Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
ചായ പാടില്ല, അരമുറി നാരങ്ങയില്‍ ആലിലവയര്‍
ചാടുന്ന വയര്‍ ആരോഗ്യ പ്രശ്നവും ഒപ്പം പലര്‍ക്കും സൗന്ദര്യ പ്രശ്നവുമാണ്. പലരും ആരോഗ്യ പ്രശ്നത്തേക്കാള്‍ ഇതു സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണെന്നതാണ് വാസ്തവം.
വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ വരുത്തും. കൊളസ്ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കുമുള്ള മൂല കാരണമാണിത്. വന്നു പോയാല്‍ വയര്‍ പോകുകയെന്നത് അത്ര എളുപ്പമല്ല, മാത്രമല്ല, വയറ്റില്‍ ഈ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഏറെ എളുപ്പവുമാണ്.
വയറ്റിലെ കൊഴുപ്പിന് പ്രധാന കാരണം ശരീരത്തിലെ ആകെയുള്ള തടി തന്നെയാണ്. ഇതെല്ലാതെ വ്യായാമക്കുറവ്, ചില മരുന്നുകള്‍, രോഗങ്ങള്‍, പ്രസവ ശേഷം തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.
വയര്‍ കുറയ്ക്കാന്‍ വ്യായാമം പോലെയുള്ളവ ഏറെ ഗുണം നല്‍കും. എന്നാല്‍ പരസ്യങ്ങളില്‍ കാണുന്ന കൃത്രിമ വഴികള്‍ ദോഷമേ വരുത്തൂ.
വയറ്റിലെ അടിഞ്ഞു കൂടിയ കൊഴുപ്പ് ഒഴിവാക്കാന്‍ തികച്ചും പ്രകൃതിദത്തമായ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ.ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ കൊഴുപ്പു കത്തിച്ചുകളയും.
വജൈനയില്‍ ഗര്‍ഭകാലത്തു നടക്കുന്നത്.....
ആരോഗ്യ ഗുണങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ചെറുനാരങ്ങ വൈററമിനുകളുടേയും പോഷകങ്ങളുടേയും നല്ലൊരു കലവറയാണ്ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്ക്കുന്ന ഘടകങ്ങളുമാണ്.
പല രീതിയിലും ചെറുനാരങ്ങ വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. വെറും അര മുറി നാരങ്ങ കൊണ്ട് എങ്ങിനെ ആലില വയര്‍ നേടാം എന്നു നോക്കു.

ഒരു പകുതി നാരങ്ങ
ഒരു പകുതി നാരങ്ങ മാത്രമേ ഇതിനായി വേണ്ടൂ, ഒരാള്‍ക്ക് ഒരു പകുതി നാരങ്ങയെന്നതാണ് കണക്ക്. ഇതിന്റെ നീരും തൊലിയുമെല്ലാം വയര്‍ കുറയ്ക്കാനുള്ള ഈ പ്രത്യേക പാനീയം ഉണ്ടാക്കുവാനായി ഉപയോഗിയ്ക്കാം.

ഒരു ഗ്ലാസ് വെള്ളം
ഒരു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിയ്ക്കുക. ഇത് വാങ്ങി ഈ ചൂടു വെള്ളത്തില്‍ അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങയുടെ തൊണ്ടും ഇടുക. ഇത് കുടിയ്ക്കാന്‍ പാകത്തിനു ചൂടാകുന്നതു വരെ വച്ചിരിയ്ക്കണം. പിന്നീട് ഇത് കുടിയ്ക്കാം.

ഈ വഴി രാവിലെ
ഈ വഴി രാവിലെ വെറും വയറ്റില്‍ അടുപ്പിച്ചു ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു കുടിച്ച് അര മണിക്കൂര്‍ ശേഷം മറ്റൊന്നും കഴിയ്ക്കരുത്. ഇതിന്റെ പ്രയോജനം ശരീരത്തിനു ലഭ്യമാക്കുന്നതിനായാണ് ഇത്രയും സമയം പറയുന്നത്.

ഈ പാനീയം കുടിയ്ക്കുമ്പോള്‍
ഈ പാനീയം കുടിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാന കാര്യം രാവിലെയുള്ള ചായ ഒഴിവാക്കി ഇതു കുടിയ്ക്കുക എന്നതാണ്. പ്രാതലിനൊപ്പമുള്ള ചായയല്ല, ഉണര്ന്നെഴുന്നേറ്റാലുള്ള ചായയാണ് പറയുന്നത്. ഈ ചായക്കു പകരമായാണ് ഈ പാനീയം ഉപയോഗിയ്ക്കേണ്ടത്. ഇത് അടുപ്പിച്ച് ഒന്നു രണ്ടു മാസം പരീക്ഷിച്ചു നോക്കൂ. വയറ്റിലെ കൊഴുപ്പു കാര്യമായി നീങ്ങിക്കിട്ടും. യാതൊരു ദോഷങ്ങളുമില്ലാത്ത ഒരു പാനീയമാണിത്.

രാവിലെ വെറുംവയറ്റില്‍ ഈ പാനീയം
രാവിലെ വെറുംവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതു കൊണ്ട് മറ്റു പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. കൊളസ്ട്രോള്‍, പ്രമേഹം പോലെയുളള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്. രക്തക്കുഴലിലെ തടസം നീക്കാന്‍ ഏറെ ഗുണകരം. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ സഹായകമാണ് ഈ പ്രത്യേക പാനീയം. കൊളസ്ട്രോള്‍, പ്രമേഹം പോലെയുള്ള അവസ്ഥകളും വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. വയര്‍ ചാടിയാലും ഇത്തരം രോഗ സാധ്യതകള്‍ കൂടുതലാണ്.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ചും ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റിലെ ഈ നാരങ്ങാത്തൊലിയിട്ട നാരങ്ങാവെള്ള പ്രയോഗം. ഇത് കുടലിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുഗമമാക്കുന്നു. ദഹനം എളുപ്പമാക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക പാനീയം.

ശരീരത്തിലെ ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഈ പ്രത്യേക പാനീയം ഏറെ ഗുണം നല്കുന്ന ഒന്നാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണിത്. ശരീരത്തിലെ ടോക്സിനുകളാണ് ഇതിനുളള പ്രധാന കാരണം. ഇതു പോലെ ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലൊരു പാനീയമാണ്. മുഖക്കുരു പോലെയുളള പ്രശ്നങ്ങള്‍ തടയുവാന്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നത് ഗുണം ചെയ്യും. നല്ല ചര്‍മത്തിനു സഹായിക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ചുളിവുകള്‍ തടയാനും ഇത് ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന നല്ലൊന്നാന്തരം പാനീയം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. കാല്‍സ്യവും വൈറ്റമിനുമെല്ലാം എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഈ വെള്ളം വെറുംവയററില് കുടിയ്ക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ആരോഗ്യം നല്‍കും.