Just In
Don't Miss
- News
ഇന്ത്യയിൽ ഒരു ലക്ഷത്തോളം ശ്രീലങ്കൻ അഭയാർത്ഥികൾ; ഇന്ത്യൻ പൗരത്വം നൽകമെന്ന് ശ്രീ ശ്രീ രവിശങ്കർ
- Movies
പപ്പേട്ടന് ക്ലാസാണ്,മാസാണ്...! മാമാങ്കം ഷുവര്‍ ഹിറ്റ്, എം പദ്മകുമാറിനെക്കുറിച്ചുളള പോസ്റ്റ് വൈറല്‍
- Automobiles
മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ
- Finance
സ്വർണ വിലയിൽ വൻ ഇടിവ്; ഒരാഴ്ച്ചയിൽ കുറഞ്ഞത് 600 രൂപ, ഉടൻ 28000ന് താഴേയ്ക്ക്
- Sports
ഇന്ത്യ vs വിന്‍ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്‍ഡീസോ? മൂന്നു പേര് കോലിയുടെ ഉറക്കം കെടുത്തും!!
- Technology
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- Travel
വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം
പൊക്കിളിൽ ദുർഗന്ധമോ, ശ്രദ്ധ അത്യാവശ്യം
ആരോഗ്യവും സൗന്ദര്യവും എല്ലാമാണ് പൊക്കിൾ. എന്നാൽ പലപ്പോഴും നമ്മൾ കാണിക്കുന്ന ചെറിയ ചില അശ്രദ്ധ മൂലം പലപ്പോഴും അനാരോഗ്യത്തിലേക്ക് നമ്മൾ എത്തുന്നുണ്ട്. ശ്രദ്ധിക്കാതെ വിടുന്ന ചെറിയ കാര്യമായിരിക്കും പലപ്പോഴും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. പൊക്കിൾ ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്തെങ്കിലും തരത്തിലുള്ള ഡിസ്ചാർജ് പോലെ എന്തെങ്കിലും പൊക്കിളില്‍ നിന്ന് വരുന്നുണ്ടോ എന്ന കാര്യം ഇടക്കിടക്ക് ശ്രദ്ധിക്കണം. കാരണം ഇത് ഗുരുതരമായ ഇൻഫെക്ഷനാണ് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം.
പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടേ ഇരിക്കുന്നു. വിയര്‍പ്പ് കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പല വിധത്തില്‍ ഗുരുതരമാവുന്നതിനുള്ള സാധ്യതയും ഉണ്ട്. സോപ്പും വിയര്‍പ്പും അഴുക്കും എല്ലാം ഒരു പോലെ ഏല്ക്കുന്ന സ്ഥലമാണ് പലപ്പോഴും പൊക്കിള്‍. അതുകൊണ്ട് തന്നെ കുളിക്കുമ്പോള്‍ ഒരു നോട്ടം കൊണ്ട് പൊക്കിൾ ക്ലീൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most read: തേന്‍ അല്പം ബീറ്റ്റൂട്ട് നീര് ചേര്‍ത്ത് രാവിലെ
പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് ബാധിക്കുന്നത്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ പലപ്പോഴും ദുര്‍ഗന്ധം ഉണ്ടാവുന്ന അവസ്ഥ പോലും പലപ്പോഴും പൊക്കിളില്‍ ഉണ്ടാവുന്നു.ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അത് അണുബാധ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. കൂടുതൽ പരിഹാരങ്ങൾ നമുക്ക് നോക്കാം.

ഉപ്പുവെള്ളം
ആരോഗ്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സൗന്ദര്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഉപ്പു വെള്ളം. എന്നാൽ ഇനി ഇത്തരം അവസ്ഥകളിൽ പൊക്കിൾ ക്ലീൻ ചെയ്യുന്നതിനും ഇൻഫെക്ഷൻ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പു വെള്ളം. ഇളം ചൂടുള്ള ഉപ്പുവെള്ളമാണ് പൊക്കിളിനു ചുറ്റുമുള്ള ഇന്ഫെക്ഷന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് ഇന്ഫെക്ഷന് ഉള്ള സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പൊക്കിളിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിനും നല്ലതാണ്. പൊക്കിളിനു ചുറ്റുമുള്ള ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉപ്പുവെള്ളം സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഉപ്പു വെള്ളം ഉപയോഗിക്കാവുന്നതാണ്.

വൈറ്റ് വിനീഗര്‍
വൈറ്റ് വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുക. കാരണം ഇതില്‍ അല്പം ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പലപ്പോഴും എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് പൊക്കിളിലെ എല്ലാ ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്പം പഞ്ഞിയില്‍ വിനാഗിരി ഒഴിച്ച് അത്കൊണ്ട് പൊക്കിളില്‍ തടവിയാല്‍ അത് ഇന്ഫെക്ഷന് പരിഹാരം നല്കാന് സഹായിക്കുന്നു.

കറ്റാര്‍ വാഴ
പൊക്കിള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ കൊണ്ട് ഏത് പ്രശ്നത്തേയും നമുക്ക് നിസ്സാരം പരിഹരിക്കാം. കറ്റാര്‍ വാഴ ജെല്‍ പൊക്കിളിനു ചുറ്റുമുണ്ടാവുന്ന ചുവപ്പ് നിറവും ഇന്‍ഫെക്ഷനും ഇല്ലാതാക്കി പൊക്കിളിന്റെ ഇന്ഫെക്ഷന് ഇല്ലാതാക്കുന്നു. മാത്രമല്ല ചൊറിച്ചിലും അഴുക്കും മാറുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു.

വെളിച്ചെണ്ണ
കുളിക്കുമ്പോൾ അൽപം വെളിച്ചെണ്ണ കൊണ്ട് പൊക്കിൾ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം. ഇത് പൊക്കിളിലെ എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് കുളിക്കുമ്പോള്‍ തന്നെ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. എന്നാല്‍ കുളിക്കുമ്പോള്‍ പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പലപ്പോഴും ഇന്ഫെക്ഷന് ഉണ്ടാവാനുള്ള പ്രധാന കാരണവും. കുളിച്ച് കഴിയുമ്പോള്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ഫെക്ഷന് ഉണ്ടെങ്കില്‍ ഓയിന്മെന്റ് പ്രത്യേകം പുരട്ടേണ്ടത് അത്യാവശ്യമാണ്.
Most read: ശുക്ലവര്‍ദ്ധനവിനും പുരുഷത്വത്തിനും താന്നി പ്രയോഗം

ഐസ് ക്യൂബ്സ്
ഐസ്ക്യൂബും ഇത്തരത്തില്‍ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നു. ഐസ്ക്യൂബ്സ് പൊക്കിളില്‍ വെക്കുന്നത് പൊക്കിളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പൊക്കിളിലെ ഡിസ്ചാർജ് പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് ചർമ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുന്നുണ്ട്. ഐസ്ക്യൂബ്സ് പൊക്കിളിനു മുകളില്‍ വെക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. ഇത് ഏത് വിധത്തിലും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ പൊക്കിള്‍ ക്ലീൻ ചെയ്യാൻ സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നല്ലൊരു മാര്‍ഗ്ഗമാണ് ടീട്രീ ഓയിൽ. പെട്ടെന്ന് തന്നെ പൊക്കിളിലെ ഇന്‍ഫെക്ഷനേയും ഡിസ്ചാര്ജിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. യീസ്റ്റ് ഇന്‍ഫെക്ഷനും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും ഇല്ലാതാക്കാന്‍ വളരെധികം സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ആന്റിഫംഗല്‍, ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ എല്ലാം എല്ലാ തരത്തിലുള്ള ഇന്ഫെക്ഷന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

കാരണങ്ങൾ
നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. വ്യക്തി ശുചിത്വമില്ലാത്തതും കൃത്യമായി ശ്രദ്ധിക്കാത്തതും പ്രധാന കാരണങ്ങളിൽ ഒന്നാണ്. എന്നാൽ അൽപം ശ്രദ്ധിക്കേണ്ടത് ഇടക്കിടെയുള്ള പനി, വയറിന് ചൊറിച്ചിൽ എന്നിവയാണ്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കും.