For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായില്‍ വൃത്തിയില്ലേ, ലിവര്‍ക്യാന്‍സര്‍ സാധ്യത 75%

|

വായുടെ വൃത്തിക്കുറവ് നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന ഘടകമാണ് എന്തുകൊണ്ടും വായ് വൃത്തിയാക്കണം എന്നുള്ളത്. എന്നാല്‍ പലപ്പോഴും ഇത് കൃത്യമായി പാലിക്കുന്നതിന് പലര്‍ക്കും കഴിയുന്നില്ല. രാവിലെ ഒരു നേരം തന്നെ പല്ല് തേക്കുന്നത് പലരും കഷ്ടപ്പെട്ടിട്ടാണ്. അവരാണ് രണ്ട് നേരവും പല്ല് തേക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇനി അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോവുന്ന നഷ്ടം എന്ന് പറയുന്നത് ചില്ലറയല്ല.

<strong>Most read: ഒതുങ്ങിയ ശരീരത്തിനും ശരീരപുഷ്ടിക്കും റാഗിമാള്‍ട്ട്</strong>Most read: ഒതുങ്ങിയ ശരീരത്തിനും ശരീരപുഷ്ടിക്കും റാഗിമാള്‍ട്ട്

കാരണം ലിവര്‍ ക്യാന്‍സര്‍ ബാധിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരിലും വായുടെ വൃത്തിയില്‍ അല്‍പം പുറകിലേക്ക് തന്നെയാണ്. വായുടെ ആരോഗ്യം ഏറെ പ്രധാനമാണ് എന്ന കാര്യം ഓരോ നിമിഷവും ആലോചിക്കണം. കാരണം വായുടെ ആരോഗ്യമില്ലായ്മയും വൃത്തിയില്ലായ്മയും ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ വരാനുള്ള സാധ്യത 75 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.

കരളിലെ ക്യാന്‍സറും വായയും

കരളിലെ ക്യാന്‍സറും വായയും

വായുടെ ആരോഗ്യത്തെ വളരെ നിസ്സാരമായി കണക്കാക്കുന്നവര്‍ക്കുള്ള ഒരു പ്രധാന അടിയാണ് ഈ രോഗം. കാരണം ലിവര്‍ ക്യാന്‍സര്‍ നമ്മുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് നമുക്കെല്ലാം കേട്ടറിവുള്ള ഒരു കാര്യമാണ്. വായുടെ ആരോഗ്യമില്ലായ്മയും വൃത്തിയില്ലായ്മയും പലപ്പോഴും ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കരളിലെ അര്‍ബുദത്തിനും അതിലൂടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ക്യാന്‍സറുകളും അവയവങ്ങളും

ക്യാന്‍സറുകളും അവയവങ്ങളും

യുകെയില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 49000 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിന്റെ ഫലമായാണ് വായുടെ ആരോഗ്യമില്ലായ്മയും ശരീരത്തിനെ ബാധിക്കുന്ന ക്യാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഇത് കൂടാതെ കരള്‍, മലാശയം, വന്‍കുടല്‍, പാന്‍ക്രിയാസ്, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ എന്നീ ക്യാന്‍സറുകളും ഇത് മൂലം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

വായുടെ ആരോഗ്യമില്ലായ്മ

വായുടെ ആരോഗ്യമില്ലായ്മ

എന്നാല്‍ വായുടെ ആരോഗ്യമില്ലായ്മ എങ്ങനെ തിരിച്ചറിയാം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. മോണ വേദന, മോണയില്‍ നിന്ന് രക്തം വരിക, വായ്പ്പുണ്ണ്, പല്ല് കൊഴിയുക തുടങ്ങിയ ലക്ഷണങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ക്യാന്‍സര്‍ സാധ്യത വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. മാത്രമല്ല കരളിലെ അര്‍ബുദത്തിന് വായുടെ ആരോഗ്യവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

 ഭക്ഷണ ശീലം

ഭക്ഷണ ശീലം

വായുടെ ആരോഗ്യം കുറവുള്ളവരെ കണ്ടെത്തുക എന്നത് വെല്ലുവിളി തന്നെയാണ്. എന്നാല്‍ പഴങ്ങളും പച്ചക്കറികളും കുറച്ച് മാത്രം കഴിക്കുന്നവരും ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നവരിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ട്. മാത്രമല്ല വൃത്തിയുടെ കാര്യത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്കും കരളിലെ ക്യാന്‍സര്‍ വെല്ലുവുളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത്ര മെച്ചമല്ലാത്ത മോശം അവസ്ഥയില്‍ ജീവിക്കുന്നവരും അല്‍പം ശ്രദ്ധിക്കണം.

കരള്‍ രോഗങ്ങള്‍ ബാധിച്ചാല്‍

കരള്‍ രോഗങ്ങള്‍ ബാധിച്ചാല്‍

കരളിനെ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ബാധിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ തകരാറിലാക്കുന്നു. കരളില്‍ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള കഴിവ് ഇല്ലാതാവുന്നു. മാത്രമല്ല കരളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നതോടൊപ്പം കരളില്‍ കയറിക്കൂടുന്ന ബാക്ടീരിയകള്‍ അവിടെ തന്നെ നശിക്കാതെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

കരള്‍ രോഗങ്ങള്‍ ബാധിച്ചാല്‍

കരള്‍ രോഗങ്ങള്‍ ബാധിച്ചാല്‍

ഫ്യൂസോബാക്ടീരിയം ന്യൂക്ലിയാറ്റം എന്ന ബാക്ടീരിയയാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നത്.ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. മത്രമല്ല ഇതേ ബാക്ടീരിയ പലപ്പോഴും ഉണ്ടാവുന്നത് പല്ലിലെ പോടില്‍ നിന്നാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്, ലിവര്‍ സിറോസിസ്, ക്യാന്‍സര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കരളിനെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. അതുകൊണ്ട് ചെറിയ ചില മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്.

പല്ല് നഷ്ടപ്പെടുമ്പോള്‍

പല്ല് നഷ്ടപ്പെടുമ്പോള്‍

പല്ല് നഷ്ടപ്പെടുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തിലെ വ്യത്യാസം പല്ലിന്റെ അനാരോഗ്യത്തിലേക്ക് നയിക്കുന്നുണ്ട്. ഇത് രണ്ടും കരളിലെ അര്‍ബുദത്തിന് ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് വായിലെ വൃത്തിയില്ലായ്മ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

poor oral hygiene can cause liver cancer

Poor oral hygiene associated with risk of liver cancer. Read on.
Story first published: Thursday, June 27, 2019, 16:20 [IST]
X
Desktop Bottom Promotion