Just In
Don't Miss
- News
ചിദംബരം ആദ്യദിവസം തന്നെ ജാമ്യവ്യസ്ഥ ലംഘിച്ചെന്ന്: വിമർശനവുമായി പ്രകാശ് ജാവദേക്കർ
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭ് പന്ത്
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
ഗ്യാസ് നീക്കി വയര്‍ ക്ലീനാകാന്‍ അയമോദകം ഇങ്ങനെ
നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നതില്‍, പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിയ്ക്കുന്നതില്‍ പലപ്പോഴും അടുക്കളയിലെ ചേരുവകളാണ് പ്രധാന പങ്കു വഹിയ്ക്കുക. കൃത്രിമ വഴികളിലൂടെ പോകാതെ തികച്ചും പ്രകൃതി ദത്തമായി പ്രശ്ന പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുന്ന വഴികളാണിത്.
വലിയ രോഗമല്ലെങ്കിലും പലരേയും അലട്ടുന്ന ഒന്നാണ് ഗ്യാസ് അഥവാ അസിഡിറ്റി പ്രശ്നം. വയറിന്റെ ആരോഗ്യം മോശമെന്നതിന്റെ സൂചന മാത്രമല്ല, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഏറെ വരുത്തുന്ന ഒരു അവസ്ഥ കൂടിയാണിത്. വയര്‍ വന്നു വീര്‍ക്കുന്നതും ഏമ്പക്കം വരുന്നതും ശോധന ശരിയാകാത്തതുമെല്ലാം ഗ്യാസ് വരുത്തുന്ന പ്രശ്നമാണ്. ഒപ്പം അസിഡിറ്റിയും. വയറ്റില്‍ ആസിഡ് അളവു കൂടുന്നു. ഇത് വയറിനു പ്രശ്നങ്ങളുണ്ടാക്കുന്നു.
ആയുര്‍വേദ പ്രകാരം ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. പ്രധാനമായും പഴിയ്ക്കേണ്ടത് ഭക്ഷണത്തെ തന്നെയാണ്. ചില ഭക്ഷണങ്ങള്‍ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും. പ്രത്യേകിച്ചും മസാല അധികമായ, വറുത്തതും പൊരിച്ചതുമായവ. ചില ആരോഗ്യരമായ ഭക്ഷണങ്ങളും ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും. പ്രത്യേകിച്ചും കിഴങ്ങു വര്‍ഗങ്ങളും ഉരുളക്കിഴങ്ങും പരിപ്പും പയര്‍ വര്‍ഗങ്ങളുമെല്ലാം ചില തരം മരുന്നുകള്‍, വ്യായാമക്കുറവ്, നേരം തെറ്റി ഭക്ഷണം, നല്ല ഉറക്കമില്ലാത്തത്, വെള്ളം കുടി കുറയുന്നത് തുടങ്ങിയ ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങള്‍ പലതാണ്. ഗ്യാസ് ചിലരെ സ്ഥിരം അലട്ടുന്ന പ്രശ്നമാകും. ചിലരെ ചില പ്രത്യേക ഘട്ടങ്ങളിലും.
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിനേക്കാള്‍ ഏറ്റവും മെച്ചം തികച്ചം പ്രകൃതിദത്ത വഴികള്‍ ആശ്രയിക്കുന്നതു തന്നെയാണ്. ഇത്തരത്തിലെ ഒരു പ്രകൃതിദത്ത വഴിയാണ് അജ്വെയ്ന്‍ അഥവാ അയമോദം അഥവാ കാരം സീഡ്സ്. ഗ്യാസ് പ്രശ്നങ്ങള്‍ക്കു നിമിഷ നേരം കൊണ്ടു പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുന്ന ഇത് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ശരീരത്തിന്റെ പല രോഗാവസ്ഥകളേയും പരിഹരിയ്ക്കുവാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.
അയമോദകം ഗ്യാസ് പ്രശ്നങ്ങള്‍ക്ക് എങ്ങനെയാണ് പരിഹാരം കാണുന്നതെന്നും ഇത് ഏതെല്ലാ വിധത്തിലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉപയോഗിയ്ക്കേണ്ടതെന്നും അറിയൂ,

അയമോദകത്തില്‍
അയമോദകത്തില്‍ തൈമോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇതാണ് പെട്ടെന്നു തന്നെ ഗ്യാസ് പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കുന്നത്. അന്റാസിഡുകളുടെ ഗുണം നല്കുന്ന ഒന്നാണിത്. അസിഡിറ്റി അകറ്റി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തൈമോള്‍ അയമോദകത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു ഗാസ്ട്രിക് ജ്യൂസുകള്‍ സ്രവിക്കാന് ഉദരത്തെ പ്രേരിപ്പിക്കുകയും സാധാരണ പിഎച്ച് നില നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വയറിലെ ആസിഡുകളുടെ തികട്ടല്‍ കുറച്ച് അസിഡിറ്റി, ദഹനക്കേട്,വായുക്ഷോഭം എന്നിവയ്ക്ക് പെട്ടന്ന് ആശ്വാസം നല്‍കുകയും ചെയ്യും.

