For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6 പ്ലാവില ഞെട്ടില്‍ കടുത്ത ഗ്യാസും അകറ്റാം...

പ്ലാവില ഞെട്ടില്‍ കടുത്ത ഗ്യാസും അകറ്റാം...

|

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങല്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. വയറിന് അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഒരാളും ഒരു ദിവസം കെടുത്താന്‍ തന്നെ ധാരാളം മതിയാകും.

വയററിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് കാരണം പലതുണ്ട്. ഇതില്‍ ഭക്ഷണമാണ് പ്രധാന വില്ലന്‍ എന്നു പറയാം. ചില പ്രത്യേക തരം ഭക്ഷണങ്ങള്‍, ഭക്ഷണം സമയത്തു കഴിയ്ക്കാത്തത്, പ്രാതല്‍ ഒഴിവാക്കുന്നത്, രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നത്, വറുത്തതും പൊരിച്ചതുമായവ എന്നിവയെല്ലാം തന്നെ ഗ്യാസ് ട്രബിളിനു കാരണമാകും. ഇതിനു പുറമെ വെളളം കുടിയ്ക്കാത്തത്, വ്യായാമക്കുറവ്, ചില തരം മരുന്നുകള്‍ എന്നിവയെല്ലാം തന്നെ ഗ്യാസ് ട്രബിളിന് കാരണമാകാറുണ്ട്.

ഗ്യാസ് ട്രബിള്‍ വയറിന് അസ്വസ്ഥത മാത്രമല്ല, ഉണ്ടാക്കുന്നത്. ചിലപ്പോള്‍ വയറു വേദനയ്ക്കും മലബന്ധത്തിനും വയര്‍ വന്നു വീര്‍ക്കുന്നതിനും മനം പിരട്ടലിനുമെല്ലാം ഇത് കാരണമാകും. വേണ്ട സമയത്തു ചികിത്സിച്ചില്ലെങ്കില്‍ മറ്റേതു രോഗാവസ്ഥകളേയും പോലെ ഇതു ഗുരുതരമാകുകയും ചെയ്യും.

ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പൊതുവേ അന്റാസിഡ് പോലുള്ള മരുന്നുകളാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇവ ശീലമാക്കുന്നത് പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇവയില്ലാതെ പറ്റില്ല എന്ന അവസ്ഥയ്ക്ക് ഇടയാക്കും.

ഗ്യാസ് ട്രബിളിന് പരിഹാരമായി ധാരാളം വീട്ടു വൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ പ്രയോജനം നല്‍കുകയും ചെയ്യും. മാത്രമല്ല, പാര്‍ശ്വ ഫലങ്ങള്‍ വരുത്തുകയുമില്ല. ഇവ പലതും നമുക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കളുമാണ്.

ഗ്യാസ് ട്രബിളിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക കൂട്ടറിയൂ, ഇതു തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.

ജീരകവും പ്ലാവിലയുടെ ഞെട്ടുമാണ്‌

ജീരകവും പ്ലാവിലയുടെ ഞെട്ടുമാണ്‌

ജീരകവും പ്ലാവിലയുടെ ഞെട്ടുമാണ്‌

ഈ പ്രത്യേക കൂട്ടിനായി വേണ്ടത്. ഇവ രണ്ടും ചേര്‍ത്താന്‍ പ്രത്യേക രീതിയില്‍ ഈ പാനീയമുണ്ടാക്കുന്നത്.

ജീരകം

ജീരകം

പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ഒന്നാണ് ജീരകം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നം മുതല്‍ ശരീരത്തിലെ തടിയും വയറും കുറയ്ക്കുവാന്‍ വരെ പ്രയോജനം ചെയ്യുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. വയറിനെ തണുപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ജീരകം. ഇതിട്ടു തിളപ്പിച്ച വെള്ളം തന്നെ ഗ്യാസിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഗ്യാസിനു പുറമേ വയറിളക്കം, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം വേണ്ട വിധത്തില്‍ ദഹിയ്ക്കാത്തതാണ് പലപ്പോഴും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ജീരകത്തിലെ ഓയില്‍ ദഹനം മെച്ചപ്പെടുത്തുന്നു. ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നു.

ജീരകത്തിനൊപ്പം പ്ലാവിലയുടെ ഞെട്ടും

ജീരകത്തിനൊപ്പം പ്ലാവിലയുടെ ഞെട്ടും

ജീരകത്തിനൊപ്പം പ്ലാവിലയുടെ ഞെട്ടും ഇതിനായി ഉപയോഗിയ്ക്കുന്നുണ്ട്. പഴുത്ത പ്ലാവില ഞെട്ടു വേണം, ഉപയോഗിയ്ക്കാന്‍. ഇലയുടെ കീഴറ്റത്തായി ചെറിയ നീളത്തിലുള്ള ഞെട്ടോടു കൂടി ഇല ഒടിച്ചെടുക്കുകയാണ് വേണ്ടത്. ഈ പ്രത്യേക കൂട്ട് എങ്ങനെ തയ്യാറാക്കാം എന്നു നോക്കൂ.

വെള്ളത്തില്‍

വെള്ളത്തില്‍

പഴുത്ത പ്ലാവിലയുടെ തണ്ട്, അഞ്ചോ ആറോ തണ്ടു വേണം. ഇതിന്റെ തണ്ടു മാത്രം മുറിച്ചെടുത്ത് ഇത് നല്ലപോലെ ചതയ്ക്കുക. ഒ2 ടേബിള്‍ സ്പൂണ്‍ ജീരകവും എടുക്കുക. ഇവ രണ്ടും ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. കുറഞ്ഞ തീയില്‍ വേണം, തിളപ്പിയ്ക്കാന്‍.

ഈ വെള്ളം പകുതിയാകുമ്പോള്‍

ഈ വെള്ളം പകുതിയാകുമ്പോള്‍

ഈ വെള്ളം പകുതിയാകുമ്പോള്‍ വാങ്ങി വയ്ക്കാം. ഇത് ദിവസവും വെറും വയററിലും പല തവണയായും കുടിയ്ക്കാം. ഇത് ഗ്യാസ് പ്രശ്‌നത്തിന് പെട്ടെന്നു തന്നെ പരിഹാരമാകുന്നു. വയറിനെ തണുപ്പിയ്ക്കുന്ന ഈ വെള്ളം വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഈ വെള്ളം അടുപ്പിച്ച് ഒന്നു രണ്ടു മാസം കുടിച്ചാല്‍ കാര്യമായ ഗുണമുണ്ടാകും.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

ഗ്യാസ് പ്രശ്‌നത്തിനു മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ഇത് ദഹനം എളുപ്പമാക്കുന്നു. ഗ്യാസ് പ്രശ്‌നത്തോട് അനുബന്ധിച്ചു വരുന്ന ഛര്‍ദി, മനംപെരട്ടല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു.

വയറും തടിയും കുറയ്ക്കാന്‍

വയറും തടിയും കുറയ്ക്കാന്‍

വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇതില്‍ ചേര്‍ക്കുന്ന രണ്ടു ചേരുവകളും. അതായത് പ്ലാവില ഞെട്ടും ജീരകവും. തടിയും വയറും കുറയ്ക്കാന്‍ ജാക്ക്ഫ്രൂട്ട ലീഫ് ടീ, അതായത് പ്ലാവില കൊണ്ടു തയ്യാറാക്കുന്ന ചായ തന്നെയുണ്ട്. ഇതു തിളപ്പിച്ചെ വെള്ളത്തില്‍ തയ്യാറാക്കുന്ന ചായ. ഇതുപോലെ ജീരകവും തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

English summary

Jack Fruit Leaf Stem And Cumin Seed Remedy For Gas Trouble

Jack Fruit Leaf Stem And Cumin Seed Remedy For Gas Trouble, Read more to know about,
Story first published: Monday, February 25, 2019, 14:12 [IST]
X
Desktop Bottom Promotion