Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
ഉഴുന്ന് ഉണക്കിപ്പൊടിച്ച് പാലിൽകഴിച്ചാൽ ആൺകരുത്തിന്
ഉഴുന്ന് നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ വളരെയധികം പങ്ക് വഹിക്കുന്ന ഒന്നാണ്. ഇഡ്ഡലി, ദോശ എന്നീ ഭക്ഷണങ്ങളിലെയെല്ലാം പ്രധാന ചേരുവകളിൽ ഒന്ന് തന്നെയാണ് ഉഴുന്ന്. അതുകൊണ്ട് തന്നെ നമ്മുടെ ദേശീയ ഭക്ഷണമായി തന്നെ ഇവയെ എല്ലാം കണക്കാക്കാം. എന്നാൽ ഉഴുന്ന് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഉഴുന്ന് നൽകുന്നത് എന്ന് പലർക്കും അറിയില്ല.
പ്രത്യേകിച്ച് പുരുഷൻമാർ പുറത്ത് പറയാന്‍ മടിക്കുന്ന പല ആരോഗ്യ അനാരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉഴുന്ന്. നമുക്ക് മാത്രമല്ല ഉത്തരേന്ത്യക്കാരുടേയും പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഉഴുന്ന് എന്ന കാര്യത്തിൽ സംശയം വേണ്ട.
കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, അയേൺ, ഫൈബർ എന്നിവയെല്ലാം ധാരാളം ഉഴുന്നിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉഴുന്ന് ഉപയോഗിക്കുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരില്ല. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉഴുന്ന് സഹായിക്കുന്നു. ധാരാളം ഫോളിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ ഫാറ്റ് വളരെ കുറവാണ്. ഇത് പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. പുരുഷൻമാർ ഉഴുന്ന് കഴിക്കുമ്പോൾ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ
ലൈംഗിക ശേഷി കുറഞ്ഞവർക്കും നശിച്ചവർക്കും ദിവസവും അൽപം ഉഴുന്ന് ഉണക്കിപ്പൊടിച്ച് ഇത് പാലിൽ മിക്സ് ചെയ്ത് അത്താഴത്തിന് ശേഷം കഴിക്കാവുന്നതാണ്. ഇത് ലൈംഗിക ശേഷി വർദ്ധിപ്പിക്കുകയും ലൈംഗികാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ധൈര്യമായി ഉഴുന്ന് കഴിക്കാവുന്നതാണ്.

ശുക്ല വർദ്ധനവിന്
ശുക്ല വർദ്ധനവിന് സഹായിക്കുന്നു ഉഴുന്ന്. അതിനായി അൽപം ഉഴുന്ന്, ശർക്കര എന്നിവ തേങ്ങാപ്പാലിൽ മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് ശുക്ലവർദ്ധനവിന് സഹായിക്കുന്നു. മാത്രമല്ല ബീജത്തിന്റെ എണ്ണം വർദ്ധിപ്പിച്ച് ബീജാരോഗ്യം സംരക്ഷിക്കുന്നതിനും ഉഴുന്ന് ഇത്തരത്തിൽ കഴിക്കുന്നത് സഹായിക്കുന്നു. പുറത്ത് പറയാൻ മടിക്കുന്ന ഇത്തരത്തിലുള്ള പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ഉഴുന്ന് മികച്ചതാണ്.

ശാരീരിക ബലം
ശാരീരിക ബലമില്ലാത്തതും പലപ്പോഴും പുരുഷൻമാരെ വലക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരം പ്രതിസന്ധികളെ വേരോടെ പിഴുത് മാറ്റുന്നതിന് വേണ്ടി അൽപം ഉഴുന്ന് പൊടിച്ചതും, ബദാം പൊടിച്ചതും ശർക്കരയും തേനും മിക്സ് ചെയ്ത് രാത്രി അത്താഴത്തിന് ശേഷം കഴിക്കുന്നത് ശീലമാക്കുക. ഇത് ശാരീരിക ബലം വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ഹൃദ്രോഗത്തിന് പരിഹാരം
ഉഴുന്ന് ആയുര്‍വ്വേദത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ്. ഉഴുന്ന്, അൽപം ദേവതാരം, കുറുന്തോട്ട് വേരി എന്നിവ കഷായം വെച്ച് ഉപയോഗിച്ചാൽ ഇത് ഹൃദ്രോഗത്തിന് വളരെയധികം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതെല്ലാം ഹൃദ്രോഗത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ഹൃദ്രോഗം. ഇതിന് ഇനി ഉഴുന്ന് പരിപ്പും പരിഹാരം കാണാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ കുറക്കുന്നു
ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് ഉഴുന്ന് പരിപ്പ്. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന്
അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ കൂടുതൽ ബാധിക്കുന്നത് പലപ്പോഴും പുരുഷൻമാരെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുന്നതിന് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. വളരെയധികം ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഉഴുന്ന്.

മസിലുകളുടെ കരുത്ത്
മസിലുകളുടെ കരുത്ത് എല്ലാ പുരുഷൻമാരുടേയും ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ പലർക്കും ഇത് ഉണ്ടാവുന്നില്ല. അതുകൊണ്ട് അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഉഴുന്ന് പരിപ്പ്. ഉഴുന്ന് പരിപ്പ് ഉപയോഗിച്ച് നല്ല കട്ട മസിൽ വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു. ഉഴുന്ന് പരിപ്പ് അൽപം പൊടിച്ച് അത് പാലിൽ മിക്സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മസിൽ വർദ്ധിപ്പിക്കുന്നതിനും നല്ല ആരോഗ്യമുള്ള ശരീരം ലഭിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications











