For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മില്‍ക്ക് ഡയറ്റ്; കുറയേണ്ട തടിയെങ്കില്‍ കുറയും

|

മില്‍ക്ക് ഡയറ്റ് എന്ന് കേട്ടിട്ടുണ്ടോ, ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മില്‍ക്ക് ഡയറ്റ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒരു സമീകൃതാഹാരമാണ് പാല്‍. പാല്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെ മികച്ച പോഷകങ്ങള്‍ നല്‍കുന്നുണ്ട്. കാല്‍സ്യത്തിന്റെ കലവറയാണ് പാല്‍. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മില്‍ക്ക് ഡയറ്റ് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചാല്‍ തന്നെ ഇതിന്റെ മാറ്റങ്ങള്‍ നമുക്ക് തിരിച്ചറിയാവുന്നതാണ്.

<strong>Most read: വായില്‍ വൃത്തിയില്ലേ, ലിവര്‍ക്യാന്‍സര്‍ സാധ്യത 75%</strong>Most read: വായില്‍ വൃത്തിയില്ലേ, ലിവര്‍ക്യാന്‍സര്‍ സാധ്യത 75%

മില്‍ക്ക് ഡയറ്റിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ആരോഗ്യത്തിനും കരുത്തിനും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ പല വിധത്തിലാണ് ഈ ഡയറ്റിലൂടെ ഇല്ലാതാവുന്നത്. മാത്രമല്ല നല്ല പോഷകം ശരീരത്തില്‍ എത്തുകയും ചെയ്യുന്നുണ്ട്. ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചാല്‍ തന്നെ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. മില്‍ക്ക് ഡയറ്റിലൂടെ നമുക്ക് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. തടിയും വയറും കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച് നില്‍ക്കുന്നതും ഇത് തന്നെയാണ്.

മധുരം ചേര്‍ക്കാത്ത പാല്‍

മധുരം ചേര്‍ക്കാത്ത പാല്‍

മധുരം ചേര്‍ക്കാത്ത പാല്‍ കഴിക്കുന്നക് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പാല്‍ എന്ന് പറയുന്നത് റിഫൈന്‍ഡ് ഷുഗര്‍ അടങ്ങാത്തതാണ്. ഇത് കുടിക്കുന്നത് എന്തുകൊണ്ടും വണ്ണം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് വണ്ണം കുറച്ച് ശരീരത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു.

ആവശ്യമായ പോഷകങ്ങള്‍

ആവശ്യമായ പോഷകങ്ങള്‍

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാവുന്നു. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങളും നല്‍കുന്നുണ്ട്. ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതോടൊപ്പം അമിതവണ്ണം എന്ന പ്രതിസന്ധിയും കുടവയര്‍ എന്ന പ്രശ്‌നവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പാല്‍.

ശരീരഭാരം

ശരീരഭാരം

അമിതവണ്ണം തന്നെയാണ് ശരീരഭാരം. ഇതിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച ഓപ്ഷന്‍ ആണ് പാല്‍. കാല്‍സ്യം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ അവസ്ഥയിലും ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ദിവസവും കിടക്കും മുന്‍പ് അല്‍പം പാല്‍ കുടിക്കാവുന്നതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് മില്‍ക്ക് ഡയറ്റിലൂടെ സാധിക്കുന്നു. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ശരീരത്തിലെ ഏത് വിഷാംശത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മൂന്നാഴ്ചയോളം മില്‍ക്ക് ഡയറ്റ് ചെയ്യുക. ഇത് തടിയും വയറും കുറച്ച് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.

കൊളസ്‌ട്രോള്‍ കുറക്കുന്നതിന്

കൊളസ്‌ട്രോള്‍ കുറക്കുന്നതിന്

കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും പാല്‍. കാരണം കൊഴുപ്പ് നീക്കിയ പാല്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കഴിക്കേണ്ടത് എങ്ങനെ

കഴിക്കേണ്ടത് എങ്ങനെ

മൂന്നാഴ്ചയാണ് മില്‍ക്ക് ഡയറ്റ് ചെയ്യേണ്ടത്. ഇതിനൊപ്പം തന്നെ ഓരോ ആഴ്ചയും അവശ്യ പോഷകങ്ങളും ചേരേണ്ടതാണ്. അതിന് വേണ്ടി മുട്ട, ഇറച്ചി, പച്ചക്കറികള്‍ എന്നിവയെല്ലാം കഴിക്കേണ്ടതാണ്. ഇത് മൂന്നാഴ്ച കൃത്യമായി കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ചാടിയ വയറ് ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിച്ച് അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുക. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് മില്‍ക്ക് ഡയറ്റ് കഴിക്കാവുന്നതാണ്.

മൂന്നാഴ്ചക്ക് ശേഷം ശ്രദ്ധിക്കാന്‍

മൂന്നാഴ്ചക്ക് ശേഷം ശ്രദ്ധിക്കാന്‍

മൂന്നാഴ്ചക്ക് ശേഷം ഈ ഡയറ്റ് നിര്‍ത്താന്‍ ശ്രദ്ധിക്കുക. കാരണം ഇത് തുടര്‍ന്നാല്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. മഗ്നീഷ്യം, അയേണ്‍, വൈറ്റമിന്‍ സി, ഡി, ഫൈബര്‍ എന്നിവയുടെ കുറവ് മില്‍ക്ക് ഡയറ്റ് ശീലമാക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക.

 അമിതവണ്ണമുള്ളവര്‍ക്ക് പ്രത്യേകിച്ച്

അമിതവണ്ണമുള്ളവര്‍ക്ക് പ്രത്യേകിച്ച്

അമിതവണ്ണമുള്ളവര്‍ക്ക് പ്രത്യേകിച്ച് ഈ ഡയറ്റ് ഫോളോ ചെയ്യാവുന്നതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ എന്ത് ഡയറ്റ് പിന്തുടരുമ്പോഴും അത് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തോടെ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

English summary

milk diet for weight loss

In this article we explain how to use milk diet for weight loss and belly fat, take a look.
Story first published: Monday, July 1, 2019, 16:56 [IST]
X
Desktop Bottom Promotion