Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കൈ വെള്ളത്തില്‍ മുക്കി അറ്റാക്ക് സാധ്യത അറിയൂ
കൈ,കാല് വിരലുകള്‍ ഹാര്‍ട്ട്അറ്റാക്ക് സാധ്യത പറയും
പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന രോഗമെന്തെന്നു ചോദിച്ചാല്‍ ആരും പറയുന്ന ഉത്തരം ഹാര്‍ട്ട് അറ്റാക്ക എന്നതാകും. ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം കാരണമാകുന്ന മരണങ്ങള് ചില്ലറയല്ല. പണ്ട് പ്രായമായവരിലെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടു വരുന്ന രോഗാവസ്ഥയാണതിത്
ഹൃദയാഘാതത്തിന് കാരണം ഒന്നേയുള്ളൂ, ഹൃദയത്തിലേയ്ക്കു രക്തം എത്താത്തത്. എന്നാല്‍ ഹൃദയാഘാതത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ ഇതില്‍ പ്രധാന വില്ലനാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട കാരണം. കൊളസ്ട്രോളിന് പുറമേ കൂടിയ പ്രമേഹം, പെട്ടെന്നുണ്ടാകുന്ന ആഘാതം, ചില പ്രത്യേക ഡ്രഗ്സ് തുടങ്ങിയവയെല്ലാം ഇതിനു കാരണവുമാകുന്നുണ്ട്.
ഹൃദയാഘാതം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണു പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. നെഞ്ചു വേദന ഹൃദയാഘാത ലക്ഷണമാണോ അതോ അസിഡിറ്റി കാരണമോ എന്നറിയാതെ പലരും ആപത്തില്‍ പെടുന്നുണ്ട്. ചിലര്‍ക്ക് ചെറിയ ആഘാതം വരുന്നതു തിരിച്ചറിയാനുമാകില്ല.
ഏതു രോഗത്തിനും ശരീരം ലക്ഷണം കാണിയ്ക്കുന്നതു പോലെ ഹൃദയാഘാതത്തിനും ചില ചെറിയ ലക്ഷണങ്ങളുണ്ട്. ഇതല്ലാതെ ഹൃദയാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുന്ന പരീക്ഷണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

തണുത്ത വെള്ളവും നമ്മുടെ കൈ വിരലുകളും
വളരെ സിംപിളായ ഒന്നാണിത്. ഒരു ഗ്ലാസ് തണുത്ത വെള്ളവും നമ്മുടെ കൈ വിരലുകളും ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്.

നല്ല തണുത്ത ഒരു ഗ്ലാസ് വെള്ളം, ഐസ് വെള്ളമാണ് കൂടുതല്‍ നല്ലത്, ഒരു പാത്രത്തില്‍ എടുക്കുക. ഈ വെള്ളമാണ് ഈ പരീക്ഷണത്തിനു സഹായിക്കുന്നത്.

വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക
ഈ വെള്ളത്തില്‍ ഏതെങ്കിലും കയ്യിന്റെ, ഇടം കയ്യോ വലം കയ്യോ ആകം, വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക. തുമ്പിന്റെ അല്പസ്ഥലം മാത്രം മുക്കിപ്പിടിച്ചാല്‍ മതി. വിരലുകള്‍ മുഴുവനുമായി ഇറക്കി വയ്ക്കേണ്ട. ഏകദേശം 30 സെക്കന്റ് നേരം ഇതീ വിധം തന്നെ പിടിച്ചിരിയ്ക്കണം. ഇതിനു ശേഷം ഇതു പുറത്തേയ്ക്കെടുക്കാം.

തണുത്ത വെള്ളത്തില്‍
തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കി വച്ചതു കാരണം ചുളിയുന്നതു സ്വാഭാവികമാണ്. വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നര്‍ത്ഥം.

രക്തപ്രവാഹത്തിലുള്ള പ്രശ്നങ്ങളെ
ഇതു ശരീരത്തിലെ രക്തപ്രവാഹത്തിലുള്ള പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. സര്കുലേഷന് ശരിയല്ലെന്നതിന്റെ സൂചന. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും.ഈ ഭാഗത്തേയ്ക്കു രക്തം പ്രവഹിയ്ക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.

