Just In
- 32 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 3 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- News
ഇവരെ പരസ്യമായി തല്ലിക്കൊല്ലണം, ജയാ ബച്ചന് മുമ്പ് പറഞ്ഞത് ഇങ്ങനെ, ഇപ്പോഴത്തെ മറുപടി വൈറല്‍
- Finance
സെൻസെക്സ് ഇന്ന് തകർന്നടിഞ്ഞു, യെസ് ബാങ്ക്, എസ്ബിഐ ഓഹരികൾക്ക് കനത്ത ഇടിവ്
- Movies
പുതിയ ലുക്കില്‍ കീര്‍ത്തി സുരേഷ്! തരംഗമായി നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
ഒതുങ്ങിയ ശരീരത്തിനും ശരീരപുഷ്ടിക്കും റാഗിമാള്‍ട്ട്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് റാഗി. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പഞ്ഞപ്പുല്ല് അഥവാ റാഗി എന്നാണ് ഇത് അറിയപ്പെടുന്നത്. ധാരാളം പോഷകങ്ങളും ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള പലഹാരങ്ങളും മറ്റും ഉപയോഗിക്കുന്നതിന് സഹായിക്കുന്നുണ്ട്. കര്‍ണാടകയിലെ പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് റാഗി. ചെറിയ കുട്ടികള്‍ക്ക് വരെ നല്ലതു പോലെ വരട്ടികൊടുക്കുന്ന ഒന്നാണ് റാഗി. കുഞ്ഞുങ്ങള്‍ക്ക് റാഗി കൊടുക്കുന്നതിലൂടെ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
Most read: പകുതിവേവില്‍ ഒലിവ് ഓയിലും നാരങ്ങനീരും ചേര്‍ത്ത്
തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഒന്നാണ് റാഗി കഞ്ഞി. ഇത് കുറുക്കുണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. അല്പം കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞെന്ന് തോന്നുന്നു. ഫൈബര്‍, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റാഗി മാള്‍ട്ട് തടി കുറക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാവുന്നതാണ്. അതിനായി അല്പം റാഗി എടുത്ത് മാറ്റി വെക്കുക. ഇത് ചെറു ചൂടുവെള്ളത്തില്‍ കലക്കണം. അല്പം ഉപ്പിട്ട് നല്ലതു പോലെ കലക്കണം. കട്ടകളും മറ്റും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിന് ശേഷം അല്പം വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് കലക്കി വെച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം. ഇതെല്ലാം നല്ലതു പോലെ ഇളക്കി വെക്കണം. നല്ലതു പോലെ ഇളക്കി മിക്സ് ചെയ്ത് ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റാവുന്നതാണ്. ഇത് തണുത്ത ശേഷം കഴിക്കാവുന്നതാണ്. ഇത് തടി കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം എന്ന അസ്വസ്ഥത പലരേയും വെല്ലുവിളിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അല്പം ചിന്തിക്കേണ്ടതാണ്. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന റാഗി മാള്‍ട്ട് സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇത് അമിതവണ്ണം എന്ന പ്രതിസന്ധി ഇല്ലാതാക്കി ഒതുങ്ങിയ ശരീരം നല്കുന്നു. അമിതവണ്ണത്തിന് പരിഹാരം നല്കി കുടവയറിനെ ഒതുക്കുന്നതിന് സഹായിക്കുന്നുണ്ട് റാഗി മാള്‍ട്ട്.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് റാഗി മാള്‍ട്ട്. തടി കുറക്കാന്‍ മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് റാഗി മാള്‍ട്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇതിലൂടെ നമ്മള് ഇല്ലാതാക്കുന്നുണ്ട്. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചീത്ത കൊളസ്ട്രോളിനെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് റാഗി മാള്‍ട്ട്. സ്ഥിരമായി ഇത് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. അതോടൊപ്പം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതിന് റാഗി മാള്‍ട്ട് മികച്ചതാണ്. പ്രമേഹത്തിന് ഏറ്റവും അധികം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് റാഗി മാള്‍ട്ട്..

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് റാഗി മാള്‍ട്ട്. രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം നിയന്ത്രണം നല്‍കുന്നത് നല്ലതാണ്.

എല്ലിന്റെ ആരോഗ്യം
എല്ലിന്റെ ആരോഗ്യം പലരേയും അലട്ടുന്ന ഒന്നാണ്. പുറമേക്ക് അത്രയധികം പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കുട്ടികള്‍ക്ക് റാഗി കൊടുക്കുന്നതിലൂടെ എല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും ഇത് കാരണമാകുന്നു. അതിലുപരി മുതിര്‍ന്നവരില്‍ റാഗി കഴിച്ചാല്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ ഇല്ലാതാവുകയും ചെയ്യുന്നു. മാത്രമല്ല പെട്ടെന്ന് എല്ല് പൊട്ടുന്നത് മറ്റ് അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനും സാധിക്കുന്നു.

വിളര്‍ച്ചക്ക് പരിഹാരം
സ്ത്രീകളില്‍ കണ്ട് വരുന്ന അനാരോഗ്യകരമായ ഒരു പ്രവണതയാണ് വിളര്‍ച്ച. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു റാഗി. റാഗി കഴിക്കുന്നത് ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വിളര്‍ച്ചയെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു.