Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ലിവര്ക്യാന്സര്; ആണ്ശരീരം പറയും ലക്ഷണം
ക്യാന്‍സര്‍ എന്ന് പറയുന്നത് എന്നും എപ്പോഴും ഭയപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും രോഗനിര്‍ണയം നടത്താന്‍ വൈകുന്നതാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ഇതാണ് പലപ്പോഴും മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. അസാധാരണമായ എന്തെങ്കിലും ലക്ഷണം ശരീരത്തില്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും അത് അപകടകരമല്ല എന്ന് തിരിച്ചറിയുന്നതിനും വേണ്ടി ശ്രമിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ രോഗാവസ്ഥകളിലേക്ക് നമ്മളില്‍ പലരേയും എത്തിക്കും എന്നതാണ് സത്യം.
കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ അത് പലപ്പോഴും രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് രോഗനിര്‍ണയം നടത്തേണ്ട സമയത്ത് നടത്തണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് ഇനി പറയുന്ന ചില ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം. ഇത് പല വിധത്തില്‍ നിങ്ങള്‍ അവഗണിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പനി ശ്രദ്ധിക്കുക
പനി പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുന്നതിന് മുന്‍പ് ഇത് ക്യാന്‍സര്‍ ലക്ഷണം അല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കടുത്ത പനിയും വിട്ടുമാറാത്ത ചുമയും പലപ്പോഴും നിങ്ങളെ അവശതയിലാക്കുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 104 ഡിഗ്രിയിലധികം പനി നിങ്ങള്‍ക്കുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കാം. ഇത് ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാണ് എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ്അത് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നു.

ശ്വാസതടസ്സം ശ്രദ്ധിക്കണം
ശ്വാസതടസ്സം എന്ന് പറയുന്നത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നതാണ്. എന്നാല്‍ അതോടൊപ്പം നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. ലിവര്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് രോഗനിര്‍ണയം തന്നെയാണ് ആദ്യം നടത്തേണ്ടത്.

വയറുവേദന ശ്രദ്ധിക്കാം
വയറു വേദന ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും നമുക്ക് ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ സാധാരണ വയറുവേദനയില്‍ നിന്ന് വ്യത്യസ്തമായി വയറിന്റെ വലതുവശത്ത് മുകള്‍ ഭാഗത്തായി ഉണ്ടാകുന്ന ശക്തമായ വയറുവേദനയില്‍ അല്പം ശ്രദ്ധിക്കാം. കാരണം ഇത് ലിവര്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കും മുന്‍പ് കൃത്യമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം രോഗ നിര്‍ണയം നടത്തേണ്ടതാണ്.

വയര്‍ നിറയുന്നതായി തോന്നുന്നുവോ?
നിങ്ങള്‍ക്ക് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടോ? അല്പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ അല്പം സൂക്ഷിക്കേണ്ടതാണ്. കാരണം ഭക്ഷണം കഴിച്ച് കഴിയുന്നതിനു മുന്‍പ് തന്നെ വയര്‍ നിറയുന്നതും വേദന അനുഭവപ്പെടുന്നതും കരള്‍ ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ വരെ ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അനാരോഗ്യത്തിലേക്കാണ് അത് നിങ്ങളെ എത്തിക്കുന്നത്.

മഞ്ഞനിറം ശരീരത്തിലുണ്ടോ
യാതൊരു കാരണവും ഇല്ലാതെ തന്നെ ശരീരത്തില്‍ മഞ്ഞ നിറം ഉണ്ടെങ്കില്‍ അത് വെറും മഞ്ഞപ്പിത്തമായി മാത്രം കണക്കാക്കേണ്ടതില്ല. ശരീരത്തിലും കണ്ണിലും മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിനു പുറത്ത് മഞ്ഞ നിറം ഉണ്ടെങ്കില്‍ ശ്രദ്ധ അല്പം കൂടുതല്‍ കൊടുക്കേണ്ടതാണ്. ഇത് വെറും മഞ്ഞപ്പിത്തം എന്ന് കണക്കാക്കി അതിന് മാത്രം ചികിത്സ തേടേണ്ടതില്ല. എന്നാല്‍ ലിവര്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ലക്ഷണങ്ങളെ ശ്രദ്ധിക്കണം.

ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടോ
നിങ്ങളുടെ ചര്‍മ്മത്തില്‍ യാതൊരു കാരണവും ഇല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ടോക്സിന് കൂടുമ്പോഴാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. കരള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നതാണ് ഇതിലൂടെ ശരീരം വെളിവാക്കുന്നത്. എന്നാല്‍ ഇതിനെ കൃത്യമായ ചികിത്സ തേടി രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഛര്‍ദ്ദിയും ശ്രദ്ധിക്കണം
അനാവശ്യമായി നിങ്ങളില്‍ ഛര്‍ദ്ദിയുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് ലിവര്‍ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി ഒന്നു ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഈ അവസ്ഥയില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോട് കൂടി ശരീരം പ്രതികരിക്കുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications