയ്ക്കുന്ന പല സോസുകളും ഇത്തരത്തില്‍ തയ്യാറാക്കിയതാണ്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല എന്ന കാര്യം നിങ്ങൾ മറക്കരുത്. പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഏറ്റവും വലിയ വില്ലനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

കളർ ചേർക്കുമ്പോൾ
പലരും തക്കാളി സോസിന് നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചുവന്ന കളർ ചേര്‍ക്കുന്നു. എന്നാൽ നിറത്തിനായി ചേര്‍ക്കുന്ന കളര്‍ എത്രത്തോളം അപകടകരിയാണ് എന്നത് പലര്‍ക്കും അറിയില്ല. ക്യാന്‍സറും നിരവധി തരത്തിലുള്ള അലര്‍ജിയും ഇത് മൂലം ഉണ്ടാകാം. അതുകൊണ്ട് തന്നെയാണ് തക്കാളി സോസ് കഴിച്ച് കൈ കഴുകുമ്പോൾ അതിന്റെ നിറം കൈയ്യിൽ നിന്ന് പോവാത്തത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം ഇത്തരം നിറമുള്ള കളർ ചേർക്കുമ്പോൾ.

ഫ്രക്ടോസ്
ഫ്രക്ടോസ് ഐസ്ക്രീമിൽ ചേർക്കുന്നുണ്ട് പലരും. എന്നാൽ ഇത് തക്കാളി സോസിലും പലരും ചേർക്കുന്നുണ്ട്. ഫ്രക്ടോസ് കോണ്‍ സിറപ്പ് അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നാണ്. ഇതില്‍ കലോറി കൂടുതലാണ്. അമിതവണ്ണമുള്‍പ്പടെയുള്ള പ്രശ്നങ്ങളിലേക്ക് ഇത് വഴിവെയ്ക്കുന്നു. അമിതവണ്ണവും കൊളസ്ട്രോളും എല്ലാം ഇതിന്റെ ഭാഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യത്തേക്കാൾ അപകടം
തക്കാളി എന്തുകൊണ്ടും ആരോഗ്യം നൽകുന്നതാണ്. എന്നാൽ തക്കാളി സോസ് ആയി മാറുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. എന്നാല്‍ തക്കാളി സോസ് ആവുമ്പോള്‍ അതിന്റെ എല്ലാ വിധത്തിലുള്ള ഗുണങ്ങളും നഷ്ടപ്പെടുന്നു. ഇതിലടങ്ങിയിട്ടുള്ള ഫൈബറും വിറ്റാമിനുകളും എല്ലാം ഇല്ലാതാവുന്നു. അതുകൊണ്ട് തന്നെ അനാരോഗ്യം ഉണ്ടാക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
മാറി വരുന്ന ഭക്ഷണ ശീലം തന്നെയാണ് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. എന്നാൽ തക്കാളി സോസിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം ഉയരാനും അതുവഴി അപകടങ്ങള്‍ ഉണ്ടാവാനും ഇത് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതില്‍ തക്കാളി സോസ് മുന്നിലാണ്. അതുകൊണ്ട് തക്കാളി സോസ് കഴിക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നു.

ആസ്ത്മ വർദ്ധിപ്പിക്കുന്നു
പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ആസ്ത്മ. തണുപ്പ് കാലത്ത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ആസ്ത്മ. അതുകൊണ്ട് തന്നെ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും തക്കാളി സോസ് കഴിയ്ക്കാന്‍ പാടില്ല. ഇത് പലപ്പോഴും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ കൂടുതൽ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആസ്ത്മയുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം.

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു
ജീവിത ശൈലീ രോഗങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് പലപ്പോഴും ശ്രദ്ധിക്കണം. തക്കാളി സോസ് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുക. പ്രമേഹത്തിന്റെ കാര്യത്തിലും വില്ലന്‍ തക്കാളി സോസ് തന്നെയാണ്. കാരണം പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് തക്കാളി സോസിലെ മധുരം കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുന്നതിന് തക്കാളി സോസ് കഴിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.