ബ്ലാക് സാള്‍ട്ട്
അയമോദകവും ഉപ്പും, പ്രത്യേകിച്ച് ബ്ലാക് സാള്‍ട്ട് അഥവാ ഇന്തുപ്പ്, അടങ്ങിയ മിശ്രിതം പെട്ടെന്നു തന്നെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളില്‍ നിന്നും മോചനം നല്കുന്ന ഒന്നാണ്. അയമോദകവും ഉപ്പും കലര്‍ത്തി വായിലിട്ടു നുണയാം. ഇല്ലെങ്കില്‍ അയമോദകം വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതില്‍ ഉപ്പു ചേര്‍ത്ത ഇളംചൂടില്‍ കുടിയ്ക്കാം. അയമോദകം മാത്രമിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും നല്ലതാണ്. എന്നാല്‍ ബ്ലാക് സാള്‍ട്ട് ചേര്‍ത്ത മിശ്രിതമാണ് ഏറെ ഗുണകരം.

അയമോദകം, ജീരകം
അയമോദകം, ജീരകം എന്നീ ചേരുവകള്‍ അടങ്ങിയ മിശ്രിതവും ഏറെ നല്ലതാണ്. ജീരകവും ഗ്യാസ്, അസിഡിറ്റി പ്രശ്നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഒരു ടീസ്പൂണ്‍ അയമോദകവും ഒരു ടീസ്പൂണ്‍ ജീരകവും ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. സ്വര്‍ണ്ണ നിറമാകുന്നത് വരെ വെള്ളം തിളപ്പിക്കുക. അസിഡിറ്റിയ്ക്കും വയറിന്റെ പ്രശ്നങ്ങള്‍ക്കും പെട്ടന്ന് ആശ്വാസം ലഭിക്കാന്‍ ഈ വെള്ളം കുടിക്കുക.

ജീരകം, അയമോദകം
ജീരകം, അയമോദകം എന്നിവ കലര്‍ത്തി വായിലിട്ടു ചവച്ചരച്ചാലും മതി. ഇവ രണ്ടും പൊടിച്ചു വച്ച് അല്പം ബ്ലാക് സാള്‍ട്ടും ചേര്‍ത്തിളക്കി ലേശം വീതം നുണഞ്ഞിറക്കാം. ഇതും ഗ്യാസ് പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്‍കും.

ചുക്കു പൊടി
1 ടീസ്പൂണ്‍ അയമോദകം, ഒരു ടീസ്പൂണ്‍ ജിഞ്ചര്‍ പൗഡര്‍, അതായത് ചുക്കു പൊടി, ഒരു നുള്ള് ബ്ലാക് സാള്‍ട്ട് എന്നിവയെടുക്കുക. ഇത് ഒരു കപ്പ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഗ്യാസിനു മാത്രമല്ല, വയറിളക്കം, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ഇതു നല്ലൊരു പരിഹാരമാണ്. അയമോദകത്തിന്റെ ഓയിലും ഗ്യാസ് പ്രശ്നങ്ങള്‍ക്ക് ഉപയോഗിയ്ക്കാം.

അസിഡിറ്റി
3 ടീസ്പൂണ്‍ അയമോദകം, ഒരു നുള്ള് ബ്ലാക് സാള്‍ട്ട് എന്നിവ നാരങ്ങാനീരില്‍ ചേര്‍ത്ത് ദിവസവും 1 ടീസ്പൂണ്‍ വീതം 2 നേരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും.

വെള്ളം
അര ലിറ്റര്‍ വെള്ളം 3-4 ടീസ്പൂണ്‍ അയമോദകവുമായി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്നതു വരെ തിളപ്പിച്ചു കഴിഞ്ഞ് ഈ വെള്ളം പലപ്പോഴായി കുടിയ്ക്കാം. ഇതും ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള ന്ല്ലൊരു പ്രതിവിധിയാണ്.

അയമോദകം, ജീരകം, ചുക്ക്
അയമോദകം, ജീരകം, ചുക്ക് എന്നിവ ചേര്‍ത്തുള്ള മിശ്രിതവും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണ്. പുളിച്ചു തികട്ടലിനും ഇതെല്ലാം പ്രതിവിധിയായി ഉപയോഗിയ്ക്കാം.

ശരീരത്തിന്
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും തടി കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് ഇത്. അയമോദമകിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയാനും പ്രതിരോധത്തിനുമെല്ലാം ഏറെ നല്ലതാണ്.