ശരീരത്തിലെ സര്കുലേഷന്
ശരീരത്തിലെ സര്കുലേഷന് ശരിയല്ലെങ്കില്‍ ഹൃദയത്തിലേയ്ക്കു രക്തമെത്തുന്നില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് ഹൃദയാഘാതത്തിലേയ്ക്കു വഴി വയ്ക്കുന്ന ഒന്നാണ്. ശരീരത്തിലെ സര്കുലേഷന് ശരിയല്ലെങ്കില്‍ ഹൃദയത്തിലേയ്ക്കു രക്തമെത്തുന്നില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് ഹൃദയാഘാതത്തിലേയ്ക്കു വഴി വയ്ക്കുന്ന ഒന്നാണ്. അതായത് ഹൃദയാഘാത സാധ്യതയുണ്ടെന്നു ചുരുക്കും. ഹൃദയത്തിലേയ്ക്കു മാത്രമല്ല, മസ്തിഷ്കത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നത് മസ്തിഷ്കാഘാതത്തിനും വഴിയൊരുക്കും.

കാലിന്റെ പെരുവിരലുമായി
കാലിന്റെ പെരുവിരലുമായി ബന്ധപ്പെട്ടുത്തിക്കൊണ്ടുള്ള ഒരു പരീക്ഷണമാണ് ഒന്ന്. ഹാര്‍ട്ട് ആന്റ് ഫിസിയോളജി എന്ന മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ഒന്ന്. നമുക്ക് വളരെ എളുപ്പം കണ്ടെത്താവുന്ന ഒന്ന്.

കാലു നീട്ടി
കാലു നീട്ടി നിലത്തിരിയ്ക്കുക. മുന്നിലേയ്ക്കാഞ്ഞ് പെരുവിരലിന്റെ, അതായത് കാലിന്റെ തള്ളിവിരലിന്റെ അറ്റത്തു സ്പര്‍ശിയ്ക്കുക. നടു വളയ്ക്കരുത്. കാല് നിവര്‍ത്തി മുട്ടുവളയാതെ നീട്ടി വയ്ക്കണം.

പെരുവിരലിനറ്റം സ്പര്‍ശിയ്ക്കാന്‍
നിങ്ങള്‍ക്ക് പെരുവിരലിനറ്റം സ്പര്‍ശിയ്ക്കാന്‍ സാധിയ്ക്കുന്നുവെങ്കില്‍ ഹൃദയാരോഗ്യം മികച്ചതാണെന്നര്ത്ഥംഇത്തരക്കാരില് രക്തക്കുഴലുകള്‍ ഇലാസ്റ്റിസിറ്റിയുള്ളതും രക്തപ്രവാഹം നല്ലപോലെ നടക്കുന്നതുമാണെന്നര്ത്ഥം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ആയുസിന് അത്യാവശ്യമാണ്.

സാധിച്ചില്ലെങ്കില്‍
ഇതേ രീതിയില്‍ സ്പര്‍ശിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ രക്തക്കുഴലുകള്‍ ഇലാസ്റ്റിസിറ്റിയില്ലാത്തവയാണെന്നര്ത്ഥം. ഇത് രക്തപ്രവാഹത്തേയും ഹൃദയാരോഗ്യത്തേയും ബാധിച്ചേക്കാം.

ഇരിയ്ക്കുമ്പോള്‍
ഇരിയ്ക്കുമ്പോള്‍ കാല്‍വിരല്‍ തൊടാന്‍ ബുദ്ധിമുട്ടാകുന്നത് പുറംഭാഗത്തെയും കാല് മസിലുകളുടേയും സ്റ്റിഫ്നസ് കൊണ്ടാണ്. കൊളാജന്‍ കുറവാണിതിനു കാരണം. ഹൃദയാരോഗ്യത്തിനും കൊളാജന്‍ പ്രധാനം.



Click it and Unblock the Notifications