For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി, കൊളസ്ട്രോൾ, ഷുഗർ; എന്താണ് കൃത്യമായ അളവുകൾ

|

ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങളില്‍ പല അവസ്ഥകൾ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബിപി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ.

ജീവിത ശൈലി രോഗങ്ങളില്‍ വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് വർദ്ധിക്കുമ്പോൾ ജീവിതവും ആരോഗ്യവും കൈ വിട്ട് പോവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശരീരത്തിൽ ഇവയെല്ലാം കൂടിയത് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. എന്നാല്‍ ഇത് കൂടിയാലും കുറഞ്ഞാലും ഉള്ള അളവ് എത്രയെന്ന് പലർക്കും അറിയില്ല.‌‌

<strong>most read: ഉപ്പൂറ്റി വേദന അത്ര നിസ്സാരമല്ല, പരിഹാരം നിസ്സാരം</strong>most read: ഉപ്പൂറ്റി വേദന അത്ര നിസ്സാരമല്ല, പരിഹാരം നിസ്സാരം

ശരീരത്തിലെ നോർമൽ അളവുകൾ എത്രയെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാവും. ആരോഗ്യമുള്ള ശരീരമാണെങ്കിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടാവും. എന്നാൽ ഇവ അനാരോഗ്യത്തിലേക്കാണ് എത്തുന്നതെങ്കിലോ അത് അൽപം പ്രശ്നമുണ്ടാക്കുന്ന അളവിലേക്ക് മാറുന്നു. ഭക്ഷണത്തിലൂടേയും വ്യായാമത്തിലൂടെയും എല്ലാം ശരീരത്തിൽ ഈ പറഞ്ഞ വസ്തുക്കളെല്ലാം കൃത്യമായി നിലനിർത്താവുന്നതാണ്. എന്താണ് ശരീരത്തിലെ കൃത്യമായ രീതിയിലുള്ള അളവ് എന്ന് നോക്കാം.

ബിപി

ബിപി

ശരീരത്തിലെ കൃത്യമായ ബിപിയുടെ അളവ് എത്രയെന്ന് പലർക്കും അറിയില്ല. സാധാരണ രക്തസമ്മർദ്ദത്തിന്റെ അളവ് എന്ന് പറയുന്നത് സിസ്റ്റോളിക് 120 എം എം മെർക്കുറിയിൽ ഡയസ്റ്റോളില് 80 എം എം എന്ന അളവിലും ആയിരിക്കണം. ഇതിൽ കൂടി 140 ആവുമ്പോൾ അത് രക്തസമ്മർദ്ദത്തിന്റെ അളവ് കൂടുതലാണ് എന്നാണ് കാണിക്കുന്നത്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. കാരണം അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പ്രമേഹം

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് ഒരു മില്ലി ലിറ്റർ രക്തത്തിൽ 70 mg മുതൽ 140 mg വരെയാണ്. ഈ ഗ്ലൂക്കോസ് നിലയിൽ മാറ്റങ്ങളുണ്ടായാൽ അത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു. ഗ്ലൂക്കോസ് വർദ്ധിച്ചാൽ അത് ഹൈപ്പർഗ്ലൈസീമിയ എന്ന അവസ്ഥയും കുറഞ്ഞാൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് ഇതൊരിക്കലും ഒരു കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം.

കൊളസ്ട്രോൾ

കൊളസ്ട്രോൾ

കൊളസ്ട്രോൾ എപ്പോഴും ശരീരത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്. പല ആരോഗ്യ പ്രതിസന്ധികളും പലപ്പോഴും ഹൃദ്രോഗം പോലുള്ള അവസ്ഥകളിലേക്കും കൊളസ്ട്രോൾ നിങ്ങളെ എത്തിക്കുന്നു. ശരീരത്തിലെ നോർമൽ കൊളസ്ട്രോളിന്റെ അളവ് എന്ന് പറയുന്നത് 70 മില്ലിഗ്രാം ആയിരിക്കാൻ ശ്രദ്ധഇക്കണം. പ്രത്യേകിച്ച് ഹൃദ്രോഗികളും വൃക്കരോഗികളും ‌ഈ ഒരു ലെവൽ നിലനിർത്താൻ ശ്രദ്ധിക്കണം. അനാരോഗ്യത്തിലേക്ക് നയിക്കുന്ന കൊളസ്ട്രോളിന്റെ അളവ് എന്ന് പറയുന്നത് പലപ്പോഴും 100 മില്ലിഗ്രാമിൽ കൂടുതലാണ്.

ബി എം ഐ

ബി എം ഐ

ശരീരത്തിന്‍റെ ബി എം ഐ അഥവാ ബോഡി മാസ് ഇൻഡക്സ് എന്നിവ വളരെയധികം ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അളവാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ശരീര ഭാരത്തെ നമ്മുടെ ഉയരത്തിന്റെ ഇരട്ടി കൊണ്ട് ഹരിച്ചാണ് ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. ആരോഗ്യകരമായ ജീവിതവും ഭക്ഷണ രീതിയും ആണ് ശീലിക്കുന്നതെങ്കിൽ ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. പൊണ്ണത്തടിയേയും നമുക്ക് ഇതിലൂടെ കണക്കാക്കാവുന്നതാണ്.

വയറിന്റെ ചുറ്റളവ്

വയറിന്റെ ചുറ്റളവ്

നമ്മുടെ വയറിന‍്‍റെ ചുറ്റളവ് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പുരുഷൻമാരിൽ ഇത്90 സെന്റി മീറ്ററും സ്ത്രീകളിലാണെങ്കിൽ ഇത് 80 സെന്റി മീറ്ററും ആയിരിക്കണം. ഇതിൽ കൂടുതലും കുറവും ഉണ്ടാവുന്നത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണ്. പലപ്പോഴും ഹൃദയാഘാതം, കൊളസ്ട്രോൾ എന്നിവക്കെല്ലാം ഇതുമായി ബന്ധമുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും അനാരോഗ്യത്തിലേക്ക് ഇത് എത്തിക്കുന്നു നിങ്ങളെ.

ഹിമോഗ്ലോബിൻ

ഹിമോഗ്ലോബിൻ

ഹിമോഗ്ലോബിന്റെ അളവ് ശരീരത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അ‌‌‌ടങ്ങിയ പ്രോട്ടീൻ ആണ് ഹിമോഗ്ലോബിൻ. ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്തിക്കുന്നത് ഹിമോഗ്ലോബിനാണ്. പുരുഷൻമാരിൽ ഹിമോഗ്ലോബിന്‍റെ അളവ് 13.5 മുതൽ 17.5 ഗ്രാം വരെയാണ്. സ്ത്രീകളിലാകട്ടെ 12.0 മുതൽ 15.5 ഗ്രാം വരെയാണ്. ഇതാണ് കൃത്യമായ അളവ് എന്ന കാര്യം മറക്കരുത്. വിളർച്ച പോലുള്ള അവസ്ഥകൾ പലപ്പോഴും ഇതിന്‍റെ അളവിൽ മാറ്റം വന്നാൽ കാരണമാകുന്നു.

English summary

normal level of bp sugar and cholesterol in human body

What is normal level of bp, sugar and cholesterol level in your body, check it out.
Story first published: Thursday, January 17, 2019, 16:22 [IST]
X
Desktop Bottom Promotion