For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡോക്ടറോടു മറച്ചു വയ്ക്കരുത്.....

ഡോക്ടറോടു മറച്ചു വയ്ക്കരുത്, ഇതൊന്നും....

|

ഇന്നു ഡോക്ടേഴ്‌സ് ഡേ. രോഗിയ്ക്ക് കണ്‍മുന്‍പിലെ ദൈവ ദൂതനാണു ഡോക്ടര്‍ എന്നു വേണം, പറയുവാന്‍. ആയുസിന്റെ നീളം തരുന്നവരാണ ഭിഷഗ്വരന്‍മാര്‍ എന്നു വേണം, പറയുവാന്‍. വെള്ളക്കുപ്പായത്തിനു കളങ്കമായി ചിലരെങ്കിലും ഇപ്പോഴുണ്ടെങ്കിലും.

ഡോക്ടറുടെ സേവനം പൂര്‍ണമായും ഉപയോഗപ്പെടണമെങ്കില്‍ രോഗിയും സഹകരിയ്ക്കണം, എന്നു വേണം, പറയുവാന്‍. അതായത് കാര്യങ്ങള്‍ എല്ലാം തന്ന മറച്ചു വയ്ക്കാതെ ഡോക്ടറോടു പറയുക. എങ്കില്‍ മാത്രമേ തക്കതായ പ്രതിവിധി കണ്ടെത്തുവാന്‍ സാധിയ്ക്കൂ. ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നു പറയുന്നതിന്റെ വാസ്തവം ഇതാണ്.

അവയവം മുറിച്ചു നീക്കാന്‍ അയാളെ പ്രേരിപ്പിച്ചത്....അവയവം മുറിച്ചു നീക്കാന്‍ അയാളെ പ്രേരിപ്പിച്ചത്....

ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നാം നിര്‍ബന്ധമായും പാലിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ, ചികിത്സ വിജയമാകാന്‍ അറിയേണ്ട ചിലത്.

ഒരു പ്രത്യേക രോഗത്തെക്കുറിച്ചാണു പറയുന്നതെങ്കിലും

ഒരു പ്രത്യേക രോഗത്തെക്കുറിച്ചാണു പറയുന്നതെങ്കിലും

ഒരു പ്രത്യേക രോഗത്തെക്കുറിച്ചാണു പറയുന്നതെങ്കിലും നിങ്ങള്‍ക്കു മറ്റു രോഗങ്ങളുണ്ടെങ്കില്‍ ഇതേക്കുറിച്ചും പറയുക. ഇതിന് മരുന്നെടുക്കുന്നവരെങ്കില്‍ ഇതിന്റെ കാര്യവും. കാരണം പലപ്പോഴും രോഗങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് രോഗ കാരണം കൃത്യമായി കണ്ടെത്തുവാന്‍ ഡോക്ടറെ സഹായിക്കുന്ന ഒന്നാണ്.

അലര്‍ജി

അലര്‍ജി

അലര്‍ജി പ്രശ്‌നങ്ങളെങ്കില്‍, പ്രത്യേകിച്ച് ചില മരുന്നുകളോട് അലര്‍ജിയെങ്കില്‍ ഇതും ഡോക്ടറെ അറിയിക്കണം. ഇത് ഇത്തരം മരുന്നുകള്‍ ഒഴിവാക്കാന്‍, ഇതു പ്രശ്‌നമാകാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.

നിങ്ങളുടെ രോഗത്തെക്കുറിച്ചു

നിങ്ങളുടെ രോഗത്തെക്കുറിച്ചു

നിങ്ങളുടെ രോഗത്തെക്കുറിച്ചു ഡോക്ടറോട് വിശദമായി തിരക്കി മനസിലാക്കുക. അല്ലാതെ മരുന്നു മാത്രം വാങ്ങി പോരുകയല്ല, വേണ്ടത്. നിങ്ങളുടെ രോഗത്തെ കുറിച്ചു നിങ്ങള്‍ക്കുളള പൂര്‍ണമായ റിവ് പ്രശ്‌നപരിഹാരത്തിനു കൂടുതല്‍ സഹായിക്കും.

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന മരുന്നുകളെ

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന മരുന്നുകളെ

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന മരുന്നുകളെ കുറിച്ചു കൃത്യമായ വിവരമുണ്ടാകണം. ഇതിന് സൈഡ് ഇഫക്ടുകളെങ്കില്‍ ഇതെക്കുറിച്ചും മനസിലാക്കുക. കൃത്യമായ ഡോസ്, കഴിയ്‌ക്കേണ്ട കൃത്യമായ സമയം, കൂടെ കഴിയ്ക്കാവുന്ന, കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചു കൃത്യമായി വിവരമുണ്ടാകുന്നത് മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാകാനും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും. ഇത് കൃത്യമായി പിന്‍തുടരുകയും ചെയ്യുക. ഒരു നേരം കഴിച്ചില്ലെന്നു വച്ചു കുഴപ്പിമില്ലെന്നതു പോലുള്ള ചിന്തകള്‍ വേണ്ട. പറഞ്ഞയത്രയും നാള്‍ മാത്രം കഴിയ്ക്കുക. പിന്നീട് ഡോക്ടറെ കാണാന്‍ പറഞ്ഞാല്‍ അതു ചെയ്യുക. സ്വയം ചികിത്സ വേണ്ട.

രോഗം

രോഗം

രോഗം മരുന്നു തീരുന്നതിനു മുന്‍പു മാറിയാല്‍ പിന്നീട് കഴിയ്ക്കാതിരിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയാലേ വേണ്ടത്ര ഗുണം ലഭിയ്ക്കൂ എന്നോര്‍ക്കുക. ഇതു പോലെ രോഗം മാറിയെന്നു കരുതി ഡോക്ടര്‍ വീണ്ടും കാണാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത് ഒഴിവാക്കുകയും ചെയ്യരുത്. ഇത്തരം സന്ദര്‍ശനം പൂര്‍ണമായ രോഗവിമുക്തിയ്ക്കു സഹായിക്കും. ഇതു പോലെ ചികിത്സയില്‍ എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കില്‍ ഇതു തുറന്നു പറയുവാന്‍ മടിയ്ക്കരുത്.

English summary

National Doctor's Day Things Not Be Be Forgotten While Visiting Doctor

National Doctor's Day Things Not Be Be Forgotten While Visiting Doctor, Read more to know about,
X
Desktop Bottom Promotion